” Shadow ” അവൾ വിളിച്ചതും അവളുടെ നിഴലിൽ നിന്നും ഒരു കറുത്ത നിഴൽ രൂപം പൊങ്ങി വന്നു. ഷാഡോ.
മീര ആലോചിച്ചത് ഒക്കെ ശരിയായിരുന്നു അത്ര വേഗത്തിൽ മീരക്ക് കാണാൻ പറ്റുന്നതിലും മുന്നേ നാലു Kobold warrior സിനെ കൊല്ലാൻ ഒരു S റാങ്ക് ന് മാത്രേ ആവു, വെറും ഒരു C റാങ്ക് മാത്രമായ താരക്ക് കഴിയില്ല. പക്ഷെ ആ Kobold കളെ ഒക്കെ കൊന്നത് താര ആയിരുന്നില്ല ഷാഡോ ആയിരുന്നു. ഷാഡോയേ ഉപയോഗിച്ച് താരക്ക് ആരും അറിയാതെ, അവളുടെ സ്ട്രെങ്ത് മറച്ചു വെച്ച് കൊണ്ട് തന്നെ ഇവയെ എല്ലാം അവൾക്ക് കൊല്ലാൻ പറ്റുമായിരുന്നു പക്ഷെ അവൾ അത് ചെയ്യാതിരുന്നത് അവളുടെ മനസ്സിൽ ചില പ്ലാനുകൾ ഉള്ളത് കൊണ്ട് ആണ്, ആ പ്ലാനിന്റെ ആദ്യ സ്റ്റെപ്പ് ആയിട്ട് ആണ് അവരുടെ മുന്നിൽ താര ഒരു ഹൈ റാങ്ക് StarWalker ആണെന്ന ഒരു ഇലൂഷൻ ഷാഡോയേ ഉപയോഗിച്ച് അവൾ ഉണ്ടാക്കിയത്.
ഷാഡോയേ കണ്ടതും അത്രനേരം kobold ചീഫിന്റെ മുഖത്ത് ഉണ്ടായിരുന്ന പുച്ചചിരി മാഞ്ഞു. അത് അല്പം ടെൻഷൻ ആയി.
” പേടിക്കണ്ട, fight നമ്മൾ തമ്മിൽ ആണ് ഷാഡോ ഇടയിൽ കയറില്ല ” ചീഫ്ന്റെ ടെൻഷൻ കണ്ട് താര ഒരു ചിരിയോടെ പറഞ്ഞു. അത് കേട്ടതും ചീഫ്ന്റെ മുഖത്ത് ഒരു ആശ്വാസഭാവം വന്നു. അത് താരയേ അമ്പരപ്പിച്ചു. കാരണം ഈ മോൺസ്റ്റർകൾക്ക് ഒന്നും മനുഷ്യരുടെ ഭാഷ മനസ്സിലാവില്ല, അവയുടെ ഭാഷ മനുഷ്യർക്കും.
‘ അതിന് ഞാൻ പറഞ്ഞത് മനസ്സിലായോ??, ഏയ്… അത് പറഞ്ഞപ്പോൾ മുഖഭാവം മാറിയത് coincidence ആയിരിക്കും ‘ താര മനസ്സിൽ ഓർത്തു.
ചീഫ് ഉടനെ തന്നെ തന്റെ സിംഹസനത്തിൽ നിന്ന് എഴുന്നേറ്റു. അത് താരയുടെ എതിരെ കുറച്ചു മാറി നില ഉറപ്പിച്ചു, അതിന് പുറകിലായി ബാക്കി 5 kobold warrior സും വന്നു പെട്ടന്ന് ഇരുട്ടിൽ നിന്ന് 200 ഓളം kobold കളും വന്നു. ഒരു ചെറിയ സൈന്യം തന്നെ താരയുടെം ഷാഡോയുടേം മുന്നിൽ അണിനിരന്നു, kobold ചീഫ് നേരത്തെ ഉള്ള അതേ പുച്ഛത്തിൽ അവളെ നോക്കി. അത് കണ്ട് താര ഒന്ന് ചിരിച്ചു.
♥️♥️♥️♥️♥️♥️
Adutha part ennu varum