?9?
‘”” രുദ്രാ…………'””
വീണ്ടും ആ സ്വരം മറ്റൊരു ദിശയിൽ നിന്നും അവനെ വിളിച്ചു….. പക്ഷെ അവിടെ ഒന്നും ആരും ഇല്ലായിരുന്നു…….
‘””” ദേവാസുരാ………….'”””
എന്നൊരു വിളി കൂടി അവന്റെ കാതിൽ ഇരച്ചു കയറി…..
അതവന്റെ പുറകിൽ നിന്നും ആയിരുന്നു….
രുദ്രൻ അവിടേക്ക് നോക്കി……
അവിടേം മുഴുവൻ ഇരുട്ട് മാത്രമാണ്……
രുദ്രൻ അവിടേക്ക് തന്നെ സൂക്ഷിച്ചു നോക്കി…..
പെട്ടെന്ന് ആ ഇരുട്ടിൽ നിന്നും രണ്ട് ചുവന്ന കണ്ണുകൾ തെളിഞ്ഞു വന്നു……
പതിയെ ആ കണ്ണുകൾ മുന്നോട്ട് നീങ്ങി…..
അവന്റെ അടുത്തേക്ക് എത്തും തോറും ചെറിയ നിലാ വെളിച്ചത്താൽ ആ വരുന്നവന്റെ രൂപം മുന്നിൽ തെളിയുവാൻ തുടങ്ങി……
അതൊരു പുരുഷൻ ആയിരുന്നു……
https://youtu.be/ISPQXbgmRn4
അവൻ ഒരു തരം യുദ്ധ വീരന്മാർ ധരിക്കുന്ന വസ്ത്രമാണ് ധരിച്ചിരുന്നത്……
അരയിൽ ഒരു വാളും ഉണ്ടായിടുന്നു……
അവൻ നടന്ന് രുദ്രന്റെ അടുക്കലേക്ക് എത്തി……
‘””” ദേവാസുരാ…….
നിന്റെ സന്തോഷം ഇല്ലാതെ ആക്കിയ ഈ മനുഷ്യർക്ക് വേണ്ടിയാണോ നീ നിലകൊള്ളുന്നത്………..'”””
ആ വന്ന രൂപം അവനോട് പറഞ്ഞു……..
‘””” നീ ആരാണ്……
എന്തിനാണ് എന്നെ ദേവാസുരൻ എന്ന് വിളിക്കുന്നത്…….'””
രുദ്രൻ അവനോട് ചോദിച്ചു……
‘””” ഹ് ഹ് ഹ ഹ ഹ ഹ ഹ ഹ.,.,,..,….
ചോദ്യങ്ങൾക്കിവിടെ പ്രസക്തി ഇല്ല രുദ്രാ…..
നിനക്ക് മുന്നിലുള്ള മാർഗ്ഗം എനിക്കൊപ്പം ചേരുക എന്നത് മാത്രമാണ്……
ഈ മനുഷ്യ കുലം നിനക്ക് നൽകിയത് വേദനകൾ മാത്രമാണ് ……..
നിനക്കിവിടെ സ്ഥാനമില്ല……
നീ വിനാശമാണ്………
എനിക്കൊപ്പം ചേർന്നാൽ നിന്നിലെ വേദനകൾ ഞാൻ ഇല്ലാതെ ആക്കാം……..
ഹ ഹ ഹ ഹ ഹ…………..'””
അത്രയും പറഞ്ഞുകൊണ്ട് ആ രൂപം അവന്റെ മുന്നിൽ നിന്നും മായയായ് മറഞ്ഞുപോയി……
അയാൾ പറഞ്ഞതിന്റെ പൊരുൾ അവനു വ്യക്തമായില്ല എങ്കിലും അതിനുള്ളിൽ ചില കാര്യങ്ങൾ സത്യമാണെന്ന് അവനു സ്വയം തോന്നി…..
പെട്ടെന്ന് ഒരു റേഡിയെഷൻ പോലെ ഒന്ന് അവന്റെ ചെവിയിലേക്ക് ഇരച്ചു കയറി…..
അവൻ ചെവി പൊത്തി അലറാൻ തുടങ്ങി….
കാരണം അത് അത്ര വേദന നൽകുന്ന ഒന്നായിരുന്നു…..
അവന്റെ സമനില തെറ്റും പോലെ തോന്നി…..
രുദ്രൻ തന്റെ കണ്ണുകൾ ഇറുകേ അടച്ചു പിടിച്ചു……
പതിയെ പതിയെ ആ മുഴക്കവും ഇല്ലാതെ ആയി…..
അവൻ പതിയെ തന്റെ കണ്ണുകൾ തുറപ്പോൾ കണ്ട കാഴ്ച മരിച്ചു കിടക്കുന്ന മനുഷ്യ ശരീരങ്ങളെ ആണ്…….
രുദ്രൻ തന്റെ ദേഹം നോക്കിയപ്പോൾ കണ്ടത് കനലുകൾ പോലെ പ്രകാശിക്കുന്ന ദേഹത്തെ ആണ്……
അവനൊരു അഗ്നി ഗോളമായി മാറുകയായിരുന്നു…..
ഒപ്പം മറ്റൊന്ന് കൂടെ അവൻ കണ്ടു…..
തന്റെ കാൽ ചുവട്ടിൽ മരിച്ചു കിടക്കുന്ന ഇന്ദ്രനെ……..
അവന്റെ തൊട്ടടുത്ത് ജീവൻ വെടിഞ്ഞു കിടക്കുന്ന നന്ദുവിനെ……
രുദ്രന് സമനില തെറ്റും പോലെ തോന്നി…..
അവന്റെ കണ്ണിൽ നിന്നെല്ലാം കണ്ണുനീർ ജ്വാലയായി ഒഴുകിക്കൊണ്ടിരുന്നു…..
ഒരു ഭ്രാന്തനെ പോലെ അവൻ ചുറ്റിനും നോക്കി…..
അവിടെ മുഴുവൻ അവന്റെ പ്രീയപ്പെട്ടവർ ആണ്……
തന്റെ അമ്മയായ ലക്ഷ്മി..,
വെല്യച്ഛൻ, ചെറിയച്ഛൻ, മുത്തശ്ശൻ, ചെറിയമ്മ, വല്യമ്മ……
ഇന്ദു, പാറു, അച്ചു എന്നിങ്ങനെ അവന്റെ പ്രീയപ്പെട്ടവർ എല്ലാം ജീവൻ വെടിഞ്ഞു കിടക്കുന്നു……
അവന്റെ കൈ കാലുകൾ എല്ലാം വിറയ്ക്കുവാൻ തുടങ്ങി…..
ഒരു നിമിഷം അവൻ തന്റെ കൈകളിലേയ്ക്ക് കൂടെ ഒന്ന് നോക്കി…..
അതിൽ മുഴുവനായും രക്ത കറ മാത്രമായിരുന്നു……
തന്റെ പ്രീയപ്പെട്ടവരുടെ രക്തം…..
>>>?????????
Waiting for next one
Adipoli❤❤❤❤
next part enn idum
Dk kuttaa….Next part evide monee….????