⚔️ദേവാസുരൻ⚒️s2 ep6(Demon king dk ) 3248

?25?

ആ കാറ്റിനു മാവിലത്തണ്ടിന്റെ ചെറു സുഗന്ധവും ഉണ്ടായിരുന്നു…..
വല്ലാത്തൊരു അനുഭൂതിയാണ് അവനപ്പോൾ ലഭിച്ചത്…..

മനസ്സെല്ലാം തണുക്കുന്നത് പോലെ തോന്നി…..
രുദ്രൻ ഒരിക്കൽ കൂടി തന്റെ കണ്ണുകൾ അടച്ച് ഒന്ന് ആഞ്ഞു ശ്വസിച്ചു…..

മണ്ണിന്റെയും മരത്തിന്റെയും മണം ഇടകലർന്ന ആ തണുത്ത കാറ്റ് അവന്റെ ഉള്ളിലേക്ക് കയറിച്ചെന്നു…..

മരവിച്ചു കിടക്കുന്ന തന്റെ ഹൃദയത്തിന് പോലെ ജീവൻ ലഭിക്കും പോലെ രുദ്രന് തോന്നി……

അവൻ പതിയെ തന്റെ അടഞ്ഞ കണ്ണുകൾ തുറന്നു…….

അപ്പോൾ അവൻ കണ്ടത് മറ്റൊരു അതിമനോഹരമായ കാഴ്ചയായിരുന്നു….

തന്റെ വീടിനുള്ളിൽ നിന്നും ഇറങ്ങി വരുന്ന രണ്ട് വെള്ളി പാദസ്വരം അണിഞ്ഞ കാലുകൾ…..
അവന്റെ കണ്ണ് പതിയെ ആ പാദത്തിൻ ഉടമയുടെ മുഖത്തെ തേടി സഞ്ചരിച്ചു…..

ആ മുഖം കണ്ടതും അവൻ പോലും അറിയാതെ അവളുടെ ആ വശ്യ സൗന്ദര്യത്തിൽ മയങ്ങിപ്പോയി…..

https://youtu.be/tyKYghS4tIA

ആ വരുന്നത് പാർവതി ആയിരുന്നു…..

കയ്യിൽ ഒരു നിലവിളക്കും ഉണ്ട്…..

ഇടയ്ക്കിടെ ദീപം എന്ന് ഉച്ചരിക്കുന്ന അവളുടെ ആ താമര ചുണ്ടിനു ഒരു വല്ലാത്ത ഭംഗി ആയിരുന്നു…..

കഴുത്തിലെ ബെൽറ്റും ഇപ്പോൾ ഊരി മാറ്റിയിരുന്നു…

അവൻ അവസാനമായി കാണുമ്പോൾ ഉള്ളതിനേക്കാൾ ഇരട്ടി സൗന്ദര്യം ഇപ്പോൾ അവൾക്ക് ഉണ്ടായിരുന്നു….

അവളുടുത്തിരിക്കുന്ന സെറ്റ് സാരി കൂടി ആയപ്പോൾ ആ സൗന്ദര്യം ഒന്നുകൂടി ഇരട്ടിച്ചപോൽ ഉണ്ടായിരുന്നു……

ഒരു തനി നാടൻ മലയാളി പെൺകുട്ടി…..

രുദ്രൻ ഒരു ശില കണക്കെ അവിടെ തന്നെ നിന്നു…..
തന്റെ തോളിൽ തൂക്കിയിട്ടിരുന്ന ബാഗ് താഴെ വീണത് പോലും അവൻ അറിഞ്ഞിരുന്നില്ല…..

അവന്റെ നിശ്ചലമായ ആ ഹൃദയം അനിയന്ത്രിതമായി മിടിക്കുവാൻ തുടങ്ങി….

ഇതൊന്നും അറിയാതെ പാറു തന്റെ കയ്യിലുള്ള നിലവിളക്ക് നിലത്ത് വച്ച ശേഷം അതിനെ നോക്കിയൊന്ന് കൈ കൂപ്പി കണ്ണടച്ച് പ്രാർത്ഥിച്ചു……

തൊഴുതു കഴിഞ്ഞ ശേഷം അവളുടെ ആ കണ്മഷി എഴുതിയ കണ്ണുകൾ തനിക്ക് നേരെ വരുന്നത് രുദ്രൻ കണ്ടു….

പെട്ടെന്നാ കണ്ണ് വിടർന്ന പോലെ ആയി….
ആശ്ചര്യം നിറഞ്ഞ പോൽ ആയി…..
ആ കണ്ണിന് ഒരു വല്ലാത്ത കാന്തിക ശക്തി ഉള്ളപോലെ അവനു തോന്നി….

കാരണം അതത്രേമേൽ അവനെ ആകർഷിക്കുകയായിരുന്നു…..
പെട്ടെന്ന് അവളുടെ കണ്ണിലെ തെളിച്ചം മങ്ങി….
അതൊരു തരം കോപം നിറയുന്ന അവസ്ഥയിലായി മാറി….

കൺപുരികമെല്ലാം അവനെ നോക്കി കൂർപ്പിച്ചു നിന്നു…..

അവളുടെ ആ ഭാവവും ഒരു വല്ലാത്ത ഭംഗി ആണെന്നതാണ് അതിന്റെ സത്യം…….

പാറു അവനെ ഒന്ന് ദഹിപ്പിക്കുന്ന നോട്ടം നോക്കിയ ശേഷം കലി തുള്ളി തിരിഞ്ഞു നടന്നു…….

227 Comments

  1. Waiting for next one

  2. Adipoli❤❤❤❤
    next part enn idum

  3. Dk kuttaa….Next part evide monee….????

Comments are closed.