വൈദ്ദേഹി [ഉണ്ണിമായ] 544

Views : 34257

വൈദ്ദേഹി

Author : ഫെറാരി വിറ്റ ഉണ്ണിമായ

 

1.❤️ വൈദേഹി…… ആ പേരിൽ തന്നെ ഒരു മാന്ത്രികത ഉണ്ടെന്ന് നന്ദഗോപന് തോന്നി.. സ്കൂളിന്റെ അഡ്രസ്സിലേക്ക് വന്ന എൻവലപ്പ് അയാൾ തുറന്നു… അധ്യാപക ഒഴിവിലേക്കുള്ള ബയോഡാറ്റയാണ്.. അപേക്ഷ ക്ഷണിച്ചിട്ടു രണ്ടു മാസത്തിലേറെ ആകുന്നു… ഭിന്ന ശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂൾ ആയതിനാലാകണം ഇന്നാണ് ഒരു ബയോഡാറ്റ എത്തുന്നത് തന്നെ… ഇങ്ങനെ ഒരു ഉദ്യമത്തിന് പെട്ടെന്ന് ആരും തയ്യാറാകില്ലല്ലോ..

 

ശാരദ മെമ്മോറിയൽ സ്പെഷ്യൽ സ്കൂൾ.. അച്ഛനായിട്ട് തുടങ്ങിയതാണ്.. ഭിന്നശേഷിക്കാരിയായ അമ്മയുടെ ഓർമയ്ക്ക്… അച്ഛന്റെ മുറപ്പെണ്ണായിരുന്നു… അച്ഛന്റെ ജീവൻ തന്നെയായിരുന്നു.. അമ്മയുടെ കുറവുകൾ ഒന്നുംതന്നെ അച്ഛൻ കാര്യമാക്കിയിരുന്നില്ല… അച്ഛന്റെ കൈകൾ പിടിച്ചായിരുന്നു അമ്മ നടന്നു പഠിച്ചത്…അച്ഛനിലൂടെയാണ് അമ്മ ലോകം കണ്ടിരുന്നത് എന്ന് തന്നെ പറയാം… അച്ഛന് വിവാഹപ്രായമായപ്പോൾ എതിർപ്പുകൾ ഒന്നും വക വെയ്ക്കാതെ കൂടെ കൂട്ടിയതാണ്…അമ്മ പഞ്ചപാവമായിരുന്നു… അച്ഛൻ അമ്മയെ കുറിച്ച് പറയാറുള്ളത് നന്ദൻ ഓർത്തു. അമ്മ പോയതിനു ശേഷം അച്ഛൻ ആകെ തകർന്നു പോയിരുന്നു.. പിന്നെ… അമ്മയെ പോലുള്ള കുട്ടികളോടുള്ള സ്നേഹവും കരുതലും കൊണ്ടാകണം ഇങ്ങനെ ഒരു സ്കൂൾ ആരംഭിക്കാൻ തയ്യാറായത്… അച്ഛനിലും ഒരു മാറ്റം വരാൻ അത് കാരണമായി… പിന്നെ അച്ഛന്റെ ലോകം ഈ സ്കൂളും ഇവിടുത്തെ കുഞ്ഞുങ്ങളുമായിരുന്നു… ഇവർ ദൈവത്തിനു വളരെ പ്രിയപ്പെട്ടവർ ആണെന്ന് അച്ഛൻ എപ്പോഴും തന്നോട് പറയുമായിരുന്നു..

 

അച്ഛനും പോയി… രണ്ടു വർഷമാകുന്നു. ഇപ്പോൾ താൻ ഏറ്റെടുത്ത് നടത്തുന്നു … അങ്ങനെ ഉള്ള ഒരു അമ്മയുടെ മകൻ ആയതു കൊണ്ടാകും തനിക്കു ഒരിക്കലും അത് ഒരു ബാധ്യത ആയിട്ട് തോന്നിയിട്ടില്ല…എങ്കിൽ പോലും എല്ലാം മതിയാക്കിയാലോ എന്നു എപ്പോഴൊക്കെയോ ചിന്തിച്ചിട്ടുണ്ട്..

 

2.❤️ സാഹചര്യങ്ങൾ കൊണ്ടാണ്.. തന്റെ മുന്നിൽ ചിരിച്ചു നിൽക്കുന്ന നിഷ്കളങ്കബാല്യങ്ങളെ കാണുമ്പോൾ ആ ചിന്ത പോലും ഇല്ലാണ്ടാകും… തന്റെ ജീവിതം ഈ സ്കൂളുമായി അത്രയധികം ഇഴുകി ചേർന്നിരിക്കുന്നു..ഭിന്നശേഷിക്കാരിയായ ശാരദയ്ക്ക് വേണ്ടി ജീവിതം തന്നെ മാറ്റി വെച്ച അച്ഛന്റെ മകനല്ലേ… മറിച്ചാകാൻ വഴിയില്ലല്ലോ.. നന്ദൻ ചിന്തകളിൽ നിന്നും ഉണർന്നു.

 

 

Recent Stories

The Author

ഉണ്ണിമായ

64 Comments

  1. തുടർന്ന് എഴുതുന്നില്ലേ🥲

  2. Dear ഉണ്ണിമായ, ആദ്യത്തെ കഥയാണെന്ന് പറഞ്ഞത് കള്ളമാണോ എന്ന് തോന്നിക്കുന്ന തരത്തിലാണ് ഉണ്ണിമായയുടെ എഴുത്ത്, വളരെ നന്നായിരിക്കുന്നു, ഇനിയും വളരെ മികച്ച രീതിയിൽ തന്നെ ഈ കഥ മുന്നോട്ട് പോകുമെന്ന നല്ല പ്രതീക്ഷയുള്ളത് കൊണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    By shibin.

  3. Unnees…supper ☺☺☺

  4. വളരെ നന്നായിട്ടുണ്ട്….. അടുത്ത ഭാഗത്തിന് വെയ്റ്റിംഗ്……. 💯💯💯💯💯👍👍👍👍👍

  5. ഉണ്ണിമായ, കൊള്ളാം നല്ല ഒഴുക്ക് ഉള്ള എഴുത് വായനക്കാരെ പിടിച്ചിരുത്താൻ തനിക്ക് പറ്റുന്നുണ്ട്. വൈദേഹിയെ കുറിച്ച് കൂടുതൽ അറിയാനായി കാത്തിരിക്കുന്നു.

    ആദ്യമായിട്ടാണ് എന്ന് പറഞ്ഞത് കൊണ്ടാണ് മനസ്സിലായത്. എഴുത്തിൽ അത് തോന്നുന്നില്ല. ഇതൊരു തുടക്കം അല്ലെ വിശദമായി അടുത്ത ഭാഗങ്ങളിൽ പറയാം.

    സ്നേഹത്തോടെ❤️❤️

  6. തൃശ്ശൂർക്കാരൻ 🖤

    ഇഷ്ട്ടായി ❤🖤😇

  7. ആഹാ നല്ല എഴുത്ത്…..ആദ്യ ശ്രമം എന്നു പറഞ്ഞാൽ വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ട്😅😅…..നല്ല ഒഴുക്ക് ഉള്ള എഴുത്ത് ……

    ബാക്കി കഥക്ക് വേണ്ടി കാത്തിരിക്കുന്നു….

    സ്നേഹത്തോടെ💖💖💖💖💖💖

  8. നന്നായിട്ടുണ്ട് waiting for next part

  9. Nalla thudakam💛💛💛💛💛💛💛💛💛

  10. ഉണ്ണിമായ

    കൊള്ളാം നല്ല തുടക്കം,.. വായന കാരെ പിടിച്ചു ഇരിത്തുന്ന എഴുതിന്റെ ശൈലിയും കൊള്ളാം.. വൈദേഹി യെ കുറിച്ച് കൂടുതൽ അറിയാൻ കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

  11. 🖤✨𝙿𝚊𝚛𝚝𝚑𝚊𝚜𝚊𝚛𝚊𝚍𝚑𝚢_𝙿𝚂✨❤️

    🖤❤️

  12. Vydhehi mk nte storyl ketta annumuthal ee peru oru attraction aanu pinnem onnu rand thavana kettu epm veendum…. janaki janaka puthri seetha mathavu…. ethokkalle paryayangal pinne attraction thonnandirikko…. aadyaytt aanel nalla thudakaanu oru lagillathe nalla flowyil vayichu nhaan…. nalla shyli enne pole oru sadaranakaranu manasilaakan pattunna reethiyil vaakukalde lalithyam feel cheythu…. all the best…. expert comments oke pramugar vannu nalkunnathaanu…. enneyonnum minde cheyyanda oru supportinu comment box nirakunnenn mathram…. ✌❤

  13. മേനോൻ കുട്ടി

    ഉണ്ണിമായ ❤

    വളരെ നല്ല തുടക്കം…ആദ്യമായി എഴുതുന്ന ആൾ അല്ലെന്ന് ആദ്യ പാരഗ്രാഫിൽ നിന്നും വ്യക്തമായി… പിടിച്ചിരുത്തുന്ന രചന ശൈലി…ഒരുപാട് ഇഷ്ടമായി കഥയുടെ തീമും അവതരണവും.വൈദ്ദേഹിയെയും അവളുടെ പാസ്റ്റിനെയും പറ്റി കൂടുതൽ അറിയാൻ കാത്തിരിക്കുന്നു…..

    സസ്നേഹം 💞

  14. വളരെ നന്നായിരുന്നു. തുടർന്ന് എഴുതുക

  15. വളരെ നന്നായിട്ടുണ്ട്.. നല്ല എഴുതും.. വൈദ്ദേഹിയെ കുറിച്ച് കൂടുതൽ അറിയാൻ കാത്തിരിക്കുന്നു..
    സ്നേഹത്തോടെ❤️

    1. ഉണ്ണിമായ

      ❤️❤️

  16. Really awesome❤👍

  17. പാലാക്കാരൻ

    നന്നായിരുന്നു എന്നു പറഞ്ഞാൽ കുറഞ്ഞു പോകും വളരെ നന്നായിരുന്നു ഉണ്ണി

    1. ഉണ്ണിമായ

      ❤️

  18. Just continue..
    Forget about us.. We are just readers….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com