⚔️ദേവാസുരൻ⚒️s2 ep6(Demon king dk ) 3248

?20?

‘””” ഹ ഹ ഹ ഹ ഹ……
എനക്ക് തോനലെ രുദ്രാ…… ഉൻ തായിൻ കണ്ണീർ ഉണ്ണാൽ ഇന്ത ഭൂമിയിൽ നിറയെ തടവെ വീഴ്ന്തിറുക്ക്…… ‘””..

അയാളിൽ നിന്നും വന്ന മറുപടി ശരിക്കും രുദ്രന്റെ തല താഴ്ത്തി കളഞ്ഞു എന്നതാണ് സത്യം…….

സന്യാസി പതിയെ അവന്റെ താടിയിൽ പിടിച്ച് ഉയർത്തി…..

‘”””” ഡേയ്…….
ദേവാസുരാ……..
നീ എന്തുക്കൂടാ ഇവളൊ വലികൾ അനുഭവിക്കറേ…… ഉൻ വാഴ്ക്കയ് ഇനിയും മുടിയലഡാ……… ഇപ്പൊ താ ആരംഭം ആയിറുക്ക്…… ഒട്ടും വൈകാതെ ഉൻ അപ്പാ ഉൻ മുന്നേ വന്ത് നിപ്പാ…… അവറു ഉൻ കേൾവിക്കണ ബധൽ കൊടുപ്പാ…..
ഇപ്പൊ നീ പോടാ മുട്ടാൽ പയലേ…….
ഹ ഹ ഹ ഹ ഹ ഹ………””

ചണ്ടാല സ്വാമി അതും പറഞ്ഞു ഉറക്കെ അട്ടഹസിച്ചു ചിരിച്ചു……
രുദ്രൻ അവന്റെ പക്കൽ നിന്നും എഴുന്നേറ്റു…..

ശേഷം വാനോളം ഉയർന്നു നിൽക്കുന്ന ആ വലിയ പർവത നിരയെ നോക്കി…..

തന്റെ വണ്ടി അതിന് മുകളിൽ ആയിരുന്നു…..

‘””” ഡേയ് രുദ്രാ……….'”””…

സന്യാസി അവനെ വിളിച്ചു….. രുദ്രൻ തിരിഞ്ഞു നോക്കി……

‘”” ഇന്ത ഉലകത്തിൽ യാരുമേ അമരൻ കിടയാത്….
കാലം അവൻ സാവയ് നീക്കി സില നൂറ്റാണ്ടുക്ക് തള്ളി പൊട്ടുകിട്ടുറുക്കാ…….
ഉരുവാനാൽ അഴിവും നിശ്ചയം……..'”””

ചണ്ടാല സ്വാമികൾ അവനെ നോക്കി പറഞ്ഞു….. പക്ഷെ ഇത് കേട്ട രുദ്രന് അയാൾ എന്താണ് പറഞ്ഞതെന്ന് വ്യക്തമായില്ല……

‘””” ഇതെന്തിനാ ഇപ്പോൾ നീ എന്നോട് പറഞ്ഞത്……..???'””

അവൻ ചോദിച്ചു……

‘””” അത് ഉനക്ക് സമയമാണാൽ പുരിയും…..
ഇപ്പൊ നീ പോടാ ദേവാസുരാ……..
കഴുകനയ് പോൽ പറന്ത് പോ…..
ഉൻ ശക്തി നീ സ്വയം ഉണർന്ത് സെയൽപ്പെട്………'”””

അയാൾ പറഞ്ഞു…..
രുദ്രന് ആ വാക്കുകളിൽ നിന്നും എന്തെല്ലാമോ മനസ്സിലായിരുന്നു…..

അവൻ രണ്ട് കാലും ചാടാൻ പാകത്തിന് വച്ച് മുകളിലേക്ക് നോക്കി നിന്നു…..

ഭൂമി വിറക്കുന്ന ശബ്ദം അവന്റെ കാതുകളിൽ മുഴങ്ങി…..

പെട്ടെന്ന് ഒരു കൊടും കാറ്റ് പോലെ അവൻ മുകളിലേക്ക് ചാടി……

അത് പോയി നിന്നത് ഒത്തിരി മുകളിൽ ഉള്ള ഒരു പാറയ്ക്ക് മുകളിൽ ആയിരുന്നു…..

അവൻ സർവ്വ ശക്തിയും ഉപയോഗിച്ച് വീണ്ടും ചാടി…….

അപ്പോൾ തന്നെ അവൻ കുറച്ചു മുമ്പേ തട്ടി തെറിച്ചു വീണ ആ മലയുടെ മുകളിൽ എത്തി……

227 Comments

  1. Waiting for next one

  2. Adipoli❤❤❤❤
    next part enn idum

  3. Dk kuttaa….Next part evide monee….????

Comments are closed.