⚔️ദേവാസുരൻ⚒️s2 ep6(Demon king dk ) 3249

?39?

‘””” നി…. നീ എന്താ പറഞ്ഞെ……..'”””

ഇന്ദ്രൻ അവനോട് ചോദിച്ചു……

‘””…..ഹ ഹ ഹ  ഹ ഹ…..ഹ ഹ ഹ  ഹ ഹ ഹ………..
ഇന്ദ്രാ……
നീ എന്താ കരുതിയെ…… എല്ലാവരെയും പോലെ നിന്റെ കഥ ഞാൻ അറിഞ്ഞത് നന്ദുവിന്റെ വായിൽ നിന്നും ആണെന്നോ…….'”””

രുദ്രൻ ചോദിച്ചു…..

‘”” പിന്നെ….. നീ എങ്ങനെ അറിഞ്ഞു……'”””

ഇന്ദ്രൻ അത്ഭുതത്തോടെ ചോദിച്ചു…….

“”” ഇന്ദ്രാ…..
നീ മനസ്സിലാക്കേണ്ടത് ഒന്നാമത്തെ കാര്യം…..
ഞാനിപ്പോ മനുഷ്യൻ അല്ല……..
എനിക്ക് അനിയന്ത്രിതമായ ശക്തികൾ ഉണ്ട്…..
ഒരു ചെറിയ ശബ്ദം പോലും എന്റെ ചെവിയിലേക്ക് നന്നായി കേൾക്കുവാൻ സാധിക്കും….. ഒപ്പം എനിക്ക് നല്ല രീതിയിൽ മണക്കുവാനും കാണുവാനും സാധിക്കും…..
അങ്ങനെ ഒരു ശക്തി ഉപയോച്ചാണ് ഞാൻ അത് അറിഞ്ഞത്…..
ഓർമ്മയുണ്ടോ…..
എല്ലാം തകർന്ന് ഒരു മുറിയിൽ ഞാൻ കഴിച്ചു കൂട്ടിയ ആ ദിനങ്ങൾ…..
അന്ന് ദിനവും എന്നെ വന്ന് കൂടെ ഇരുന്ന് സമാധാനിപ്പിച്ചത് നീയാ…… പണ്ട് എന്റെ ഏറ്റവും വലിയ ശത്രുവായ നീ……
പക്ഷെ ഈ വിഷമങ്ങൾക്കെല്ലാം പുറമെ നീ ഉള്ളിൽ ഒളിപ്പിച്ച ആ വിഷമവും ഞാൻ കാണാതെ കണ്ടിരുന്നു……
അവസാനം ഒരു നാൾ ഞാൻ നിന്നെ ഹിപ്നോട്ടിസം പോലെ എന്തോ ഒന്ന് ചെയ്തു….
അതെന്താണ് എന്നൊന്നും എനിക്കറിയില്ല…… പക്ഷെ ആരെയും എന്റെ വരുതിയിൽ വരുത്തുവാനുള്ള ശക്തി എന്നിലുണ്ട്….
അത് കൊണ്ട് നിന്നെ ഞാൻ വരുതിയിലാക്കി…
…. അപ്പൊ നീ തന്നെ പറഞ്ഞു….. നിന്റെ എല്ലാ വിഷമങ്ങളും …. നിന്റെ കഥയും…..
അല്ലെങ്കിൽ വിഷമം അനുഭവിക്കുന്ന ആളുടെ വായിൽ നിന്ന് കേട്ടാൽ അല്ലെ ആ കേട്ട് കാര്യങ്ങൾക്ക് അല്പം ജീവൻ ലഭിക്കു……….'””””

രുദ്രൻ പറഞ്ഞു നിർത്തി….ഇന്ദ്രൻ ആണേൽ ഇതെല്ലാം കേട്ട് കിളി പാറിയാണ് നിന്നിരുന്നത്……

‘””” എടാ…..
എന്നാലും ഇതൊക്കെ എങ്ങനെ……'””

ഇന്ദ്രൻ അവിശ്വാസത്തോടെ ചോദിച്ചു…..

‘””” വിശ്വസിക്കണം ഇന്ദ്രാ….. ഈ ഭൂമിയിൽ നമ്മുടെ ചിന്തയിൽ ഇല്ലാത്തതിനെക്കാൾ നിഗൂഢമായ ഒരുപാട് കാര്യങ്ങൾ ഉണ്ട്…..
അതിന് ഒരു ഉദാഹരണമാണ് നിനക്ക് മുന്നിൽ ജീവനോടെ നിൽക്കുന്ന ഈ ഞാൻ……'””

രുദ്രൻ പറഞ്ഞു…….

‘””” എടാ….. എന്നാലും നീ……… “””

227 Comments

  1. Waiting for next one

  2. Adipoli❤❤❤❤
    next part enn idum

  3. Dk kuttaa….Next part evide monee….????

Comments are closed.