? Fallen Star ? 7 [ Illusion Witch ] 942

‘വരുൺ പറഞ്ഞത് ശരിയാണ് എന്റെ മുന്നിൽ ഉള്ള ഈ താര ഒരു F റാങ്ക് അല്ല. പക്ഷെ അവൻ പറഞ്ഞത് പോലെ ഒരു A റാങ്കും അല്ലവൾ. കാരണം താരയുടെ കഴുത്തിന് തൊട്ട് മുന്നിൽ അവയുടെ വാളുകൾ എത്തുന്നതിന് ശേഷം ആണ് ഞാൻ എന്റെ മുഖം തിരിച്ചത്, അതുവരെ താര എന്റെ katana അതിന്റെ ഉറയിൽ നിന്ന് ഊരിയിരുന്നില്ല. പക്ഷെ അടുത്ത നിമിഷത്തിൽ ചോര തെറിച്ചു ഞാൻ കണ്ണുകൾ അടച്ചു. ആ ഒരു സ്പ്ളിറ്റ് സെക്കന്റ്‌ ൽ ആവണം താര അറ്റാക്ക് ചെയ്ത്, ആ വേഗത ഒരിക്കലും ഒരു A റാങ്ക്ന്റെ അല്ല. എന്റെ സ്ലോമോഷൻ എബിറ്റി ഈ സമയം മുഴുവൻ ആറ്റീവ് ആയിരുന്നു, 4800 ൽ കൂടുതൽ സ്റ്റാർ എനർജി ഉള്ള പീക്ക് A റാങ്ക് ആയ മനുവിന്റെ മൂവ്മെന്റ്സ് വരെ എന്റെ ability കൊണ്ട് വളരെ വ്യക്തമായി എനിക്ക് കാണാൻ പറ്റും, ആ എനിക്ക് താര katana ഉറയിൽ നിന്ന് ഊരുന്നത് കാണാൻ പോലും പറ്റിയില്ല എന്നാൽ അതിന് ഒരർഥമേ ഉള്ളൂ.  അവൾ ഒരു A റാങ്ക് അല്ല, ഒരു…. ഒരു….S റാങ്ക് ആണ് ‘ അത് ആലോചിച്ചപ്പോഴേ മീരയുടെ ശരീരത്തിൽ കൂടി ഒരു കുളിർ കടന്ന് പോയി. ഇന്ത്യയുടെ 28 മത്തെ S റാങ്ക് ആണ് തന്റെ മുന്നിൽ നിൽക്കുന്നത് എന്ന ബോധ്യം അവളെ അമ്പരപ്പിച്ചു.

 

 

‘ മനുവിന്റെ സംശയം ശരിയായിരുന്നു. ഇവൾ ഇത്രയും നാൾ തന്റെ ശക്തി ഹൈഡ് ചെയ്യുകയായിരുന്നു, പക്ഷെ എന്തിന്??, ഈ കണ്ട പരിഹാസങ്ങൾ ഒക്കെ അവൾ എന്തിന് സഹിച്ചു’ മീരക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.

 

 

” മീര നിങ്ങൾ പുറത്തേക്ക് പൊയ്ക്കോ ബാക്കി റൈഡ് ഞാൻ നോക്കിക്കോളാം ” താരയുടെ ശബ്ദം ആണ് അവളെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.

 

 

” പക്ഷെ…. ” മീര എന്തോ പറയാൻ വന്നു എങ്കിലും പാതിയിൽ അത് നിർത്തി.

 

 

” താര, താൻ ഒരു F റാങ്ക് അല്ലെന്ന് ഞങ്ങൾക്ക് മനസ്സിലായി. പക്ഷെ kobold ചീഫ് ഒരു A റാങ്ക് മോൺസ്റ്റർ ആണ്, മാത്രമല്ല അതിന്റെ കൂടെ ഇനിയും ആറ് kobold warrior കൂടി ഉണ്ട്, നിനക്ക് ഒറ്റക്ക് പറ്റില്ല ഞങ്ങളും സഹായിക്കാം ” അലീന താരയോട് പറഞ്ഞു.

 

55 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. Adutha part ennu varum

Comments are closed.