⚔️ദേവാസുരൻ⚒️s2 ep6(Demon king dk ) 3248

?7?

അത് മറ്റൊരു ലോകത്തേക്ക് ഉള്ള കവാടം ആയിരുന്നു….. അവൻ കയറിയതോടെ ആ ഹോൾ മറഞ്ഞു പോവുകയും ചെയ്തു…..

രുദ്രൻ ചുറ്റിനും ഒന്ന് കണ്ണോടിച്ചു…..

നേരത്തെ കണ്ടത് പ്രകാശത്തിൻ ലോകമെങ്കിൽ ഇപ്പോൾ അവന്റെ മുന്നിൽ ഉള്ളത് അന്ധകാരത്തിന്റെയും പൈശാചികതയുടെയും ലോകമാണ്…..

അവിടെ ഉദിച്ചു നിൽക്കുന്ന ചന്ദ്രന് പോലും ചുവന്ന നിറം ആയിരുന്നു…….

‘””” ആ………… ഹ്………………'”””

പെട്ടെന്ന് വീണ്ടും ദേവൂവിന്റെ ആ അലർച്ച അവിടെ മുഴങ്ങി കേൾക്കുവാൻ തുടങ്ങി………..
അവന്റെ മനസ്സിന്റെ നിയന്ത്രണം തെറ്റിക്കുവാൻ അത് തന്നെ ധാരാളമായിരുന്നു….

രുദ്രൻ സർവ്വ ശക്തിയും എടുത്ത് ആ ശബ്ദം കേട്ട ദിശയിലേക്ക് ഓടി…….

അവന്റെ വേഗത കൊടും കാറ്റിനേക്കാൾ വേഗത്തിൽ ആയിരുന്നു……

പോകും വഴി മാനവും ജീവനും വെടിഞ്ഞ കുറേ സ്ത്രീകളുടെ മൃതദേഹങ്ങൾ കുന്ന് കൂടി കിടക്കുന്നു…..

എല്ലാം അവന്റെ സമനില തെറ്റിക്കുന്ന കാഴ്ചകൾ മാത്രം……

അവസാനം അവനാ ഇടത്ത് എത്തി ചേർന്നു…….
ഒരു സംഘം ആളുകൾ കൂടി നിൽക്കുന്ന ആ സ്ഥലത്ത്……

തന്റെ ദേവൂ അവർക്ക് മുന്നിൽ കൈ കൂപ്പി കേണ് കരയുകയാണ്….

മാനം മറക്കുവാൻ അവളുടെ ദേഹത്തിൽ ഒരു തുണ്ട് തുണി പോലും ഉണ്ടായിരുന്നില്ല…..

ഹൃദയം പൊട്ടുന്ന വേദനയോടെ രുദ്രൻ അലറിക്കൊണ്ട് അവിടേക്ക് ഓടി……

എന്നാൽ പെട്ടെന്ന് രണ്ടുപേർ വന്ന് അവനെ ബലമായി പിടിച്ചു നിർത്തി…..
അവൻ അവരെ തള്ളി നീക്കി പോകുവാനായി  ശ്രമിച്ചു…..

വെറും വിഫലമായ ശ്രമം…..

അവൻ ഒന്നിനെയും എതിർക്കാൻ പറ്റാത്ത അത്ര ബലഹീനനായി മാറിയത് പോലെ അവനു സ്വയം തോന്നി….

എന്നാൽ താൻ ജീവന് തുല്യം സ്നേഹിച്ചവൾ അവരുടെ കീഴിൽ ഇങ്ങനെ ഞെരിഞ്ഞമരുന്ന  കാഴ്ച കാണാൻ ശേഷി ഇല്ലാതെ അവൻ വീണ്ടും കിടന്ന് പിടയുവാൻ തുടങ്ങി……

പെട്ടെന്ന് രുദ്രന്റെ ഹൃദയത്തിൽ ഒരു കഠാര കുത്തിയിറങ്ങി….. അതൊരു സ്വപ്ന ലോകം ആണെങ്കിൽ കൂടി ആ വേദന അവൻ അറിഞ്ഞിരുന്നു…..

രുദ്രാനാ കത്തി പിടിച്ചിരിക്കുന്നവനെ നോക്കി….
ആ മുഖം അവനു അറിയാവുന്നത് തന്നെ ആയിരുന്നു…..

കാരണം രുദ്രൻ അവനെ കൊന്നത് തന്നെയാണ്…..
ഹൃദയത്തിൽ ആ കഠാര കയറി ഇറങ്ങിയതും അവന്റെ ഉള്ള ശക്തയും നിലച്ചു…..

അവനെ അവർ ഒരു ഭാഗത്ത് ചാരി ഇരുത്തി…..

കൈകാലുകൾ അനങ്ങിയില്ല എങ്കിലും അവനെല്ലാം കാണാമായിരുന്നു……

നഗ്നമായ തന്റെ മാറ് പൊത്തി കരയുന്ന ദേവൂവിന്റെ ഇരു കൈകളും പിടിച്ച് അവളുടെ മറച്ചു പിടിച്ച നഗ്നതയെ അവർ നോക്കി രസിക്കുന്നു……

അതിൽ ഒരുവന്റെ ചുണ്ട് അവൾക്ക് നേരെ പോയതും എതിർക്കുവാൻ ശേഷിയുള്ള അവളിലെ സ്ത്രീ ശക്തി അവനെ തടഞ്ഞു….

ദേവൂ തന്റെ മുട്ടുകാൽ കൊണ്ട് ആ ചുംബിക്കുവാൻ വന്നവന്റെ അടിവെര് നോക്കി ചവിട്ടി……

227 Comments

  1. Waiting for next one

  2. Adipoli❤❤❤❤
    next part enn idum

  3. Dk kuttaa….Next part evide monee….????

Comments are closed.