? അരികത്തായാരോ – 12 ? { Climax Part } വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1052

 

 

?⇐ ” ഹലോ ….. റൂം നമ്പർ 502 ലെ അനിരുദ്ധൻ സാറിനെ ഒന്ന് കണക്ട് ചെയ്യുമോ അദ്ദേഹത്തിന്റെ പേഴ്സണൽ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല …. ”

അജു ഫോണിലൂടെ പറഞ്ഞു …

 

?⇒ ” സോറി സർ അദ്ദേഹം അഞ്ച് മിനിട്ട് മുൻപ് റൂം വെക്കേറ്റ് ചെയ്ത് ഇവിടെ നിന്ന് തിരിച്ചു …. ”

ഫോണിന്റെ മറുവശത്ത് നിന്ന് ആ റിസപ്ഷനിസ്റ്റിന്റെ മറുപടി വന്നു …

 

?⇐ ” സർ അവിടുന്ന് ഇറങ്ങി അല്ലേ … ഇറ്റ്സ് ഓക്കെ നോ പ്രോബ്ലം …. താങ്ക്സ് . ”

അവനതും പറഞ്ഞ് കോൾ കട്ട് ചെയ്തു … അനിരുദ്ധനും നിവേദും അവിടെ നിന്ന് തിരിച്ചോ എന്നറിയാനായിരുന്നു അവന്റെ ആ ഫോൺകോൾ . ഒരു പുഞ്ചിരിയോടെ ഫോൺ മാറ്റി വച്ച ശേഷം അവൻ വണ്ടിയിലിരുന്ന് തന്നെ ഓവർറ്റേക്ക് ചെയ്ത് പോകുന്ന ഒരോ വണ്ടികളെയും നോക്കിയിരുന്നു …

 

ഏകദേശം അര മുക്കാൽ മണിക്കൂറ് കഴിഞ്ഞപ്പോഴേയ്ക്കും താൻ രാവിലെ കണ്ടത് പോലെയുള്ള ഒരു കാറ് ലോറിയെ ഓവർറ്റേക്ക് ചെയ്ത് പോകുന്നത് അവൻ കണ്ടു … കാറിന്റെ നമ്പർ നോക്കി കാർ അത് തന്നെയെന്ന് ഉറപ്പിച്ച ശേഷം അജു ലോറി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു . കാറിന്റെ വേഗതയിൽ തന്നെ പിന്നാലെ ആ ലോറിയും പാഞ്ഞു ….

 

എങ്ങും ഇരുട്ട് വീണ് തുടങ്ങിയിരുന്നു , റോഡിലെ തിരക്കും കുറഞ്ഞ് കുറഞ്ഞ് വന്നു …. ചുരം കയറി ഇറക്കം വരുന്നത് വരെ അജു കാത്തു …. രാത്രി ആയതിനാൽ കാറ് മീഡിയം സ്പീഡിലാണ് പോയിരുന്നത് പുറകിലായി അൽപ്പം അകലത്തിൽ അജു ഓടിച്ചിരുന്ന ലോറിയും …

 

 

119 Comments

  1. Pdf aaki kittumbo. Its My Humbel Request

  2. നീലത്താമര

    അടിപൊളി?
    ഒത്തിരി ഇഷ്ട്ടായി…?

    എന്നിട്ടെന്തായി എന്ന ആകാംക്ഷ കൊണ്ട് ഓരോ ഭാഗങ്ങളും വായിച്ചു പോന്നത് കൊണ്ട് അവിടെയൊന്നും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല…?

    തനിക്ക് സ്നേഹിക്കാനോ തന്നെ തിരിച് സ്നേഹിക്കാനോ സ്വന്തമായി ആരും തന്നെയില്ലാതെ വളർന്ന നായകന്റെ മാനസികാവസ്ഥയും സങ്കടങ്ങളും ഓവർ ആയി എടുത്ത് കാണിച്ചിട്ടില്ലെങ്കിൽ പോലും എനിക്കത് ശെരിക്കും ഫീൽ ചെയ്തു.?

    അനാഥനായ നായകനെ പ്രണയിക്കുന്ന അതി സമ്പന്നയായ നായിക. ഈ തീം ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇതിൽ അതിനൊരു freshness ഫീൽ ചെയ്തിട്ടുണ്ട്. കാരണം എല്ലാവിധ സുഖസൗകര്യങ്ങളും ഉണ്ടായിട്ടും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നായകനെപോലെ തന്നെ നായികയും ജീവിതത്തിന് ഒരു അർത്ഥം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവളാണ്.

    യദുവിന്റെയും അജുവിന്റെയും സൗഹൃദം എനിക്ക് വളരെ ഇഷ്ട്ടപെട്ടു. ഒരുപക്ഷേ അതിലും കുറച്ച് കൂടുതൽ ഇഷ്ട്ടപെട്ടത് ദേവുവിന്റെയും അഹാനയുടെയും friendship ആണോ എന്നും എനിക് സംശയമാണ്❤️?

    അജുവിന്റെ അച്ഛന്റെയും അമ്മയുടെയും സീനിൽ എനിക് പുതുമയൊന്നും തോന്നിയില്ലെങ്കിലും. അജുവിനോട് അവസാനം അവർ കാണിച്ച ചതിയിൽ എനിക്ക് ചെറിയ പേടി തോന്നി. കാരണം അങ്ങനെ അത്രയും Perfect ആയിട്ടവനെ അവർ കുടുക്കിയില്ലേ. അതിൽ നിന്ന് എങ്ങനെ അവൻ അവന്റെ നിരപരാധിത്വം തെളിയിക്കും എന്നതായിരുന്നു എന്റെ പേടി.
    അവന്റെ നിസ്സഹായത കൂടെ കണ്ടപ്പോൾ എനിക്ക് പിന്നെയും പേടി കൂടി.
    പക്ഷെ അവന്റെ നിരപരാധിത്വം ആരാണോ അറിയേണ്ടിയിരുന്നത്‌ അവർ അത് കൃത്യമായി തന്നെ അറിഞ്ഞു. ആ സീൻ എങ്ങാനും എഴുത്തുകാരന് പാളിപോകുമോ എന്നായിരുന്നു എനിക്ക് പിന്നെ തോന്നിയ ഒരു പേടി. (നല്ലരീതിയിൽ പോയിക്കൊണ്ടിരിക്കുന്ന കഥ എഴുത്തുകാരന് എന്ത് ചെയ്യണമെന്ന് അറിയാതെ ആകെ അവതാളത്തിൽ ആയിട്ടുള്ള കഥകൾ വായിച്ചിട്ടുള്ളത് കൊണ്ടാണ് അങ്ങനെ തോന്നിയത്?)

    അവസാനം ആഹാനയെ അജു അനുഭവിച്ച കഷ്ട്ടപാടുകളും സങ്കടങ്ങളും ഒക്കെ പറഞ്ഞു Emotional ആയി ഒന്ന് തളർത്തിയിട്ട് അവളോട് ക്ഷമിച്ചാൽ മതി എന്നായിരുന്നു എന്റെ ഉള്ളിൽ. പക്ഷെ അവൾ അനുഭവിച്ച വേദനകളും ദുഃഖങ്ങളും അവൾ സ്വയം കൽപ്പിച്ച ശിക്ഷകളും ഒക്കെ അറിഞ്ഞപ്പോൾ അജു അവളെ ഒന്ന് കെട്ടിപിടിച്ചു ആശ്വസിപ്പിക്കണോ എന്ന് തോന്നിപ്പോയി?

    താൻ അനാഥനാവാൻ കാരണം. ജീവിതത്തിൽ ഉടനീളമുള്ള എല്ലാ ദുഃഖങ്ങള്ക്കും കാരണക്കാരൻ. അവനെ ഇനിയും ജീവിക്കാൻ അനുവദിക്കാൻ അജു ഒരു പുണ്ണ്യാളൻ ഒന്നും അല്ലല്ലോ…
    പ്രതികാരം????

    എല്ലാം കൊണ്ടും അടിപൊളി കഥ. അടിപൊളി എഴുത്ത്??
    ഇനിയും നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു❣️❣️
    ???

  3. ❣️❣️❣️ oru suicide pratheksich but nadannilla

    1. മച്ചാനെ പൊളിച്ചു ,ആദ്യം കുറച്ച് സംഘടപെടുതിങ്ങിലും, നല്ല സന്തോഷത്തോടെ വളരെ നന്നായി അവസാനിപ്പിച്ചു.ഇനിയും ഇതുപോലെ ഒള്ള കഥകൾ പ്രദീഷികുന്നൂ .❤️❤️

  4. Thanks ? bro
    For this wonderful

    1. ഒത്തിരി സന്തോഷം സഹോ ❤️❤️❤️
      സ്നേഹം മാത്രം

      1. ചെകുത്താൻ

        Puthiya Katha eyuthiyo

          1. ചെകുത്താൻ

            puthiya Katha ini undo

  5. ആന പ്രാന്തൻ

    ഇഷ്ടായി…… ഒത്തിരി ഇഷ്ടായി ❤️❤️❤️

    1. ഒത്തിരി സന്തോഷം സഹോ ???
      സ്നേഹത്തോടെ

Comments are closed.