” ദൈവം മനുഷ്യന് കൊടുത്ത ഏറ്റുവും വലിയ അനുഗ്രഹമാ മറവി ….. സങ്കടങ്ങൾ ഓർത്തോർത്ത് കരഞ്ഞ് അവസാനം അത് മറന്ന് തുടങ്ങും , പിന്നെയത് സങ്കടമേയല്ലാതാകും ….. പക്ഷെ അഹാന അവളിന്നും എന്റെ മനസ്സിൽ ഉണങ്ങാത്ത ഒരു മുറിവാ ……. ഒറ്റയ്ക്കിരിക്കുമ്പോൾ ഓർത്ത് കരയാനുള്ള ഒരു മുറിവ് …. ”

ദൂരെയുള്ള കാഴ്ചകളിലേയ്ക്ക് നോക്കി അവൻ മറുപടി പറഞ്ഞു …. യദുവിന് തുടർന്നും ആ വിഷയം സംസാരിക്കാൻ അൽപ്പം ബുദ്ധിമുട്ട് പോലെ തോന്നി ….

 

” പക്ഷെ അവളെ ഓർത്ത് എപ്പൊ കരഞ്ഞാലും അവസാനം മനസ്സിൽ സന്തോഷം മാത്രമാ ബാക്കിയാവുന്നേ …… ഈ തെണ്ടിയോടൊപ്പം ജീവിച്ച് അവൾ ജീവിതം പാഴാക്കിയില്ല , അതിന് മുന്നേ എന്നിൽ നിന്ന് അവൾ രക്ഷപ്പെട്ടു , അല്ല കാലം അവളെ രക്ഷപ്പെടുത്തി ….
ലോകത്തിന്റെ ഏത് കോണിലാണെങ്കിലും കുടുംബവും കുട്ടികളുമായി സന്തോഷത്തോടെ അവൾ ജീവിക്കുന്നു എന്ന് അറിഞ്ഞാൽ മാത്രം മതി എന്നെങ്കിലും . ”

അജു മെല്ലെ പറഞ്ഞു …..

 

അത് കേട്ടതും യദുവിന്റെ കാലുകൾ യാദ്യശ്ചികമായി ബ്രേക്കിലമർന്നു , റോഡിലൂടെ അൽപ്പ ദൂരം ഉരഞ്ഞ് നീങ്ങിയ ശേഷം കാറ് നിന്നു . പെട്ടെന്ന് ബ്രേക്കിട്ടത് കാരണം എല്ലാവരും ഒന്ന് മുന്നോട്ട് ആഞ്ഞു , അജു മുഖമുയർത്തി യദുവിനെ നോക്കി എന്താ എന്ന അർത്ഥത്തിൽ . പക്ഷെ യദുവിന്റെ മുഖത്ത് മുഴുവൻ ഒരു തരം നിരാശാഭാവമാണ് , അവൻ വേഗം ഡോറ് തുറന്ന് പുറത്തിറങ്ങി പുറകെ അജുവും …..

 

 

Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51

119 Responses

  1. അടിപൊളി?
    ഒത്തിരി ഇഷ്ട്ടായി…?

    എന്നിട്ടെന്തായി എന്ന ആകാംക്ഷ കൊണ്ട് ഓരോ ഭാഗങ്ങളും വായിച്ചു പോന്നത് കൊണ്ട് അവിടെയൊന്നും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല…?

    തനിക്ക് സ്നേഹിക്കാനോ തന്നെ തിരിച് സ്നേഹിക്കാനോ സ്വന്തമായി ആരും തന്നെയില്ലാതെ വളർന്ന നായകന്റെ മാനസികാവസ്ഥയും സങ്കടങ്ങളും ഓവർ ആയി എടുത്ത് കാണിച്ചിട്ടില്ലെങ്കിൽ പോലും എനിക്കത് ശെരിക്കും ഫീൽ ചെയ്തു.?

    അനാഥനായ നായകനെ പ്രണയിക്കുന്ന അതി സമ്പന്നയായ നായിക. ഈ തീം ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇതിൽ അതിനൊരു freshness ഫീൽ ചെയ്തിട്ടുണ്ട്. കാരണം എല്ലാവിധ സുഖസൗകര്യങ്ങളും ഉണ്ടായിട്ടും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നായകനെപോലെ തന്നെ നായികയും ജീവിതത്തിന് ഒരു അർത്ഥം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവളാണ്.

    യദുവിന്റെയും അജുവിന്റെയും സൗഹൃദം എനിക്ക് വളരെ ഇഷ്ട്ടപെട്ടു. ഒരുപക്ഷേ അതിലും കുറച്ച് കൂടുതൽ ഇഷ്ട്ടപെട്ടത് ദേവുവിന്റെയും അഹാനയുടെയും friendship ആണോ എന്നും എനിക് സംശയമാണ്❤️?

    അജുവിന്റെ അച്ഛന്റെയും അമ്മയുടെയും സീനിൽ എനിക് പുതുമയൊന്നും തോന്നിയില്ലെങ്കിലും. അജുവിനോട് അവസാനം അവർ കാണിച്ച ചതിയിൽ എനിക്ക് ചെറിയ പേടി തോന്നി. കാരണം അങ്ങനെ അത്രയും Perfect ആയിട്ടവനെ അവർ കുടുക്കിയില്ലേ. അതിൽ നിന്ന് എങ്ങനെ അവൻ അവന്റെ നിരപരാധിത്വം തെളിയിക്കും എന്നതായിരുന്നു എന്റെ പേടി.
    അവന്റെ നിസ്സഹായത കൂടെ കണ്ടപ്പോൾ എനിക്ക് പിന്നെയും പേടി കൂടി.
    പക്ഷെ അവന്റെ നിരപരാധിത്വം ആരാണോ അറിയേണ്ടിയിരുന്നത്‌ അവർ അത് കൃത്യമായി തന്നെ അറിഞ്ഞു. ആ സീൻ എങ്ങാനും എഴുത്തുകാരന് പാളിപോകുമോ എന്നായിരുന്നു എനിക്ക് പിന്നെ തോന്നിയ ഒരു പേടി. (നല്ലരീതിയിൽ പോയിക്കൊണ്ടിരിക്കുന്ന കഥ എഴുത്തുകാരന് എന്ത് ചെയ്യണമെന്ന് അറിയാതെ ആകെ അവതാളത്തിൽ ആയിട്ടുള്ള കഥകൾ വായിച്ചിട്ടുള്ളത് കൊണ്ടാണ് അങ്ങനെ തോന്നിയത്?)

    അവസാനം ആഹാനയെ അജു അനുഭവിച്ച കഷ്ട്ടപാടുകളും സങ്കടങ്ങളും ഒക്കെ പറഞ്ഞു Emotional ആയി ഒന്ന് തളർത്തിയിട്ട് അവളോട് ക്ഷമിച്ചാൽ മതി എന്നായിരുന്നു എന്റെ ഉള്ളിൽ. പക്ഷെ അവൾ അനുഭവിച്ച വേദനകളും ദുഃഖങ്ങളും അവൾ സ്വയം കൽപ്പിച്ച ശിക്ഷകളും ഒക്കെ അറിഞ്ഞപ്പോൾ അജു അവളെ ഒന്ന് കെട്ടിപിടിച്ചു ആശ്വസിപ്പിക്കണോ എന്ന് തോന്നിപ്പോയി?

    താൻ അനാഥനാവാൻ കാരണം. ജീവിതത്തിൽ ഉടനീളമുള്ള എല്ലാ ദുഃഖങ്ങള്ക്കും കാരണക്കാരൻ. അവനെ ഇനിയും ജീവിക്കാൻ അനുവദിക്കാൻ അജു ഒരു പുണ്ണ്യാളൻ ഒന്നും അല്ലല്ലോ…
    പ്രതികാരം????

    എല്ലാം കൊണ്ടും അടിപൊളി കഥ. അടിപൊളി എഴുത്ത്??
    ഇനിയും നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു❣️❣️
    ???

    1. മച്ചാനെ പൊളിച്ചു ,ആദ്യം കുറച്ച് സംഘടപെടുതിങ്ങിലും, നല്ല സന്തോഷത്തോടെ വളരെ നന്നായി അവസാനിപ്പിച്ചു.ഇനിയും ഇതുപോലെ ഒള്ള കഥകൾ പ്രദീഷികുന്നൂ .❤️❤️

  2. ഇഷ്ടായി…… ഒത്തിരി ഇഷ്ടായി ❤️❤️❤️