? അരികത്തായാരോ – 12 ? { Climax Part } വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1052

 

 

അവൾ കരഞ്ഞ് കൊണ്ട് വീണ്ടും അവന്റെ കാലുകൾ കെട്ടിപ്പിടിച്ച് പറഞ്ഞു ….. അവൻ പതിയെ അവളുടെ ഇരു തോളിലുമായി പിടിച്ച് അവളെ ഉയത്തി നിർത്തി , അവൾ നിലത്ത് നിന്നെഴുന്നേറ്റ് അവന് അഭിമുഖമായി നിന്നു ……

 

” നിരപരാധിത്വം തെളിയിക്കാൻ കഴിയാഞ്ഞിട്ടല്ല , അതിന് വേണ്ടി ഇറങ്ങി തിരിച്ചിരുന്നുവെങ്കിൽ എന്നെ ചതിച്ചവരെയൊക്കെ അന്നേ നിന്റെ മുന്നിൽ നിരത്തി നിർത്തിയേനെ , പക്ഷെ നീ എന്നെ കുറ്റപ്പെടുത്തി തള്ളി പറഞ്ഞപ്പൊ ഒരു അവസരം തരാതെ ഞാൻ പറഞ്ഞതിൽ ഒരൽപ്പം വിശ്വാസമില്ലാതെ എന്നെ ഇറക്കി വിട്ടപ്പൊ മരവിച്ച് പോയതാ എന്റെ മനസ്സ് , കാരണം തനായിരുന്നു എന്റെ ലക്ഷ്യവും സ്വപ്നവും ജീവിതവും ലോകവും അങ്ങനെ എല്ലാം .

 

താനെന്നിൽ നിന്ന് അകന്നു എന്ന് തോന്നി തുടങ്ങിയ ആ നിമിഷം മുതൽ കെട്ട് പൊട്ടിയ ഒരു പട്ടം പോലെയാ എന്റെ ജീവിതം …… അത് കൊണ്ട് തന്നെയാ ആരുമില്ലാത്ത ഈ നാട്ടിൽ നിന്ന് നിങ്ങളുടെയൊക്കെ മുന്നിൽ നിന്ന് ഒരു പാട് ദൂരം പോകാൻ എന്നെ പ്രേരിപ്പിച്ചത് ….. ”

അജു അവളുടെ മുഖത്ത് നോക്കി പറഞ്ഞു , അവൾക്കതൊക്കെ കേട്ട് മുഖം പൊത്തി നിന്ന് കരയാൻ മാത്രമേ കഴിഞ്ഞുള്ളൂ ……

 

” ഇപ്പൊ മടങ്ങി വന്നത് എന്റെ നിരപരാധിത്വം ആരുടെയും മുന്നിൽ തെളിയിക്കാനൊന്നുമല്ല . ഈ നാട്ടിൽ ചെയ്ത് തീർക്കാൻ ബാക്കിയായ ചില കടങ്ങൾ ചെയ്ത് തീർക്കാനും ഒപ്പം പഴയ ജീവിതം ഒന്ന് ഓർത്ത് മറന്ന് ഈ നാട്ടിലോട്ട് ഇനി ഒരു മടങ്ങിവരവില്ല എന്ന് മനസ്സിലുറപ്പിച്ച് തിരികെ പോകാനുമാ ……

 

 

119 Comments

  1. Pdf aaki kittumbo. Its My Humbel Request

  2. നീലത്താമര

    അടിപൊളി?
    ഒത്തിരി ഇഷ്ട്ടായി…?

    എന്നിട്ടെന്തായി എന്ന ആകാംക്ഷ കൊണ്ട് ഓരോ ഭാഗങ്ങളും വായിച്ചു പോന്നത് കൊണ്ട് അവിടെയൊന്നും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല…?

    തനിക്ക് സ്നേഹിക്കാനോ തന്നെ തിരിച് സ്നേഹിക്കാനോ സ്വന്തമായി ആരും തന്നെയില്ലാതെ വളർന്ന നായകന്റെ മാനസികാവസ്ഥയും സങ്കടങ്ങളും ഓവർ ആയി എടുത്ത് കാണിച്ചിട്ടില്ലെങ്കിൽ പോലും എനിക്കത് ശെരിക്കും ഫീൽ ചെയ്തു.?

    അനാഥനായ നായകനെ പ്രണയിക്കുന്ന അതി സമ്പന്നയായ നായിക. ഈ തീം ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇതിൽ അതിനൊരു freshness ഫീൽ ചെയ്തിട്ടുണ്ട്. കാരണം എല്ലാവിധ സുഖസൗകര്യങ്ങളും ഉണ്ടായിട്ടും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നായകനെപോലെ തന്നെ നായികയും ജീവിതത്തിന് ഒരു അർത്ഥം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവളാണ്.

    യദുവിന്റെയും അജുവിന്റെയും സൗഹൃദം എനിക്ക് വളരെ ഇഷ്ട്ടപെട്ടു. ഒരുപക്ഷേ അതിലും കുറച്ച് കൂടുതൽ ഇഷ്ട്ടപെട്ടത് ദേവുവിന്റെയും അഹാനയുടെയും friendship ആണോ എന്നും എനിക് സംശയമാണ്❤️?

    അജുവിന്റെ അച്ഛന്റെയും അമ്മയുടെയും സീനിൽ എനിക് പുതുമയൊന്നും തോന്നിയില്ലെങ്കിലും. അജുവിനോട് അവസാനം അവർ കാണിച്ച ചതിയിൽ എനിക്ക് ചെറിയ പേടി തോന്നി. കാരണം അങ്ങനെ അത്രയും Perfect ആയിട്ടവനെ അവർ കുടുക്കിയില്ലേ. അതിൽ നിന്ന് എങ്ങനെ അവൻ അവന്റെ നിരപരാധിത്വം തെളിയിക്കും എന്നതായിരുന്നു എന്റെ പേടി.
    അവന്റെ നിസ്സഹായത കൂടെ കണ്ടപ്പോൾ എനിക്ക് പിന്നെയും പേടി കൂടി.
    പക്ഷെ അവന്റെ നിരപരാധിത്വം ആരാണോ അറിയേണ്ടിയിരുന്നത്‌ അവർ അത് കൃത്യമായി തന്നെ അറിഞ്ഞു. ആ സീൻ എങ്ങാനും എഴുത്തുകാരന് പാളിപോകുമോ എന്നായിരുന്നു എനിക്ക് പിന്നെ തോന്നിയ ഒരു പേടി. (നല്ലരീതിയിൽ പോയിക്കൊണ്ടിരിക്കുന്ന കഥ എഴുത്തുകാരന് എന്ത് ചെയ്യണമെന്ന് അറിയാതെ ആകെ അവതാളത്തിൽ ആയിട്ടുള്ള കഥകൾ വായിച്ചിട്ടുള്ളത് കൊണ്ടാണ് അങ്ങനെ തോന്നിയത്?)

    അവസാനം ആഹാനയെ അജു അനുഭവിച്ച കഷ്ട്ടപാടുകളും സങ്കടങ്ങളും ഒക്കെ പറഞ്ഞു Emotional ആയി ഒന്ന് തളർത്തിയിട്ട് അവളോട് ക്ഷമിച്ചാൽ മതി എന്നായിരുന്നു എന്റെ ഉള്ളിൽ. പക്ഷെ അവൾ അനുഭവിച്ച വേദനകളും ദുഃഖങ്ങളും അവൾ സ്വയം കൽപ്പിച്ച ശിക്ഷകളും ഒക്കെ അറിഞ്ഞപ്പോൾ അജു അവളെ ഒന്ന് കെട്ടിപിടിച്ചു ആശ്വസിപ്പിക്കണോ എന്ന് തോന്നിപ്പോയി?

    താൻ അനാഥനാവാൻ കാരണം. ജീവിതത്തിൽ ഉടനീളമുള്ള എല്ലാ ദുഃഖങ്ങള്ക്കും കാരണക്കാരൻ. അവനെ ഇനിയും ജീവിക്കാൻ അനുവദിക്കാൻ അജു ഒരു പുണ്ണ്യാളൻ ഒന്നും അല്ലല്ലോ…
    പ്രതികാരം????

    എല്ലാം കൊണ്ടും അടിപൊളി കഥ. അടിപൊളി എഴുത്ത്??
    ഇനിയും നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു❣️❣️
    ???

  3. ❣️❣️❣️ oru suicide pratheksich but nadannilla

    1. മച്ചാനെ പൊളിച്ചു ,ആദ്യം കുറച്ച് സംഘടപെടുതിങ്ങിലും, നല്ല സന്തോഷത്തോടെ വളരെ നന്നായി അവസാനിപ്പിച്ചു.ഇനിയും ഇതുപോലെ ഒള്ള കഥകൾ പ്രദീഷികുന്നൂ .❤️❤️

  4. Thanks ? bro
    For this wonderful

    1. ഒത്തിരി സന്തോഷം സഹോ ❤️❤️❤️
      സ്നേഹം മാത്രം

      1. ചെകുത്താൻ

        Puthiya Katha eyuthiyo

          1. ചെകുത്താൻ

            puthiya Katha ini undo

  5. ആന പ്രാന്തൻ

    ഇഷ്ടായി…… ഒത്തിരി ഇഷ്ടായി ❤️❤️❤️

    1. ഒത്തിരി സന്തോഷം സഹോ ???
      സ്നേഹത്തോടെ

Comments are closed.