⚔️ദേവാസുരൻ⚒️s2 ep6(Demon king dk ) 3249

?40?

‘””” ഹ ഹ ഹ ഹ ഹ……
അതെ….. ഞാൻ തന്നെ….. എന്റെ കൂടപ്പിറപ്പിനെ കണ്ണീർ കുടിപ്പിച്ചവളെ വെറുതെ വിടാൻ പറ്റുമോ……
ആദ്യം സെലിൻ….. അവളെ ഇഞ്ചിഞ്ചായി തീർത്തു……
അവളുടെ വേദന കൊണ്ടുള്ള ആ കരച്ചിൽ ഇപ്പോഴും എന്റെ ഉള്ളിൽ ഉണ്ട്….. ഒരു വല്ലാത്ത ഭ്രാന്തമായ അനുഭൂതിയോടെ……
പിന്നെ സോഫി…..
അവൾക്ക് വേദന ഞാൻ നൽകിയത് മാനസികമായാണ്…….
ഏകദേശം അവളെ ഞാനൊരു ഭ്രാന്തി ആക്കി എന്ന് വേണമെങ്കിൽ പറയാം…..
കുറച്ചു ദിവസങ്ങൾ അവളെന്റെ അടിമ തന്നെ ആയിരുന്നു……
അവസാനം ഞാനവളെ കൊന്നു….. ഒരു പോറൽ പോലും ഏൽപ്പിക്കാതെ ലോകത്ത് ആരും അനുഭവിക്കാത്ത വേദന അനുഭവിപ്പിച്ചുകൊണ്ട്…….'”””

രുദ്രൻ അത്രയും പറഞ്ഞത് ഇന്ദ്രന്റെ കണ്ണിലേക്ക് നോക്കി തന്നെ ആയിട്ടുണ്…..
അവന്റെ ആ രക്ത നിറമുള്ള കണ്ണിലൂടെ ഇന്ദ്രൻ കണ്ടു……
അവൻ പറഞ്ഞ…. ആ സത്യത്തെ……

അവനു വിശ്വസിക്കുവാൻ സാധിച്ചില്ല…..
അൽപ നിമിഷം ശ്വാസം പോലും നേരെ വിടുവാൻ സാധിച്ചില്ല…..

അവന്റെ ശരീരമെല്ലാം നന്നായി വിയർക്കുവാൻ തുടങ്ങിയിരുന്നു……

‘””” ഹ ഹ ഹ ഹ ഹ ഹ ഹ………
എന്താടാ ഇന്ദ്രാ….. നിനക്ക് പേടി വരാൻ തുടങ്ങിയോ……..'”””

അവന്റെ ഭാവം കണ്ടപ്പോൾ രുദ്രൻ ചോദിച്ചു……

‘””” പേടിയല്ലടാ…….
എന്നാലും ഇത്രയ്ക്ക് വേണമായിരുന്നോ…..
അവളൊരു പെണ്ണല്ലേ…….
നമ്മളോട് അങ്ങനെ ഒക്കെ ചെയ്‌തെന്ന് വച്ച് ഇങ്ങനെ മൃഗയമായി കൊല്ലണമെന്നുണ്ടോ…..'”””

ഇന്ദ്രൻ ചോദിച്ചു…….

‘””” ചാവേണ്ടവർ ചത്തെ മതിയാവു……
എന്റെ കൂടപ്പിറപ്പിനെ നോവിച്ച ഒന്നിനെയും വെറുതെ വിടുവാൻ ഞാൻ തയ്യാറായിരുന്നില്ല……. നിന്റെ ഇന്ദുവിനെ പോലും……..'”””

രുദ്രൻ അവനോട് പറഞ്ഞു…..

‘””” രുദ്രാ………'””

പെട്ടെന്ന് കേട്ട ഷോക്കിൽ ഇന്ദ്രൻ അലറിക്കൊണ്ട് അവനെ വിളിച്ചു….

‘””” ഹ ഹ ഹ ഹ……
ഞാൻ വെറുതെ പറഞ്ഞതാ….. ഗായത്രി,ഇന്ദു, പാർവതി……ഇവരൊക്കെ നിന്നെ ഒരു കാലത്ത് സ്നേഹിച്ചവർ ആണ്….. അത് കൊണ്ട് മാത്രം ഞാനവരെ വെറുതെ വിട്ടു…..'””

രുദ്രൻ പറഞ്ഞു…..
ഇന്ദ്രൻ അൽപ നേരം ഒന്നും തന്നെ പറഞ്ഞിരുന്നില്ല……
പിന്നീട് തുടർന്നു…..

‘”” രുദ്രാ……..'”””

‘””” എന്താടാ……..'””

‘””” നന്ദു ശരിക്കും എന്തിനാ യൂറോപ്പിലേക്ക് പോയത്…. അവന്റെ കോളുകളും കുറവാണ്….
ഒപ്പം നിന്നെ പോലെ തന്നെ അവനും എപ്പോഴും ഓരോ യാത്രയിൽ ആണ്……'””

ഇന്ദ്രൻ അത് ചോദിച്ചതിന് ശേഷം രുദ്രന്റെ മുഖത്തേക്ക് നോക്കി…. അവനൊന്നും തിരിച്ചു പറയാതെ മാനത്തെക്കും നോക്കി കിടപ്പാണ്…..

‘”” ഡാ….. ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ…….'””

ഇന്ദ്രൻ ചോദിച്ചു……

‘”” ഹ്മ്മ്………'””

രുദ്രൻ ഒന്ന് മൂളുക മാത്രം ചെയ്തു ….

‘”””എനിക്ക് അറിയണം…..
ദേവൂവിന്റെ മരണത്തെ പറ്റി….. അവളുടെ ശരീരം എങ്ങനെ റെയിൽവേ പാളത്തിൽ വന്നു…. നിന്നെ അന്ന് കുത്തിയത് ആരാ….
എനിക്കറിയാം…..
എല്ലാവരും കരുതും പോലെ അവൾ മരിച്ചത് ഒരു അപകടമോ ആക്സിഡന്റോ അല്ലെന്ന്….
ആ സത്യം ഈ ലോകത്ത് അറിയുന്ന ഒരേ ഒരാൾ നീ ആണ്…. ഒരുപക്ഷെ നന്ദുവും….
പക്ഷെ അവൻ ഇതുവരെ പറയാത്തത് കൊണ്ട് ഇനിയും പറയുമെന്ന് എനിക്ക് തോന്നുന്നില്ല…… അതുകൊണ്ട് നീ പറ…. എന്താ അന്ന് ഉണ്ടായത്…….'”””

227 Comments

  1. Waiting for next one

  2. Adipoli❤❤❤❤
    next part enn idum

  3. Dk kuttaa….Next part evide monee….????

Comments are closed.