? അരികത്തായാരോ – 12 ? { Climax Part } വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1052

 

?അരികത്തായാരോ 1 2?

{Climax Part}

Arikathayaro… ( Part – 12 )

Author : വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ] 

 

Previous Parts

 

 

View post on imgur.com

 

 

…………………………

 

 

” പഴയ ജീവിതം അതെനിക്കിപ്പൊ നൊമ്പരം മാത്രം സമ്മാനിക്കുന്ന ഓർമ്മകളാ ….. മറക്കാൻ ശ്രമിച്ചാലും മറക്കാൻ കഴിയാത്ത വെറും ഓർമ്മകൾ ….

 

ഞാൻ ഇറങ്ങുവാ …. നെരെ സ്നേഹദീപത്തിലേയ്ക്ക് . ഫാദറിനെയും മറ്റുള്ളവരെയും ഒന്ന് കാണണം , ഒരു വാക്ക് അറിയിക്കാതെ ഞാനന്ന് നാട് വിട്ടതല്ലേ അതിന്റെ പിണക്കം കാണും അത് പറഞ്ഞ് തീർക്കണം . പിന്നെ അവിടുന്ന് റെയിൽവേ സ്റ്റേഷൻ …. ഇനി നമ്മൾ തമ്മിൽ ഒരു കൂടിക്കാഴ്ച അതുണ്ടാകുമെന്ന് തോന്നുന്നില്ല . ”

അജു പറഞ്ഞ ശേഷം മുന്നോട്ട് നടന്നു പുറകെ യദുവും …. പടിക്കെട്ടുകൾ ഇറങ്ങി അവർ ക്യാമ്പസിന് പുറത്ത് വന്നു . അപ്പോഴാണ് ദേവു തങ്ങളുടെ നേരെ നടന്ന് വരുന്നത് അവൻ കണ്ടത് , അവളുടെ കയ്യിൽ ഒരു കുഞ്ഞും ഉണ്ട് .

 

” ഞങ്ങളുടെ മോളാ …. ”

ആ കുഞ്ഞിനെ കയ്യിൽ വാങ്ങിച്ചു കൊണ്ട് യദു പറഞ്ഞു . മറുപടിയായി അവനൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു . ദേവുവിന്റെ മുഖത്ത് തന്നോടിപ്പോൾ ദേഷ്യം ഉള്ളതായി അവന് തോന്നിയില്ല , ഒരു നേർത്ത പുഞ്ചിരിയാണ് അവളുടെ മുഖത്ത് …

 

അവൻ ഒന്നും പറയാൻ നിൽക്കാതെ മുന്നോട്ട് നടന്നു , നേരെ ചെന്ന് ആ ടാക്സി കാറിൽ കയറി ഉടനെ കാറ് മുന്നോട്ട് നീങ്ങി , അതും നോക്കി യദു നിൽപ്പുണ്ടായിരുന്നു . ദേവു അവന്റെ അടുത്തായി വന്നു …

 

” ഏട്ടൻ അജുവിനോട് എല്ലാം പറഞ്ഞോ ….. ? ”

അവൾ ആകാംക്ഷയോടെ അവനോട് ചോദിച്ചു ….

 

” ഇല്ല …… ഒന്നും പറഞ്ഞില്ല …… അവൻ മടങ്ങിപ്പോകാൻ തയ്യാറെടുത്താ വന്നിരിക്കുന്നേ , ഇന്ന് തന്നെ പോകുമെന്ന് . ”

അവൻ നിരാശയോടെയാണ് മറുപടി നൽകിയത് ….

 

” അജു മടങ്ങിപ്പോകുന്നതിന് മുൻപ് അവനെ അതൊക്കെ അറിയിക്കണ്ടേ …… അത് നമ്മുടെ കടമയല്ലേ ….? ”

അവൾ അവനോട് ചോദിച്ചു …. അവനൊന്നും പറയാതെ ദൂരേയ്ക്ക് അകന്ന് മറയുന്ന ആ കാറിനെ നോക്കി അങ്ങനെ നിന്നു .

 

 

119 Comments

  1. Pdf aaki kittumbo. Its My Humbel Request

  2. നീലത്താമര

    അടിപൊളി?
    ഒത്തിരി ഇഷ്ട്ടായി…?

    എന്നിട്ടെന്തായി എന്ന ആകാംക്ഷ കൊണ്ട് ഓരോ ഭാഗങ്ങളും വായിച്ചു പോന്നത് കൊണ്ട് അവിടെയൊന്നും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല…?

    തനിക്ക് സ്നേഹിക്കാനോ തന്നെ തിരിച് സ്നേഹിക്കാനോ സ്വന്തമായി ആരും തന്നെയില്ലാതെ വളർന്ന നായകന്റെ മാനസികാവസ്ഥയും സങ്കടങ്ങളും ഓവർ ആയി എടുത്ത് കാണിച്ചിട്ടില്ലെങ്കിൽ പോലും എനിക്കത് ശെരിക്കും ഫീൽ ചെയ്തു.?

    അനാഥനായ നായകനെ പ്രണയിക്കുന്ന അതി സമ്പന്നയായ നായിക. ഈ തീം ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇതിൽ അതിനൊരു freshness ഫീൽ ചെയ്തിട്ടുണ്ട്. കാരണം എല്ലാവിധ സുഖസൗകര്യങ്ങളും ഉണ്ടായിട്ടും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നായകനെപോലെ തന്നെ നായികയും ജീവിതത്തിന് ഒരു അർത്ഥം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവളാണ്.

    യദുവിന്റെയും അജുവിന്റെയും സൗഹൃദം എനിക്ക് വളരെ ഇഷ്ട്ടപെട്ടു. ഒരുപക്ഷേ അതിലും കുറച്ച് കൂടുതൽ ഇഷ്ട്ടപെട്ടത് ദേവുവിന്റെയും അഹാനയുടെയും friendship ആണോ എന്നും എനിക് സംശയമാണ്❤️?

    അജുവിന്റെ അച്ഛന്റെയും അമ്മയുടെയും സീനിൽ എനിക് പുതുമയൊന്നും തോന്നിയില്ലെങ്കിലും. അജുവിനോട് അവസാനം അവർ കാണിച്ച ചതിയിൽ എനിക്ക് ചെറിയ പേടി തോന്നി. കാരണം അങ്ങനെ അത്രയും Perfect ആയിട്ടവനെ അവർ കുടുക്കിയില്ലേ. അതിൽ നിന്ന് എങ്ങനെ അവൻ അവന്റെ നിരപരാധിത്വം തെളിയിക്കും എന്നതായിരുന്നു എന്റെ പേടി.
    അവന്റെ നിസ്സഹായത കൂടെ കണ്ടപ്പോൾ എനിക്ക് പിന്നെയും പേടി കൂടി.
    പക്ഷെ അവന്റെ നിരപരാധിത്വം ആരാണോ അറിയേണ്ടിയിരുന്നത്‌ അവർ അത് കൃത്യമായി തന്നെ അറിഞ്ഞു. ആ സീൻ എങ്ങാനും എഴുത്തുകാരന് പാളിപോകുമോ എന്നായിരുന്നു എനിക്ക് പിന്നെ തോന്നിയ ഒരു പേടി. (നല്ലരീതിയിൽ പോയിക്കൊണ്ടിരിക്കുന്ന കഥ എഴുത്തുകാരന് എന്ത് ചെയ്യണമെന്ന് അറിയാതെ ആകെ അവതാളത്തിൽ ആയിട്ടുള്ള കഥകൾ വായിച്ചിട്ടുള്ളത് കൊണ്ടാണ് അങ്ങനെ തോന്നിയത്?)

    അവസാനം ആഹാനയെ അജു അനുഭവിച്ച കഷ്ട്ടപാടുകളും സങ്കടങ്ങളും ഒക്കെ പറഞ്ഞു Emotional ആയി ഒന്ന് തളർത്തിയിട്ട് അവളോട് ക്ഷമിച്ചാൽ മതി എന്നായിരുന്നു എന്റെ ഉള്ളിൽ. പക്ഷെ അവൾ അനുഭവിച്ച വേദനകളും ദുഃഖങ്ങളും അവൾ സ്വയം കൽപ്പിച്ച ശിക്ഷകളും ഒക്കെ അറിഞ്ഞപ്പോൾ അജു അവളെ ഒന്ന് കെട്ടിപിടിച്ചു ആശ്വസിപ്പിക്കണോ എന്ന് തോന്നിപ്പോയി?

    താൻ അനാഥനാവാൻ കാരണം. ജീവിതത്തിൽ ഉടനീളമുള്ള എല്ലാ ദുഃഖങ്ങള്ക്കും കാരണക്കാരൻ. അവനെ ഇനിയും ജീവിക്കാൻ അനുവദിക്കാൻ അജു ഒരു പുണ്ണ്യാളൻ ഒന്നും അല്ലല്ലോ…
    പ്രതികാരം????

    എല്ലാം കൊണ്ടും അടിപൊളി കഥ. അടിപൊളി എഴുത്ത്??
    ഇനിയും നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു❣️❣️
    ???

  3. ❣️❣️❣️ oru suicide pratheksich but nadannilla

    1. മച്ചാനെ പൊളിച്ചു ,ആദ്യം കുറച്ച് സംഘടപെടുതിങ്ങിലും, നല്ല സന്തോഷത്തോടെ വളരെ നന്നായി അവസാനിപ്പിച്ചു.ഇനിയും ഇതുപോലെ ഒള്ള കഥകൾ പ്രദീഷികുന്നൂ .❤️❤️

  4. Thanks ? bro
    For this wonderful

    1. ഒത്തിരി സന്തോഷം സഹോ ❤️❤️❤️
      സ്നേഹം മാത്രം

      1. ചെകുത്താൻ

        Puthiya Katha eyuthiyo

          1. ചെകുത്താൻ

            puthiya Katha ini undo

  5. ആന പ്രാന്തൻ

    ഇഷ്ടായി…… ഒത്തിരി ഇഷ്ടായി ❤️❤️❤️

    1. ഒത്തിരി സന്തോഷം സഹോ ???
      സ്നേഹത്തോടെ

Comments are closed.