?4?
3 ദിവസത്തെ പ്രയാണത്തിന് ശേഷം അവൻ ഹിമകണങ്ങൾ മൂടി നിൽക്കുന്ന ആ സ്വർഗ്ഗ ഭൂമിയിലേക്ക് കാലെടുത്ത് വച്ചു……
രുദ്രൻ…….
ബൈക്കിന്റെ വേഗതക്ക് പുറകെ കൊടൂര തണുപ്പേകും കാറ്റ് അവന്റെ ദേഹത്തിലൂടെ തട്ടി തടഞ്ഞുകൊണ്ട് പുറകിലേക്ക് പോയ്ക്കൊണ്ടിരുന്നു…..
പക്ഷെ അതിൽ നിന്നും രക്ഷ നേടുവാനായി അവൻ സ്വെറ്റർ ഒന്നും ധരിച്ചിരുന്നില്ല……
ആ പ്രകൃതിയുടെ മാറ്റത്തിന് അനുസരിച്ച് അവന്റെ ശരീരവും മാറിക്കൊണ്ടിരുന്നു….
വഴി നീളെ മഞ്ഞു പൊടിഞ്ഞു കിടക്കുന്ന കൂമ്പാരം മാത്രം…..
ഒരു തരത്തിൽ പറഞ്ഞാൽ വെള്ള നിറത്തിലുള്ള ദേവ ലോകം…..
എന്തുകൊണ്ടോ അവനിവിടെ വല്ലാതെ ഇഷ്ട്ടപ്പെട്ടു…..
മനസ്സിൽ വല്ലാത്ത കുളിർമ പോലെ…..
രുദ്രൻ പോകും വഴിയിൽ കണ്ട ഒരു ചെറിയ കടയ്ക്കു മുന്നിൽ ബൈക്ക് നിർത്തി…..
അവിടെ റൈഡിനു വന്ന കൊറേ റൈഡേഴ്‌സ് ബൈക്ക് ഒതുക്കി ചായ കുടിക്കുന്നുണ്ട്…..
ആരെയും മരവിപ്പിച്ചു കിടത്താൻ ശേഷിയുള്ള മഞ്ഞു പെയ്യും ലോകത്ത് വെറുമൊരു ബനിയനും പാന്റും മാത്രം ധരിച്ചു വന്നു നിൽക്കുന്ന രുദ്രനെ അവർ ഒരു അന്യഗ്രഹ ജീവിയെ പോലെയാണ് നോക്കി നിന്നത് ….
രുദ്രൻ അവരെ ഒന്നും ശ്രദ്ധിക്കാതെ ആ കടയിൽ നിന്നും ഒരു പെട്ടി സിഗരറ്റ് വാങ്ങി വീണ്ടും യാത്ര തുടങ്ങി……
കൂടുതൽ ഉള്ളിലേക്ക്……
ആ മഞ്ഞു മലയുടെ കേറ്റം കയറും തോറും അവിടത്തെ തണുപ്പും കാറ്റും വർധിച്ചുവന്നു….
വഴി നീളെ പുക ആയതിനാൽ കാഴ്ച അല്പം മങ്ങലാണ്….
മറ്റുള്ളവരുടെ കണ്ണിൽ…..
അവനിപ്പോഴും സാധാരണ ഗതിയിൽ യാത്ര തുടർന്നുകൊണ്ടിരുന്നു…..
പെട്ടെന്നാണ് രുദ്രൻ വണ്ടി നിർത്തിയത്…..
കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന മഞ്ഞു മലകൾ കണ്ട് അൽപ നേരം അതിന്റെ ഭംഗി ആസ്വദിക്കാതെ അവനു മുന്നോട്ട് ചലിക്കുവാൻ തോന്നിയിരുന്നില്ല….
അവൻ വേഗം അവിടെ ഒരു മഞ്ഞു പാറയ്ക്ക് മുകളിൽ ഇരുന്ന് ആ കാഴ്ച കണ്ണെടുക്കാതെ നോക്കിയിരുന്നു…..
ദുഖവും വേദനയും ഉറങ്ങിക്കടക്കുന്ന അവന്റെ ദേവാസുര മനസ്സിൽ നിന്നും ആരോ എല്ലാം മറന്ന് ചിരിക്കുവാൻ അവനെ പ്രേരിപ്പിച്ചു…….
രുദ്രൻ അല്പം മനസ്സ് തുറന്ന് പുഞ്ചിരി തൂകി…..
ആ ചിരിയാൽ തന്നെ ചുട്ടു പൊള്ളുന്ന അവന്റെ മനസ്സ് അല്പം തണുക്കുവാൻ തുടങ്ങി……
അവൻ മതിയേ ആ മഞ്ഞു പാറക്ക് മുകളിലേക്ക് തലചായ്‌ച്ച് കിടന്നു……
അതൊരു സ്വപ്നത്തിലേക്കുള്ള അവന്റെ പ്രയാണം ആണെന്ന് രുദ്രൻ അറിഞ്ഞിരുന്നില്ല……
>>>?????????
Waiting for next one
Adipoli❤❤❤❤
next part enn idum
Dk kuttaa….Next part evide monee….????