⚔️ദേവാസുരൻ⚒️s2 ep6(Demon king dk ) 3248

?5?

കണ്ണിലേക്ക് അടിച്ച അതി തീഷ്ണമായ പ്രകാശം സഹിക്കാവയ്യാതെ രുദ്രൻ പതിയെ തന്റെ കണ്ണുകൾ തുറന്നു….

അതൊരു തരിശു ഭൂമിയിൽ ആയിരുന്നു…..
അവൻ അവിടാണ് കിടന്നിരുന്നത്…..

കിലോമീറ്ററുകളോളം നീണ്ടു കിടന്ന ആ സ്ഥലത്തിന് ഒരു യുദ്ധ ഭൂമിയുടെ മണം ഉണ്ടായിരുന്നു…..

പാറയുടെ ഉറപ്പുള്ള തരിശു ഭൂമി……..

‘””” വ്…… വാ……… ഹ്ര.,.,.,..,…….'””””

പെട്ടെന്ന് അവിടെ ഇടിമുഴക്കം പോലെ ഒരു ജീവിയുടെ അലറിയുള്ള കരച്ചിലിന്റെ മുഴക്കം അവന്റെ കാത്തിലേക്ക് വീണു……

രുദ്രൻ വേഗം നിലത്ത് നിന്നും ചാടി എഴുന്നേറ്റു….. ആ ശബ്ദം വന്നത് അവന്റെ മുൻ ദിശയിൽ നിന്ന് തന്നെയായിരുന്നു …….

ആ കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന  യുദ്ധ ഭൂമിയുടെ അറ്റത്ത് രണ്ട് സൂര്യനുകൾ ഉദിച്ചു നിൽക്കുന്നു…..ഒപ്പം അവയുടെ അതി കഠിനമായ പ്രകാശം അവന്റെ കണ്ണിലേക്കു ശക്തിയിൽ അടിച്ചുകയറി…..
എന്നാൽ അതൊന്നും അവന്റെ ദൃഷ്ട്ടിയെ മാറ്റുവാൻ പ്രേരിപ്പിച്ചില്ല….

പെട്ടെന്ന് ആ സൂര്യ വെളിച്ചത്തിന്റെ ഇടയിലൂടെ ഒരു ജീവി പറന്ന് വരുന്ന കാഴ്ച    രുദ്രൻ കണ്ടു……

ആ നിഴൽ കാണുമ്പോൾ ഒരു പരുന്തായാണ് രുദ്രന് തോന്നിയത്…..

എന്നാൽ അകലം കുറയുംതോറും അതിന്റെ വലിപ്പം കൂടി കൂടി വന്നു……

ഒപ്പം ആകൃതിയും……

രുദ്രന് അത്ഭുതമായി…..

കാരണം അതിന്റെ ഉയരം 30 അടിയോളം ഉണ്ടായിരുന്നു…….

https://imgur.com/gallery/Bt4Nma1

അത് ചിറക് വിടർത്തി പറന്നുകൊണ്ട് അവനെ താണ്ടി പുറകിലേക്ക് പോയി……

നീണ്ട കഴുത്തും…
പാറ മുള്ളുകൾ പോലെ കൂർത്ത തൊലിയും ചുവന്ന കണ്ണുകളും ഒരു രക്ഷസന്റെ വലിപ്പവുമുള്ള ആ ജീവിയെ കാണാൻ ഒരു ഡ്രാഗണെ പോലെ ഉണ്ടായിരുന്നു…..

സത്യത്തിൽ അതൊരു ഡ്രാഗൺ തന്നെ ആയിരുന്നു……

അത് രുദ്രനെ കടന്ന് പോയതും അവൻ വേഗം പുറകിലേക്ക് ശ്രദ്ധ മാറ്റി…..
അപ്പോളാണ് തനിക്ക് പുറകിൽ നിരന്നു നിൽക്കുന്ന ആ പടയെ അവൻ കണ്ടത്…..

കോടാനുകോടി യുദ്ധ വീരന്മാർ ഉള്ള പട………

കോടിക്കണക്കിനു കുതിരകൾ….

ലക്ഷക്കണക്കിന് ആനകൾ….
അത് സാധാരണ ആനകൾ ആയിരുന്നില്ല….
പണ്ട് ഉള്ളത് പോലെ നിലം വരെ കൊമ്പിന് നീളമുള്ള അതി ഭീകരന്മാരായ കൊമ്പന്മാർ…..

ഒപ്പം ചില അത്ഭുത ജീവികളും…..

അവിടെ നിന്ന എല്ലാ മനുഷ്യർക്കും 7 അടിയോളം ഉയരമുണ്ട്……
ഒപ്പം കാഴ്ച്ചയിൽ തന്നെ അവർ ബലവാന്മാർ ആണ്…..

പെട്ടെന്നാണ് അവനാ കൂട്ടത്തിൽ നിന്നിൽ ഒരു സുവർണ്ണ തൃശൂലവും (ട്രിഡന്റ് ) കയ്യിലെന്തി നിൽക്കുന്ന ഒരുവനെ ശ്രദ്ധിച്ചത്….. അവന്റെ നീല കണ്ണുകൾ അവനു മുന്നിൽ വെട്ടി തിളങ്ങുകയായിരുന്നു…….ആ മുഖം അവനല്പം പരിചിതമായി തോന്നി…..
സ്വപ്നത്തിൽ യാഥാർഥ്യത്തിലെ പല ഓർമകളും അവനു വളരെ പതുക്കെ ആണ് വന്നിരുന്നത്…..

രുദ്രൻ ഒന്നും മനസ്സിലാവാതെ അവരെ തന്നെ നോക്കി നിന്നു

പെട്ടെന്നു ആ പട ഒന്നാകെ അവനു മുന്നിൽ മുട്ടുകുത്തി നിന്നു……
ഒരു രാജാവിനു മുന്നിൽ നിൽക്കുന്ന പോലെ…..
അതെന്തിനെന്ന് മാത്രം അവനു മനസ്സിലായിരുന്നില്ല…..

പെട്ടെന്ന്……..!

അവന്റെ മൂക്കിലേക്ക് ചുടു രക്തത്തിന്റെ അതി കഠിനമായ ഗന്ധം കടന്നുകൂടുവാൻ തുടങ്ങി……

അത് വന്നതും രുദ്രനിൽ ചില മാറ്റങ്ങൾ വരുവാൻ തുടങ്ങി….
അവന്റെ കണ്ണുകൾ നീലയിൽ നിന്നും വന്യതയുടെ ചുവപ്പിലേക്ക് കാലു വക്കുന്നത് രുദ്രൻ സ്വയമറിഞ്ഞു…..

ഒപ്പം തനിക്ക് മുന്നിൽ നിൽക്കുന്ന ആ വലിയ പടയുടെ കൺകളിൽ ഭയത്തിന്റെ തീ നാളം എരിയുന്നതും അവൻ ശ്രദ്ധിച്ചിരുന്നു……..

അവനു അനുഭവപ്പെടുന്ന ആ രക്ത ഗന്ധം അവന്റെ പുറകിൽ നിന്നും ആയിരുന്നു…..

രുദ്രൻ വേഗം തിരിഞ്ഞു നോക്കി……

അവിടം ശൂന്യമാണ്…..

പക്ഷെ ആരുടെയൊക്കെയോ അലർച്ച അവന്റെ കാതിൽ മുഴങ്ങുകയാണ്…..

അവനു ചെവി പൊട്ടും പോലെ തോന്നി…..

പെട്ടെന്ന് അവനെ അത്ഭുതപ്പെടുത്തികൊണ്ട് അവനു മുന്നിൽ ഒരു കറുത്ത ഹോൾ പ്രത്യക്ഷപ്പെട്ടു…….

227 Comments

  1. Waiting for next one

  2. Adipoli❤❤❤❤
    next part enn idum

  3. Dk kuttaa….Next part evide monee….????

Comments are closed.