? Fallen Star ? 7 [ Illusion Witch ] 942

” nah, You guys are just a burden ”

 

 

“You!!!” താര പറഞ്ഞത് കേട്ട് അലീന പല്ല് കടിച്ചു. പക്ഷെ അവൾ വേറെ എന്തേലും പറയുന്നതിന് മുന്നേ തന്നെ വരുൺ അവളുടെ തോളിൽ പിടിച്ചിട്ട് വേണ്ട എന്ന് പറയും പോലെ തല ആട്ടി.

 

 

താര അവരോട് പോവാൻ പറഞ്ഞത് രണ്ടു കാരണം കൊണ്ടാണ് എന്ന് വരുണിന് മനസ്സിലായി.

 

 

‘ഒന്ന് താര പറഞ്ഞത് പോലെ ഞങ്ങൾ അവൾക്ക് ഒരു സഹായം അല്ല പകരം ഒരു ഭാരം ആണ്. ഈ fight മായി ഒരു പക്ഷെ ഞങ്ങൾക്ക് കീപ്പ് അപ്പ് ചെയ്യാൻ പറ്റിഎന്ന് വരില്ല, അപ്പോൾ താരക്ക് ഒരേ സമയം അവയേ അറ്റാക്ക് ചെയ്യുകയും ഞങ്ങളെ സപ്പോർട്ട് ചെയ്യുകയും വേണ്ടിവരും

 

രണ്ടാമത്തെയും പ്രധാനപ്പെട്ടതും ആയ കാര്യം ഇപ്പൊ കാണിച്ചത് അല്ല അവളുടെ ശരിക്ക് ഉള്ള പവർ അത് ഞങ്ങളുടെ മുന്നിൽ റിവീൽ ചെയ്യാൻ അവൾക്ക് താല്പര്യം ഇല്ല ‘ അവൻ ആലോചിച്ചു. പിന്നെ അലീനയേ നോക്കി. താര അവരെ ഭാരം എന്ന് വിളിച്ചതിൽ അവൾക്ക് നല്ലത് പോലെ ദേഷ്യം ഉണ്ടെകിലും അവൾക്കും വരുണിനെ പോലെ തന്നെ കാര്യങ്ങൾ മനസ്സിലായിരുന്നു. അവൾ വരുണിന് നേരെ തല ആട്ടി. വരുൺ താരയേ ഒന്ന് നോക്കിയിട്ട് ബാക്കി ഉള്ളവരേം കൂട്ടി ബോസ്സ് റൂമിന് വെളിയിലേക്ക് നടന്നു.

 

 

പെട്ടന്ന് കൂട്ടത്തിൽ ഒരു kobold warrior അവരെ ലക്ഷ്യമാക്കി വന്നു. പക്ഷെ താരയുടെ റേഞ്ചിൽ അത് എത്തിയതും താര മനസ്സിൽ ഷാഡോയേ വിളിച്ചു. നേരത്തെ പോലെ തന്നെ ഷാഡോ അതിന്റെ നിഴലിൽ കയറി ഇറങ്ങി, ആ kobold warrior അവരുടെ അടുത്ത് എത്തുന്നതിനും മുന്നേ രണ്ടായി പിളർന്നു നിലത്തേക്ക് വീണു.

 

 

” Damn cool, Fu*king Badas$ ” ഇത്‌ കണ്ട് രാം വിളിച്ചു പറഞ്ഞു. അത് കേട്ട് താര ഒരു ചിരിയോടെ അവന് നേരെ കണ്ണ് അടച്ചു കാണിച്ചു. അതിനു മറുപടിയായി അലീനയുടെ കയ്യിൽ നിന്ന് റാമിന് ഒരു ഇടി കൂടി കിട്ടി. അത് കണ്ട് താര ചിരിച്ചു, അവർ അവിടെ നിന്ന് അലീനക്ക് കാണാവുന്നതിലും ദൂരെ ആയി എന്ന്  ഉറപ്പിച്ച ശേഷം അവൾ അവിടെ ഇരിക്കുന്ന kobold ചീഫ് ന് നേരെ നോക്കി. അവൾ ഒന്നൂടെ നന്നായി ചിരിച്ചു.

 

 

” കാഴ്ചക്കാർ ഒക്കെ പോയ സ്ഥിതിക്ക് നമുക്ക് തുടങ്ങിയാലോ?? ” അവൾ kobold ചീഫ്ന്റെ നേരെ നോക്കി ചോദിച്ചു.

 

55 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. Adutha part ennu varum

Comments are closed.