? അരികത്തായാരോ – 12 ? { Climax Part } വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1052

 

 

” എല്ലാം ഓക്കെയാ അച്ഛാ …. അടുത്ത മാസം ആദ്യം തന്നെ പുതിയ പ്രോജക്ട് സ്റ്റാർട്ട് ചെയ്യും …. പാട്ണേർസും ഹാപ്പിയാണ് ….. ”

ഒരു പുഞ്ചിരിയോടെ അവനും മറുപടി പറഞ്ഞു ….

 

” എന്നാൽ മോൻ അകത്ത് ചെന്ന് ഫ്രെഷായി വല്ലതും കഴിക്ക് …. ഇന്നലേ പോയതല്ലേ ഇവിടുന്ന് ….. ”

മഹേന്ദ്രനാഥ് ഒരു പുഞ്ചിരിയോടെ അവന്റെ തോളിൽ തട്ടി പറഞ്ഞ ശേഷം മുറ്റത്തേയ്ക്കിറങ്ങി അജു നേരെ തന്റെ റൂമിലേയ്ക്കും …. വർക്ക് റൂമിൽ ഹാന്റ് ബാഗ് കൊണ്ട് വച്ച് അതിൽ നിന്ന് ലാപ്പെടുത്ത് ചാർജിനിട്ട ശേഷം അവൻ നേരെ ബെഡ് റൂമിലേയ്ക്ക് നീങ്ങി …..

 

ഡോറ് തുറന്ന് അകത്ത് കയറിയ അവൻ കാണുന്നത് ചെറിയ ദേഷ്യഭാവത്തിൽ ബെഡ്ഡിലിരിക്കുന്ന അഹാനയെയാണ് . അവനെ കണ്ടതും പിണക്കം നടിച്ച് അവൾ മുഖം വെട്ടിച്ചു …

 

” ഓ പെട്ട് …… ”

മനസ്സിൽ വിജാരിച്ചു കൊണ്ട് ഡോറ് ലോക്ക് ചെയ്ത ശേഷം അവൻ ആദ്യം കോട്ട് ഊരി മാറ്റി പിന്നെ കഴുത്തിൽ നിന്ന് ടൈയ്യും …. എന്നിട്ട് പതിയെ അവളുടെ അടുത്തേയ്ക്ക് നീങ്ങി …

 

” അതെ ….. എടീ …… അഹാനെ ….. ഓ അപ്പോഴേയ്ക്കും പിണങ്ങിയോ …. ? ”

അവനതും പറഞ്ഞ് പതിയെ അവളുടെ കയ്യിൽ പിടിച്ചു , പക്ഷെ അവൾ വേഗത്തിൽ കൈ പിന്നിലോട്ട് വലിച്ച ശേഷം പിണക്കം നടിച്ചിരുന്നു ….

 

 

119 Comments

  1. Pdf aaki kittumbo. Its My Humbel Request

  2. നീലത്താമര

    അടിപൊളി?
    ഒത്തിരി ഇഷ്ട്ടായി…?

    എന്നിട്ടെന്തായി എന്ന ആകാംക്ഷ കൊണ്ട് ഓരോ ഭാഗങ്ങളും വായിച്ചു പോന്നത് കൊണ്ട് അവിടെയൊന്നും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല…?

    തനിക്ക് സ്നേഹിക്കാനോ തന്നെ തിരിച് സ്നേഹിക്കാനോ സ്വന്തമായി ആരും തന്നെയില്ലാതെ വളർന്ന നായകന്റെ മാനസികാവസ്ഥയും സങ്കടങ്ങളും ഓവർ ആയി എടുത്ത് കാണിച്ചിട്ടില്ലെങ്കിൽ പോലും എനിക്കത് ശെരിക്കും ഫീൽ ചെയ്തു.?

    അനാഥനായ നായകനെ പ്രണയിക്കുന്ന അതി സമ്പന്നയായ നായിക. ഈ തീം ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇതിൽ അതിനൊരു freshness ഫീൽ ചെയ്തിട്ടുണ്ട്. കാരണം എല്ലാവിധ സുഖസൗകര്യങ്ങളും ഉണ്ടായിട്ടും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നായകനെപോലെ തന്നെ നായികയും ജീവിതത്തിന് ഒരു അർത്ഥം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവളാണ്.

    യദുവിന്റെയും അജുവിന്റെയും സൗഹൃദം എനിക്ക് വളരെ ഇഷ്ട്ടപെട്ടു. ഒരുപക്ഷേ അതിലും കുറച്ച് കൂടുതൽ ഇഷ്ട്ടപെട്ടത് ദേവുവിന്റെയും അഹാനയുടെയും friendship ആണോ എന്നും എനിക് സംശയമാണ്❤️?

    അജുവിന്റെ അച്ഛന്റെയും അമ്മയുടെയും സീനിൽ എനിക് പുതുമയൊന്നും തോന്നിയില്ലെങ്കിലും. അജുവിനോട് അവസാനം അവർ കാണിച്ച ചതിയിൽ എനിക്ക് ചെറിയ പേടി തോന്നി. കാരണം അങ്ങനെ അത്രയും Perfect ആയിട്ടവനെ അവർ കുടുക്കിയില്ലേ. അതിൽ നിന്ന് എങ്ങനെ അവൻ അവന്റെ നിരപരാധിത്വം തെളിയിക്കും എന്നതായിരുന്നു എന്റെ പേടി.
    അവന്റെ നിസ്സഹായത കൂടെ കണ്ടപ്പോൾ എനിക്ക് പിന്നെയും പേടി കൂടി.
    പക്ഷെ അവന്റെ നിരപരാധിത്വം ആരാണോ അറിയേണ്ടിയിരുന്നത്‌ അവർ അത് കൃത്യമായി തന്നെ അറിഞ്ഞു. ആ സീൻ എങ്ങാനും എഴുത്തുകാരന് പാളിപോകുമോ എന്നായിരുന്നു എനിക്ക് പിന്നെ തോന്നിയ ഒരു പേടി. (നല്ലരീതിയിൽ പോയിക്കൊണ്ടിരിക്കുന്ന കഥ എഴുത്തുകാരന് എന്ത് ചെയ്യണമെന്ന് അറിയാതെ ആകെ അവതാളത്തിൽ ആയിട്ടുള്ള കഥകൾ വായിച്ചിട്ടുള്ളത് കൊണ്ടാണ് അങ്ങനെ തോന്നിയത്?)

    അവസാനം ആഹാനയെ അജു അനുഭവിച്ച കഷ്ട്ടപാടുകളും സങ്കടങ്ങളും ഒക്കെ പറഞ്ഞു Emotional ആയി ഒന്ന് തളർത്തിയിട്ട് അവളോട് ക്ഷമിച്ചാൽ മതി എന്നായിരുന്നു എന്റെ ഉള്ളിൽ. പക്ഷെ അവൾ അനുഭവിച്ച വേദനകളും ദുഃഖങ്ങളും അവൾ സ്വയം കൽപ്പിച്ച ശിക്ഷകളും ഒക്കെ അറിഞ്ഞപ്പോൾ അജു അവളെ ഒന്ന് കെട്ടിപിടിച്ചു ആശ്വസിപ്പിക്കണോ എന്ന് തോന്നിപ്പോയി?

    താൻ അനാഥനാവാൻ കാരണം. ജീവിതത്തിൽ ഉടനീളമുള്ള എല്ലാ ദുഃഖങ്ങള്ക്കും കാരണക്കാരൻ. അവനെ ഇനിയും ജീവിക്കാൻ അനുവദിക്കാൻ അജു ഒരു പുണ്ണ്യാളൻ ഒന്നും അല്ലല്ലോ…
    പ്രതികാരം????

    എല്ലാം കൊണ്ടും അടിപൊളി കഥ. അടിപൊളി എഴുത്ത്??
    ഇനിയും നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു❣️❣️
    ???

  3. ❣️❣️❣️ oru suicide pratheksich but nadannilla

    1. മച്ചാനെ പൊളിച്ചു ,ആദ്യം കുറച്ച് സംഘടപെടുതിങ്ങിലും, നല്ല സന്തോഷത്തോടെ വളരെ നന്നായി അവസാനിപ്പിച്ചു.ഇനിയും ഇതുപോലെ ഒള്ള കഥകൾ പ്രദീഷികുന്നൂ .❤️❤️

  4. Thanks ? bro
    For this wonderful

    1. ഒത്തിരി സന്തോഷം സഹോ ❤️❤️❤️
      സ്നേഹം മാത്രം

      1. ചെകുത്താൻ

        Puthiya Katha eyuthiyo

          1. ചെകുത്താൻ

            puthiya Katha ini undo

  5. ആന പ്രാന്തൻ

    ഇഷ്ടായി…… ഒത്തിരി ഇഷ്ടായി ❤️❤️❤️

    1. ഒത്തിരി സന്തോഷം സഹോ ???
      സ്നേഹത്തോടെ

Comments are closed.