? അരികത്തായാരോ – 12 ? { Climax Part } വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1052

 

 

പുറകിലേയ്ക്ക് നോക്കിയ അവർ കണ്ടത് തങ്ങളുടെ കാർ ലക്ഷ്യമാക്കി വേഗത്തിൽ വരുന്ന ഒരു വലിയ ലോറിയെയാണ് , അത് ഏകദേശം അടുത്ത് എത്തിക്കഴിഞ്ഞിരിക്കുന്നു ….

 

ആ കാഴ്ച കണ്ട് മരണ ഭയം കാരണം നിവേദിന്റെ ശരീരം മുഴുവൻ തളർന്ന അവസ്ഥയിലായിപ്പോയി , എന്ത് ചെയ്യണമെന്ന് പോലും അറിയാത്ത അവസ്ഥ . അനിരുദ്ധനാകട്ടെ കാറിന്റെ വേഗത കൂട്ടാൻ പറയണമെന്നുണ്ട് പക്ഷെ അയാളെയും ഭയം കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു … ഒന്ന് നിലവിളിക്കാൻ പോലും കഴിയാത്ത അവസ്ഥ .

 

ഗിയറ് മാറ്റി കാറിന്റെ വേഗത കൂട്ടുന്നതിന് മുൻപ് തന്നെ വേഗത്തിൽ വന്ന ലോറി കാറിന്റെ പുറകിലായി ശക്തിയിൽ വന്നിടിച്ചു …. അതൊരു വളവ് തിരിയുന്ന സ്ഥലമായിരുന്നു , ആ ശക്തമായ ഇടിയിൽ തന്നെ കാറിന്റെ പിൻ ഭാഗം മുഴവൻ തകർന്ന് മുന്നോട്ട് നീങ്ങി സൈഡിലുള്ള ഡിവൈഡറും തകർത്ത് താഴ്ചയുള്ള ആ കൊക്കയിലേക്ക് മറിഞ്ഞു ….

 

പെട്ടെന്ന് ബ്രേക്കിട്ട് വെട്ടിച്ചത് കാരണം ലോറി ഒന്ന് ഉലഞ്ഞ ശേഷം മുന്നിലേയ്ക്ക് പോയി നിന്നു . കൊക്കയിലേക്ക് മറിഞ്ഞ കാറ് വശങ്ങളിൽ ഇടിച്ച് തകർന്ന് താഴേയ്ക്ക് പതിക്കുന്ന ശബ്ദം ഒരു പുഞ്ചിരിയോടെ അവൻ കേട്ടിരുന്നു . മനസ്സിൽ കൊണ്ട് നടന്ന വലിയൊരു ഭാരത്തിന് ആശ്വാസം തോന്നിയത് പോലെയാണ് അവന് തോന്നിയത് .

 

ശേഷം മറ്റ് വാഹനങ്ങൾ വരുന്നതിന് മുൻപ് തന്നെ അവൻ വേഗം ലോറിയുമായി അവിടുന്ന് മുന്നോട്ട് പോയി …..

 

 

119 Comments

  1. Pdf aaki kittumbo. Its My Humbel Request

  2. നീലത്താമര

    അടിപൊളി?
    ഒത്തിരി ഇഷ്ട്ടായി…?

    എന്നിട്ടെന്തായി എന്ന ആകാംക്ഷ കൊണ്ട് ഓരോ ഭാഗങ്ങളും വായിച്ചു പോന്നത് കൊണ്ട് അവിടെയൊന്നും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല…?

    തനിക്ക് സ്നേഹിക്കാനോ തന്നെ തിരിച് സ്നേഹിക്കാനോ സ്വന്തമായി ആരും തന്നെയില്ലാതെ വളർന്ന നായകന്റെ മാനസികാവസ്ഥയും സങ്കടങ്ങളും ഓവർ ആയി എടുത്ത് കാണിച്ചിട്ടില്ലെങ്കിൽ പോലും എനിക്കത് ശെരിക്കും ഫീൽ ചെയ്തു.?

    അനാഥനായ നായകനെ പ്രണയിക്കുന്ന അതി സമ്പന്നയായ നായിക. ഈ തീം ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇതിൽ അതിനൊരു freshness ഫീൽ ചെയ്തിട്ടുണ്ട്. കാരണം എല്ലാവിധ സുഖസൗകര്യങ്ങളും ഉണ്ടായിട്ടും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നായകനെപോലെ തന്നെ നായികയും ജീവിതത്തിന് ഒരു അർത്ഥം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവളാണ്.

    യദുവിന്റെയും അജുവിന്റെയും സൗഹൃദം എനിക്ക് വളരെ ഇഷ്ട്ടപെട്ടു. ഒരുപക്ഷേ അതിലും കുറച്ച് കൂടുതൽ ഇഷ്ട്ടപെട്ടത് ദേവുവിന്റെയും അഹാനയുടെയും friendship ആണോ എന്നും എനിക് സംശയമാണ്❤️?

    അജുവിന്റെ അച്ഛന്റെയും അമ്മയുടെയും സീനിൽ എനിക് പുതുമയൊന്നും തോന്നിയില്ലെങ്കിലും. അജുവിനോട് അവസാനം അവർ കാണിച്ച ചതിയിൽ എനിക്ക് ചെറിയ പേടി തോന്നി. കാരണം അങ്ങനെ അത്രയും Perfect ആയിട്ടവനെ അവർ കുടുക്കിയില്ലേ. അതിൽ നിന്ന് എങ്ങനെ അവൻ അവന്റെ നിരപരാധിത്വം തെളിയിക്കും എന്നതായിരുന്നു എന്റെ പേടി.
    അവന്റെ നിസ്സഹായത കൂടെ കണ്ടപ്പോൾ എനിക്ക് പിന്നെയും പേടി കൂടി.
    പക്ഷെ അവന്റെ നിരപരാധിത്വം ആരാണോ അറിയേണ്ടിയിരുന്നത്‌ അവർ അത് കൃത്യമായി തന്നെ അറിഞ്ഞു. ആ സീൻ എങ്ങാനും എഴുത്തുകാരന് പാളിപോകുമോ എന്നായിരുന്നു എനിക്ക് പിന്നെ തോന്നിയ ഒരു പേടി. (നല്ലരീതിയിൽ പോയിക്കൊണ്ടിരിക്കുന്ന കഥ എഴുത്തുകാരന് എന്ത് ചെയ്യണമെന്ന് അറിയാതെ ആകെ അവതാളത്തിൽ ആയിട്ടുള്ള കഥകൾ വായിച്ചിട്ടുള്ളത് കൊണ്ടാണ് അങ്ങനെ തോന്നിയത്?)

    അവസാനം ആഹാനയെ അജു അനുഭവിച്ച കഷ്ട്ടപാടുകളും സങ്കടങ്ങളും ഒക്കെ പറഞ്ഞു Emotional ആയി ഒന്ന് തളർത്തിയിട്ട് അവളോട് ക്ഷമിച്ചാൽ മതി എന്നായിരുന്നു എന്റെ ഉള്ളിൽ. പക്ഷെ അവൾ അനുഭവിച്ച വേദനകളും ദുഃഖങ്ങളും അവൾ സ്വയം കൽപ്പിച്ച ശിക്ഷകളും ഒക്കെ അറിഞ്ഞപ്പോൾ അജു അവളെ ഒന്ന് കെട്ടിപിടിച്ചു ആശ്വസിപ്പിക്കണോ എന്ന് തോന്നിപ്പോയി?

    താൻ അനാഥനാവാൻ കാരണം. ജീവിതത്തിൽ ഉടനീളമുള്ള എല്ലാ ദുഃഖങ്ങള്ക്കും കാരണക്കാരൻ. അവനെ ഇനിയും ജീവിക്കാൻ അനുവദിക്കാൻ അജു ഒരു പുണ്ണ്യാളൻ ഒന്നും അല്ലല്ലോ…
    പ്രതികാരം????

    എല്ലാം കൊണ്ടും അടിപൊളി കഥ. അടിപൊളി എഴുത്ത്??
    ഇനിയും നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു❣️❣️
    ???

  3. ❣️❣️❣️ oru suicide pratheksich but nadannilla

    1. മച്ചാനെ പൊളിച്ചു ,ആദ്യം കുറച്ച് സംഘടപെടുതിങ്ങിലും, നല്ല സന്തോഷത്തോടെ വളരെ നന്നായി അവസാനിപ്പിച്ചു.ഇനിയും ഇതുപോലെ ഒള്ള കഥകൾ പ്രദീഷികുന്നൂ .❤️❤️

  4. Thanks ? bro
    For this wonderful

    1. ഒത്തിരി സന്തോഷം സഹോ ❤️❤️❤️
      സ്നേഹം മാത്രം

      1. ചെകുത്താൻ

        Puthiya Katha eyuthiyo

          1. ചെകുത്താൻ

            puthiya Katha ini undo

  5. ആന പ്രാന്തൻ

    ഇഷ്ടായി…… ഒത്തിരി ഇഷ്ടായി ❤️❤️❤️

    1. ഒത്തിരി സന്തോഷം സഹോ ???
      സ്നേഹത്തോടെ

Comments are closed.