?43?
അദ്ദേഹമാ കളം ഒഴിഞ്ഞു കൊടുത്തതും രുദ്രൻ അവിടേക്ക് ഒരു പുതു ഗുരുവായി കാലെടുത്തു വച്ചു…..
തൊട്ട് പുറകെ ഇന്ദ്രനും……
ഗോദയിൽ പരിശീലനം വീരന്മാർ തടിച്ചു കൂടി……
ആ കൂട്ടത്തിലേക്ക് നോക്കി രുദ്രൻ ഉറക്കെ വിളിച്ചു…..
‘””” ബലരാമാ…………'”””
ആ വിളി കേട്ടപ്പോൾ തന്നെ അതിനിടയിൽ നിന്നും ആ പേരിനുടമ പുറത്തേക്ക് വന്നു….
ബാലരാമൻ…..
പേര് പോലെ ബലവും ശക്തിയും ബുദ്ധിയും ഉള്ളവൻ…..
കേരള സ്റ്റേറ്റ് ഗുസ്തി ചാമ്പ്യൻ….. വയസ്സ് ഏകദേശം 30ന്റെ അടുത്ത് കാണും…..
ആറടി പൊക്കവും അതിനൊത്ത ശക്തിയുമുള്ള രാക്ഷസ്സൻ……..
അയാൾ മുന്നിലേക്ക് വന്ന ശേഷം രുദ്രനെയും ഇന്ദ്രനെയും വണങ്ങി ബഹുമാനം കൊടുത്തു….
രുദ്രൻ ഇന്ദ്രനെ നോക്കി…..
ഇന്ദ്രൻ തിരിച്ചു……
‘””” തുടക്കം ഇവനിൽ നിന്നും ആവട്ടെ…..
ബാലരാമനെ 5 മിനിറ്റ് കൊണ്ട് മലർത്തിയടിക്കുകയോ ഈ കളത്തിനു വെളിയിലേക്ക് എറിയുകയോ ചെയ്യണം….
അല്ലാത്ത പക്ഷം നീ തോറ്റുപോകുന്നതാണ്…..”””
രുദ്രൻ അവനോട് പറഞ്ഞു….. അത് കേട്ടപ്പോ ഇന്ദ്രൻ വെറുതെ ചിരിക്കുക മാത്രം ചെയ്തു…..
അവന്റെ തയ്യാറെടുപ്പ് കണ്ടപ്പോ രുദ്രൻ ഒരുക്കങ്ങൾക്കുള്ള നിർദ്ദേശം നൽകി…..
അങ്ങനെ അവിടെ ഉണ്ടായിരുന്ന മറ്റു പരിശീലനകാർ ഗോദ ഒരുക്കി….. എന്നിട്ട് അതിനു ചുറ്റും തടിച്ചു കൂടി….
അവൻ കളത്തിൽ ഇറങ്ങുന്ന വിവരം അറിഞ്ഞതും വീട്ടിൽ നിന്നും എല്ലാവരും ഇറങ്ങി വന്നു….. മുത്തശ്ശൻ ഒഴികെ…..
ഗോദയുടെ ഒരു ഭാഗത്ത് ബാലരാമനും ഒരു ഭാഗത്ത് ഇന്ദ്രനും…… പെട്ടെന്ന് ഒരു വിസിൽ അടിച്ചപ്പോ ഇരുവരും കുത്തു കൂടാൻ പോകുന്ന ആടിനെ പോലെ പരസ്പ്പരം ഓടി അടുത്തു….. ശേഷം ഇരുവരും കൈ മുറുകെ പിടിച്ച് തള്ളുവാൻ തുടങ്ങി…
ഏകദേശം രണ്ടുപേരും തുല്യരായിരുന്നു….
ഇന്ദ്രൻ പെട്ടെന്ന് വെട്ടി തിരിഞ്ഞു ബാലരാമന്റെ കഴുത്തിൽ പിടുത്തമിട്ടു……
അതിത്തിരി ബലമായ പിടിത്തം തന്നെ ആയിരുന്നു
ബലരാമൻ താഴെ മുട്ടുകുത്തി ഇരിക്കേണ്ടതായി വന്നു… ഇന്ദ്രൻ തന്റെ പിടി മുറുക്കി….
ഇത് കണ്ടു നിന്നവർ മുഴുവൻ ഇരുവരുടെയും പേര് വിളിച്ച് പ്രോത്സാഹിപ്പിക്കുവാൻ തുടങ്ങി…..
പെട്ടെന്ന് ബാലരാമൻ ഇന്ദ്രന്റെ കാലു പിടിച്ച് വലിച്ച് മുന്നിലേക്ക് എറിഞ്ഞു….. അപ്രതീക്ഷിതം ആയതിനാൽ അവനൊന്നും തന്നെ ചെയ്യുവാൻ സാധിച്ചില്ല…..
ഇന്ദ്രൻ ഒരു സിംഹത്തെ പോലെ ചാടി എഴുന്നേറ്റതും ബാലരാമന്റെ കാലു അവന്റെ മുഖത്ത് പതിച്ചതും ഒരേ സമയം ആയിരുന്നു……
ആ മണൽ തരികൾ കൊണ്ട് ഉണ്ടാക്കിയ ഗോദയിൽ ഇന്ദ്രൻ പുറമടിച്ചു വീണു…..
Waiting for next one
Adipoli❤❤❤❤
next part enn idum
Dk kuttaa….Next part evide monee….????