Abbie നോക്കി നിൽക്കെ അയാളുടെ രൂപം മാറാൻ തുടങ്ങി, അയാളുടെ കാലിന്റെ ഘടന മാറി, കൈ വിരലുകൾക്ക് നീളം വെച്ചു, മുഖം മാറി, അത് മനുഷ്യനിൽ നിന്ന് ഒരു സിംഹത്തിന്റെ ആയി മാറി, കൃത്യമായി പറഞ്ഞാൽ കൂർത്ത പല്ലും നഖങ്ങളും, കരുത്തുറ്റ ശരീരവും, ദേഹത്ത് ഇളം മഞ്ഞ നിറമുള്ള രോമങ്ങളും, സിംഹത്തിന്റെ പോലെ ഗോൾഡൻ നിറമുള്ള കൃഷ്ണമണികളും, സടപോലെ ഓറഞ്ചു നിറമുള്ള താടിയും മുടിയും ഒക്കെ ആയി സിംഹത്തോട് വളരെ സാമ്യമുള്ള ഒരു മനുഷ്യരൂപം. ഒരു ചിരിയോടെ അയാളെ Abbie യുടെ നേരെ നടന്ന് അടുത്തു. Abbie പെട്ടന്ന് തന്നെ തന്റെ star എനർജി അവളുടെ തന്നെ ദേഹത്ത് പടർത്തി അത് diamond കൊണ്ട് ഉണ്ടാക്കിയ ഒരു കവചം ആയി മാറി, അവളുടെ വലതുകൈ ഒരു diamond സോഡും ഇടതുകൈ ഡയമണ്ട് ഹാമറും ആക്കിയിട്ട് അവളുടെ നേരെ വരുന്ന ആളെ തടുക്കാൻ അവൾ തയ്യാറായി.
ഈ സമയം ലോകത്തിന്റെ പല ഭാഗങ്ങളിൽ ഫോൺ പോലെ ഉള്ള ഒരു device ശബ്ദിച്ചു. ചൈനയിൽ നൂറുകണക്കിന് വരുന്ന ശവശരീരങ്ങളുടേം ചോരയുടേം മുന്നിൽ നിന്നിരുന്ന ഒരു മങ്കിയുടെ രൂപസാദൃശ്യമുണ്ടായിരുന്ന ഒരാളുടെ കയ്യിലെ device, അമേരിക്കയിലെ വലിയ കെട്ടിടത്തിന്റെ ഉള്ളിൽ ഉണ്ടായിരുന്ന മെലിഞ്ഞ ഒരു മനുഷ്യന്റേം സുന്ദരിയായ ഒരു യുവതിയുടേം ഡിവൈസ്, കേരളത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ഉള്ളിൽ ലാപ് top ൽ മുഖം പൂഴ്ത്തി ഇരുന്നിരുന്ന ഒരു ചെറുപ്പക്കാരന്റെ device, കൊറിയയിലെ ഒരു ഗേറ്റ് ന്റെ ഉള്ളിൽ രണ്ട്കയ്യിലും ഒരു dagger കൾ പിടിച്ച് വലിയ ജയിന്റ് മോൺസ്റ്റർകളെ കൊന്ന് കൊണ്ട് ഇരിക്കുന്ന സുന്ദരനായ ചെറുപ്പക്കാരന്റെ device, അബുദാബിയിലെ മനോഹമായ വില്ലയുടെ ഉള്ളിൽ ഒരു സിംഹത്തിനൊപ്പം കളിച്ചുകൊണ്ട് നിന്നിരുന്ന ചെറുപ്പക്കാരന്റെ device, tokyo യിലെ ഒരു ഗേറ്റ് ന്റെ ഉള്ളിൽ കറുത്ത തീ ജ്വാലകളുടെ നടുവിൽ നിന്നിരുന്ന ഒരു സ്ത്രീയുടെ device, Germany യിലെ ഒരു ഗേറ്റ് ന്റെ ഉള്ളിൽ തന്റെ വലിയ മെറ്റൽ ചിറകുകൾ വിരിച്ചു പറന്നു കൊണ്ട് ഇരുന്ന ഒരാളുടെ device, ഡൽഹിയിലെ തന്റെ ഫ്ലാറ്റിന്റെ ഉള്ളിൽ സുഖമായി ഉറങ്ങി കൊണ്ട് ഇരുന്ന മദ്യവസ്കനായ ഒരാളുടെ device. ലോകത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള 9 top റാങ്കർസിന്റേം device കൾ ഒരുമിച്ച് ശബ്ധിച്ചു. Abbie ഒരേ പോലെ മന്ത്രിച്ചു. അതിൽ ഗേറ്റ് റൈഡിൽ ആയിരുന്നവരും, മൂന് guild കളിൽ massacre ചെയ്തു കൊണ്ട് നിന്ന ഒരാളും ഒഴികെ ബാക്കി ഉള്ളവർ തങ്ങളുടെ star എനർജി ആ device ലേക്ക് ഒഴുക്കി, അടുത്ത നിമിഷം അവർ അവിടെ നിന്ന് വാനിഷ് ആയി 30 മിനിറ്റ് കൾക്ക് ശേഷം abbie ഉണ്ടായിരുന്ന അവിടെ അവർ പ്രത്യക്ഷപെട്ടു. അത് മരിച്ചു പോയ top റാങ്കർ മാസ്റ്റർ blacksmith ഉണ്ടാക്കിയ സ്പെഷ്യൽ device ആണ്, അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് ഐറ്റം, ആകെ 10 എണ്ണമേ ഉള്ളൂ, ഒരു കമ്മ്യൂണിക്കേറ്റർ ആയും ആവശ്യം വന്നാൽ പരസ്പരം സഹായിക്കാനും വേണ്ടി ഉണ്ടാക്കിയ ഐറ്റം. ഇത് ഉപയോഗിച്ച് ഏതെങ്കിലും ഒരാൾ സഹായം ചോദിച്ചാൽ 30 മിനിറ്റ് കൊണ്ട് ലോകത്തിന്റെ ഏത് കോണിൽ ഉള്ള സ്ഥലത്ത് ആയാലും അവർക്ക് അവിടെ എത്താൻ പറ്റും ജമ്പർ device.
ഇവർക്ക് സിഗ്നൽ കിട്ടിയ അതേ സമയം Dragon Slayer HQ ൽ മെഡിറ്റേഷൻ നടത്തികൊണ്ട് ഇരുന്നിരുന്ന ആ സ്ത്രീ, മെലഡി, തന്റെ മനോഹരമായ കണ്ണുകൾ തുറന്നു, എപ്പോഴും ശാന്തമായിരുന്ന അവരുടെ മുഖത്ത് വെറുപ്പ് പടർന്നു.
” ബീസ്റ്റ് king, ആദ്യ മൂവ് നടത്തിയിരിക്കുന്നു ” അവർ മന്ത്രിച്ചു.
അഞ്ചു top റാങ്കർ സും 30 മിനിറ്റ് കൊണ്ട് Australia യിലെ ആ കാട്ടിൽ എത്തിയിരുന്നു. പക്ഷെ അവർ എത്തിയപ്പോൾ അത് ഒരു കാട് ആയിരുന്നില്ല പകരം കുണ്ടും കുഴിയും ഒക്കെ നിറഞ്ഞ ഒരു തരിശ് ഭൂമി ആയിരുന്നു. അതിന്റെ ഒക്കെ ഒത്ത നടുക്ക് ഏതോ വന്യ മൃഗം വേട്ടയാടിയത് പോലെ ദേഹത്തു മുഴുവൻ നഖങ്ങളുടേം പല്ലുകളുടേം പാടുകൾ ഏറ്റ് ചോരയിൽ കുളിച് കിടക്കുന്ന ഒരു ശവശരീരം, Abbie Ravin ന്റെ ശരീരം…
C U All in Next Chapter ❤?
♥️♥️♥️♥️♥️♥️
Adutha part ennu varum