?38?
രുദ്രൻ ഒരു ഭ്രാന്തനെ പോലെ ചിരിച്ചുകൊണ്ട് പറഞ്ഞു…. ആ ഭ്രാന്തിന് മുന്നിൽ മറ്റൊന്നും തന്നെ പറയുവാൻ ഇന്ദ്രന് തോന്നിയില്ല……
അൽപ സമയം അവിടെ മൗനം തുടർന്നു…..
‘””” ഇന്ദ്രാ…….'””
രുദ്രൻ അവനെ വിളിച്ചു……
‘””” എന്താടാ…….'””””
‘””” ഇപ്പൊ അഡിക്ഷൻ കുറഞ്ഞോ……'””
‘””” ആഹ്…. അതൊക്കെ മാറി…….'”””
‘””” ആഹാ…. അപ്പൊ ആ പെണ്ണുങ്ങളെ കൊണ്ട് അല്പം ഉപകാരം ഉണ്ടായി…..ഹ ഹ ഹ ഹ ഹ……,'””
രുദ്രൻ പറഞ്ഞു……
‘””” രുദ്രാ……'””
ഇന്ദ്രൻ വിളിച്ചു…..
‘””” എന്താടാ…….'”””
‘”” എടാ….. എനിക്ക് കുറച്ചു സംശയങ്ങൾ ഉണ്ട്……'””
ഇന്ദ്രൻ പറഞ്ഞു…..
‘””” പറഞ്ഞോ…… എന്താ നിന്റെ സംശയം…..
രുദ്രൻ ചോദിച്ചു……
‘””” എടാ…..
ഇവിടെ ചുറ്റിനും എന്തൊക്കെയോ നടക്കുന്നുണ്ട്….. സോഫി മരിച്ചു….. അവളുടെ കുടുംബം മരിച്ചു…… അവൾക്കൊപ്പം നടന്ന സെലിൻ പോലും മരിച്ചു….
ഇതൊക്കെ ആരാണ് ചെയ്തു കാണുക……'””
ഇന്ദ്രൻ ചോദിച്ചു……
‘”” വേറെ ആര്…….. സഞ്ജയ് എന്ന SJ തന്നെ…..'””
രുദ്രൻ ഉടനടി മറുടിയായി പറഞ്ഞു…..
‘””” എന്നാലും അവർ എന്തിനാടാ……
എനിക്കൊന്നും മനസ്സിലാവുന്നില്ല……'””
ഇന്ദ്രൻ ചോദിച്ചു…….
‘””” ഇതിലിപ്പോ മനസ്സിലാക്കാൻ എന്തിരിക്കുന്നു…… അവർ ആഗ്രഹിച്ചതിനെ നശിപ്പിക്കാൻ നോക്കിയവരെ അവൻ വകവരുത്തി…… That’s all……'”””
രുദ്രൻ വളരെ നിസ്സാരമായി പറഞ്ഞു….. ശേഷം ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വച്ച് കത്തിച്ചു…. ഒന്നാലോചിച്ചു നോക്കിയപ്പോ ഇന്ദ്രനും അതിൽ സത്യമുള്ളതായി തോന്നി…..
‘”””” ഇന്ദ്രാ……..'”””
‘””” എന്താടാ…….. “””
‘”” ഞാൻ പറഞ്ഞ കാര്യത്തിൽ ചെറിയൊരു തിരുത്തുണ്ട്…..'””
രുദ്രൻ ആ സിഗരറ്റ് വായിൽ വച്ചുകൊണ്ട് തന്നെ പറഞ്ഞു…….
‘””” എന്ത് തിരുത്ത്…….'”””
ഇന്ദ്രൻ ചോദിച്ചു…..
‘””” ആ ചത്തവരിൽ സോഫി, സെലിൽ……
ഇവരെ കൊന്നത് ഞാനാ…….'”””
ഒരു ഞെട്ടലോടെ ആണ് ഇന്ദ്രനാ വാക്കുകൾ ശ്രവിച്ചത്….. അവൻ രുദ്രനെ അതിശയത്തോടെ നോക്കി….
ആ സിഗരറ്റ് വലിക്കുന്ന അവന്റെ മുഖം അത്ര വന്യമായിരുന്നു…….
Waiting for next one
Adipoli❤❤❤❤
next part enn idum
Dk kuttaa….Next part evide monee….????