?42?
‘”” ഹ്മ്മ്…..
അതെന്തായാലും നീ വഴിയേ പറഞ്ഞാൽ മതി…
അതിന് മുമ്പ് എനിക്കൊരു സഹായം വേണം…..'””
ഇന്ദ്രൻ പറഞ്ഞു…..
‘””” എന്താടാ……??? “‘”
രുദ്രൻ ചോദിച്ചു….. ഇന്ദ്രൻ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി…. ഒരു ചെറു ചിരിയയോട് കൂടെ….
.
‘””” എനിക്ക് തിരിച്ചുവരണം…….'”””
ഇന്ദ്രന്റെ വായിൽ നിന്നും ആ വാക്ക് കേട്ടപ്പോ രുദ്രന്റെ ചുണ്ടിലും ഒരു ചെറു ചിരി വിടർന്നു….
അവരിരുവരും അൽപ സമയം ഒന്നും തന്നെ ഉരിയാടാതെ വിദൂരതയിലേക്ക് നോക്കിയിരുന്നു…. ശേഷം രുദ്രൻ അവനോട് പറഞ്ഞു….
‘””” നാളെ കാലത്ത് 7 മണിക്ക് തയ്യാറായി നിന്നോ…….'””
രുദ്രൻ പറഞ്ഞു…
ഇന്ദ്രനും അത് കേട്ടപ്പോ സന്തോഷമായി…..
അവൻ മറ്റൊന്നും പറയാതെ അവിടെ നിന്നും മുറിയിലേക്ക് നടന്നു……
ഒരു നല്ലൊരു ആരംബത്തിന് വിശ്രമം അത്യാവശ്യമാണ്……
അവൻ നന്നായി ഉറങ്ങി….
ശേഷം കാലത്ത് 6 മണിക്ക് തന്നെ എഴുന്നേറ്റ് തറവാട്ടു കുളത്തിൽ പോയി കുളിച്ചു വന്നു….
ഒരു പുതു തുടക്കത്തിനായി…..
ഒരു വെള്ള മുണ്ട് ചുറ്റി അരയിൽ ഒരു ചുവന്ന തോർതും ചുറ്റിയ ശേഷം ഇന്ദ്രൻ കളരി അഭ്യസിക്കുന്ന ഇടത്തേക്ക് നടന്നകന്നു……
കാലത്ത് തന്നെ കളരി അഭ്യസിക്കുവാൻ കുറേപേർ വന്നിട്ടുണ്ട്…… കൂടാതെ അന്നൊരു ചൊവ്വാഴ്ച ആയതിനാൽ കൊറേ ഗുസ്തി പരിശീലകരും വന്നിരുന്നു…..
ഇന്ദ്രൻ ആ പരിശീലനം ഭൂമിയിലേക്ക് കാലെടുത്തു വച്ചു……
ഏറെ നാളുകൾക്ക് ശേഷം….. എന്നാൽ അവനിലെ ആത്മവിശ്വാസം തകരുവാൻ അധികം സമയം വേണ്ടിവന്നില്ല……
കാരണം ആ പരിശീലകർക്കെല്ലാം നടുവിൽ ഗുരുവായി നിന്നത് ദേവരാജവർമ്മ, തന്റെ മുത്തശ്ശൻ ആയിരുന്നു…..
അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കുവാൻ പോലും അവനു വല്ലാത്ത മടിയും പേടിയും തോന്നി…..
ഒരു പുതു വിദ്യാലയത്തിലേക്ക് ഒറ്റക്ക് കയറി വരുന്ന ഒരു കുട്ടിയെ പോലെ…….
പെട്ടെന്നാണ് അവന്റെ തോളിൽ ഒരു കൈ വന്ന് ചുറ്റിയത്….. ഇന്ദ്രൻ അതാരാണ് എന്നൊരു നോക്ക് നോക്കി….. അപ്പോൾ അവൻകണ്ടത് തനിക്കടുത്ത് ഒരു കൂട്ടുകാരനെ പോലെ ഒരു കൂട്ടായ് നിൽക്കുന്ന രുദ്രനെ ആണ്…..
‘””” എന്താടാ മടിച്ചു നിൽക്കുന്നത്….
നീ ഇത് ആദ്യമായിട്ടൊന്നും അല്ലല്ലോ……'”””
രുദ്രൻ അവനെ നോക്കി ചോദിച്ചു……
‘””” എടാ മുത്തശ്ശൻ…….'”””
‘””” അതിനെന്താ…….'””
‘”” ഒന്നുമില്ല…. പക്ഷെ മുത്തശ്ശൻ ഫേസ് ചെയ്യാൻ ഒരു മടി…….'”””
ഇന്ദ്രൻ പറഞ്ഞു…..
‘””” മടിയാണെങ്കിൽ അങ്ങോട്ട് നോക്കരുത്….
മുന്നോട്ട് വച്ച കാൽ മുന്നോട്ട്….
നീ കേറി വാടാ…….'”””
അത്രയും പറഞ്ഞുകൊണ്ട് രുദ്രൻ അവന്റെ കയ്യും പിടിച്ച് ഗോതയിലേക്ക് കയറി……
അവർ വരുന്നത് മുത്തശ്ശനും കണ്ടിരുന്നു..
അദ്ദേഹം ഒന്നും തന്നെ മിണ്ടാതെ അവിടെ നിന്നും ഇറങ്ങിപ്പോയി….. പോകും മുമ്പ് അവരെ ഒന്ന് നോക്കുവാൻ അദ്ദേഹം മറന്നില്ല….. അതൊരു തരം അനുഗ്രഹം തന്നെ ആയിരുന്നു…..
Waiting for next one
Adipoli❤❤❤❤
next part enn idum
Dk kuttaa….Next part evide monee….????