?41?
ഇന്ദ്രൻ ചോദിച്ചു……
രുദ്രൻ ഒന്നും തന്നെ പറയാതെ തലയും താഴ്ത്തി ഇരുന്നു….. അവന്റെ മനസ്സിലൂടെ അന്നുണ്ടായ എല്ലാ കാര്യങ്ങളും ഒരു ദൃശ്യം പോലെ മിന്നി മറഞ്ഞു……
ഇന്ദ്രന് അവന്റെ ആ ഭാവം കണ്ട് എന്തോ പോലെ തോന്നി…. കാരണം രുദ്രൻ നന്നായി കിതയ്ക്കുന്നുണ്ട്….. ഒപ്പം കണ്ണും നിറഞ്ഞിരിക്കുന്നു…..
ഇന്ദ്രൻ പതിയെ അവന്റെ തോളിൽ കൈ വച്ചു….. ശേഷം പതിയെ വിളിച്ചു……
‘””” രുദ്രാ………'””
അവന്റെ കൈ സ്പർശം രുദ്രന് അനുഭവപ്പെട്ടതും ഒരു വേട്ടയാടാൻ കുത്തിക്കുന്ന സിംഹത്തെ പോലെ അവൻ ചാടിയെഴുന്നേറ്റ് ഇന്ദ്രന്റെ കഴുത്തിൽ പിടിച്ച് പൊക്കി…..
അവന്റെ കണ്ണെല്ലാം രക്തവർണ്ണമായിരുന്നു…. ഒപ്പം ഇന്ദ്രൻ അവന്റെ കരുത്തിൽ ഒരു പാവയെ പോലെ പൊന്തി നിന്നു…. അവനു ശ്വാസം വിടുവാനും അല്പം ബുദ്ധിമുട്ട് തോന്നി…..
‘””” എനിക്ക് ഓർക്കാൻ ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചോദിക്കരുത്……
കൊന്നുകളയും ഞാൻ…….'”””
രുദ്രൻ അവനോട് കോപത്തോടെ പറഞ്ഞ ശേഷം അവന്റെ കഴുത്തിൽ നിന്നും കൈയ്യെടുത്തു……
ഇന്ദ്രൻ അല്പം നേരം ഒന്ന് ചുമച്ചപ്പോ ആണ് ശ്വാസം നേരെ വീണത്…. ഈ സമയം രുദ്രൻ പഴയ നിലയിൽ ആയിരുന്നു….. അവനും ഇന്ദ്രനെ അങ്ങനെ ചെയ്തതിൽ അല്പം വിഷമം തോന്നി…..
രുദ്രൻ പതിയെ ഇന്ദ്രന്റെ അടുക്കൽ പോയി അവന്റെ തോളിൽ കൈ വച്ചു……
‘””” ഡാ….. സോറി…
വേദനിച്ചോ……..'””
രുദ്രൻ ചോദിച്ചു….. അത് കേട്ടപ്പോ തന്നെ ഇന്ദ്രൻ വേഗം വെട്ടി തിരിഞ്ഞു അവന്റെ കഴുത്തിൽ പിടിച്ച് ചുമരിനോട് ചേർത്ത് മുകളിലേക്ക് ഉയർത്തി……
‘””” ഇപ്പൊ പറയടാ നാറി…… വേദന ഉണ്ടോന്ന് …..'”””
തന്റെ കയ്യിൽ ഉയർന്നു നിൽക്കുന്ന രുദ്രനെ നോക്കി ഇന്ദ്രൻ ചോദിച്ചു…… അവനത് കേട്ട് പൊട്ടിച്ചിരിക്കുകയായിരുന്നു…… ഇന്ദ്രൻ അവനെ താഴേക്ക് നിർത്തി……
‘”” ഡാ ഇന്ദ്രാ…..
ഞാൻ പെട്ടെന്ന് ആ കാര്യം കേട്ടപ്പോ കൈവിട്ട് പോയതാ…. സോറി…..'””
രുദ്രൻ പറഞ്ഞു…..
‘””” ഹാ…. അത് വിട്…….'””
ഇന്ദ്രൻ പറഞ്ഞു….
‘”””എന്തായാലും സത്യങ്ങൾ നീ ഒരു നാൾ അറിയും…… അറിയേണ്ടത് ആണെങ്കിൽ….
പാപം ചെയ്തവൻ ആണെങ്കിൽ അവനുറപ്പായും ശിക്ഷ കിട്ടിയിരിക്കും…..
അത് ഞാൻ തരുന്ന വാക്കാ ‘”””
രുദ്രൻ അവനോട് പറഞ്ഞു……
Waiting for next one
Adipoli❤❤❤❤
next part enn idum
Dk kuttaa….Next part evide monee….????