⚔️ദേവാസുരൻ⚒️s2 ep6(Demon king dk ) 3249

?33?

‘””” മിസൈൽ അല്ല….. മിഷേൽ….'””

‘”” വോ…… ഇപ്പൊ അതാണല്ലോ ഇവിടെ വിഷയം…. അതാരാ എന്ന് പറ മനുഷ്യാ…..'””

‘””” എടി അത് ഓഫീസ് സ്റ്റാഫ് ആണ്….
കൊറേ ആയി കാണാത്തത് കൊണ്ട് വിശേഷം ചോദിച്ചേ ഉള്ളു…. വേറൊന്നുമില്ല….'””

ഇന്ദ്രൻ പറഞ്ഞു…..

‘””” ആണോ…….
എന്നാ അവൾക്ക് എത്ര വയസ്സുണ്ട്…. അത് പറ…….'”””

‘””” എന്തിനാ എനിക്ക് കല്യാണം ആലോചിക്കാൻ ആണോ…..'”””

ഇന്ദ്രൻ ഒരു ചെറു ചിരിയോടെ പറഞ്ഞു…..

‘””” ദേ…. കൊല്ലും ഞാൻ….. “””

‘”” എന്റെ പൊന്ന് ഇന്ദു…..
ആ കെളവൻ നിന്നെ പിരി കേറ്റാൻ ഓരോന്ന് പറയാ….. ‘”””

‘””” ദേ…. എന്റെ അച്ഛനെ കെളവൻ എന്ന് വിളിച്ചാ ഉണ്ടല്ലോ…..'””

‘””” വോ…. സോറി…..
ആ ചെറുപ്പക്കാരൻ നിന്നെ കുശുമ്പ് കേറ്റാൻ വേണ്ടി ഓരോന്ന് പറയാ….
മിഷേലിന് കല്യാണം കഴിഞ്ഞു 3 പിള്ളേരും ആയി…..'”””

ഇന്ദ്രൻ അവളോട് പറഞ്ഞു…..

‘””” ഉള്ളതാണോ…….'””

ഇന്ദു ചോദിച്ചു…..

‘””” ആടി പെണ്ണെ……'”

‘””” ഹ്മ്മ്…… എന്നാ താ…..'””

അവൾ കൈ നീട്ടികൊണ്ട് പറഞ്ഞു……

‘””” എന്ത്……..??'””

‘””” അപ്പൊ മറന്നോ….. ഞാൻ പറഞ്ഞ കാര്യം മറന്നോ…….'””

ഇന്ദു പരിഭവരൂപേണ ചോദിച്ചു……

‘””” നീ പറഞ്ഞ എന്ത് കാര്യം……..??? “””

ഇന്ദ്രൻ ചോദിച്ചു……

‘””” ആഹാ…. അപ്പൊ മറന്നു….. ദുഷ്ടൻ…..
ഇനി എന്നോട് മിണ്ടണ്ട….. ഹും……'”””

അത് പറഞ്ഞു അവൾ തിരിഞ്ഞു നടന്നതും ഇന്ദ്രൻ അവളുടെ കൈ പിടിച്ച് പോകുവാൻ സമ്മതിക്കാതെ തടഞ്ഞു…..

227 Comments

  1. Waiting for next one

  2. Adipoli❤❤❤❤
    next part enn idum

  3. Dk kuttaa….Next part evide monee….????

Comments are closed.