അവൾ സങ്കടത്തോടെ പറഞ്ഞു ….

 

” സോറി ….. സോറി ….. സോറി …. ഞാനറിഞ്ഞില്ലല്ലോ …. അറിഞ്ഞിരുന്നേൽ ബോർഡ് മീറ്റിങ് അവിടെ ഇട്ടിട്ട് ഞാനിങ് പോരില്ലായിരുന്നോ എന്റെ മുത്തിനെ കാണാൻ …… ”

അവനതും പറഞ്ഞ് അവളുടെ താടിയിൽ പിടിച്ച് മെല്ലെ അവളുടെ മുഖം തന്റെ നേർക്ക് ഉയർത്തിയ ശേഷം അവളുടെ കവിളിൽ ഒരു സ്നേഹ ചുംബനം നൽകി ….. ഒരു പുഞ്ചിരിയോടെ അതിലുപരി സന്തോഷത്തോടെ അവൾ പതിയെ അവന്റെ നെഞ്ചിലേയ്ക്ക് തല ചായ്ച്ചു , ഒപ്പം അവനവളെ ഇരു കൈകൾ കൊണ്ടും ചുറ്റിപ്പിടിച്ച് കൂടുതൽ തന്നിലേയ്ക്കടിപ്പിച്ചു .

 

എല്ലാവർക്കും സന്തോഷം പകരുന്ന വാർത്തയായിരുന്നു അത് , വീട്ടിലേയ്ക്ക് ഒരു പുതിയ അംഗം കൂടി കടന്ന് വരുന്നു എന്ന സന്തോഷ വാർത്ത . എന്നോ അസ്തമിച്ചു എന്ന് തോന്നിയ ജീവിതത്തിന് പുതിയ തളിരുകൾ മുളയ്ക്കാൻ തുടങ്ങിയ നിമിഷങ്ങളായിരുന്നു പിന്നീട് ….. അനുഭവിച്ച സങ്കടങ്ങൾക്കും നഷ്ടങ്ങൾക്കുമുപരി സന്തോഷം അവരുടെ ജീവിതത്തിൽ നിറഞ്ഞ് നിന്ന നിമിഷങ്ങൾ , ഒപ്പം തങ്ങളുടെ ജീവിതത്തിലേയ് കടന്ന് വരാൻ പോകുന്ന പുതിയ അതിഥിക്കായുള്ള കാത്തിരിപ്പും …..

 

അവസാനിക്കുന്നില്ല ഒന്നും പകരം തുടങ്ങുകയാണ് അവരുടെ ജീവിതത്തിലെ ഓരോ സുന്ദര നിമിഷങ്ങളും ഓരോരോ ദിനങ്ങളും ….

 

 

ശുഭം ….

 

 

………. THE END ……….

 

 

 

 

Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51

119 Responses

  1. അടിപൊളി?
    ഒത്തിരി ഇഷ്ട്ടായി…?

    എന്നിട്ടെന്തായി എന്ന ആകാംക്ഷ കൊണ്ട് ഓരോ ഭാഗങ്ങളും വായിച്ചു പോന്നത് കൊണ്ട് അവിടെയൊന്നും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല…?

    തനിക്ക് സ്നേഹിക്കാനോ തന്നെ തിരിച് സ്നേഹിക്കാനോ സ്വന്തമായി ആരും തന്നെയില്ലാതെ വളർന്ന നായകന്റെ മാനസികാവസ്ഥയും സങ്കടങ്ങളും ഓവർ ആയി എടുത്ത് കാണിച്ചിട്ടില്ലെങ്കിൽ പോലും എനിക്കത് ശെരിക്കും ഫീൽ ചെയ്തു.?

    അനാഥനായ നായകനെ പ്രണയിക്കുന്ന അതി സമ്പന്നയായ നായിക. ഈ തീം ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇതിൽ അതിനൊരു freshness ഫീൽ ചെയ്തിട്ടുണ്ട്. കാരണം എല്ലാവിധ സുഖസൗകര്യങ്ങളും ഉണ്ടായിട്ടും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നായകനെപോലെ തന്നെ നായികയും ജീവിതത്തിന് ഒരു അർത്ഥം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവളാണ്.

    യദുവിന്റെയും അജുവിന്റെയും സൗഹൃദം എനിക്ക് വളരെ ഇഷ്ട്ടപെട്ടു. ഒരുപക്ഷേ അതിലും കുറച്ച് കൂടുതൽ ഇഷ്ട്ടപെട്ടത് ദേവുവിന്റെയും അഹാനയുടെയും friendship ആണോ എന്നും എനിക് സംശയമാണ്❤️?

    അജുവിന്റെ അച്ഛന്റെയും അമ്മയുടെയും സീനിൽ എനിക് പുതുമയൊന്നും തോന്നിയില്ലെങ്കിലും. അജുവിനോട് അവസാനം അവർ കാണിച്ച ചതിയിൽ എനിക്ക് ചെറിയ പേടി തോന്നി. കാരണം അങ്ങനെ അത്രയും Perfect ആയിട്ടവനെ അവർ കുടുക്കിയില്ലേ. അതിൽ നിന്ന് എങ്ങനെ അവൻ അവന്റെ നിരപരാധിത്വം തെളിയിക്കും എന്നതായിരുന്നു എന്റെ പേടി.
    അവന്റെ നിസ്സഹായത കൂടെ കണ്ടപ്പോൾ എനിക്ക് പിന്നെയും പേടി കൂടി.
    പക്ഷെ അവന്റെ നിരപരാധിത്വം ആരാണോ അറിയേണ്ടിയിരുന്നത്‌ അവർ അത് കൃത്യമായി തന്നെ അറിഞ്ഞു. ആ സീൻ എങ്ങാനും എഴുത്തുകാരന് പാളിപോകുമോ എന്നായിരുന്നു എനിക്ക് പിന്നെ തോന്നിയ ഒരു പേടി. (നല്ലരീതിയിൽ പോയിക്കൊണ്ടിരിക്കുന്ന കഥ എഴുത്തുകാരന് എന്ത് ചെയ്യണമെന്ന് അറിയാതെ ആകെ അവതാളത്തിൽ ആയിട്ടുള്ള കഥകൾ വായിച്ചിട്ടുള്ളത് കൊണ്ടാണ് അങ്ങനെ തോന്നിയത്?)

    അവസാനം ആഹാനയെ അജു അനുഭവിച്ച കഷ്ട്ടപാടുകളും സങ്കടങ്ങളും ഒക്കെ പറഞ്ഞു Emotional ആയി ഒന്ന് തളർത്തിയിട്ട് അവളോട് ക്ഷമിച്ചാൽ മതി എന്നായിരുന്നു എന്റെ ഉള്ളിൽ. പക്ഷെ അവൾ അനുഭവിച്ച വേദനകളും ദുഃഖങ്ങളും അവൾ സ്വയം കൽപ്പിച്ച ശിക്ഷകളും ഒക്കെ അറിഞ്ഞപ്പോൾ അജു അവളെ ഒന്ന് കെട്ടിപിടിച്ചു ആശ്വസിപ്പിക്കണോ എന്ന് തോന്നിപ്പോയി?

    താൻ അനാഥനാവാൻ കാരണം. ജീവിതത്തിൽ ഉടനീളമുള്ള എല്ലാ ദുഃഖങ്ങള്ക്കും കാരണക്കാരൻ. അവനെ ഇനിയും ജീവിക്കാൻ അനുവദിക്കാൻ അജു ഒരു പുണ്ണ്യാളൻ ഒന്നും അല്ലല്ലോ…
    പ്രതികാരം????

    എല്ലാം കൊണ്ടും അടിപൊളി കഥ. അടിപൊളി എഴുത്ത്??
    ഇനിയും നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു❣️❣️
    ???

    1. മച്ചാനെ പൊളിച്ചു ,ആദ്യം കുറച്ച് സംഘടപെടുതിങ്ങിലും, നല്ല സന്തോഷത്തോടെ വളരെ നന്നായി അവസാനിപ്പിച്ചു.ഇനിയും ഇതുപോലെ ഒള്ള കഥകൾ പ്രദീഷികുന്നൂ .❤️❤️

  2. ഇഷ്ടായി…… ഒത്തിരി ഇഷ്ടായി ❤️❤️❤️