?36?
‘””” അത്….. ഞാൻ ഇന്ദ്രേട്ടന്റെ ഒപ്പം രുദ്രേട്ടനെ കാണാൻ……'””
ഇന്ദു വിരല് കടിച്ചുകൊണ്ട് നിഷ്‌ക്കളങ്കമായി പറഞ്ഞു…….
‘””” എടി പൊട്ടി നീ അയാള് ഒരുത്തനെ പച്ചയ്ക്ക് കൊല്ലുന്നതും രണ്ട് ദിവസം പനി പിടിച്ചു കിടന്നതും ഒക്കെ മറന്നോ……'”””
പാറു അവളോട് ദേഷ്യത്തോടെ ചോദിച്ചു…. അത് കേട്ടപ്പോ ഇന്ദു തല താഴ്ത്തി നിൽക്കുക മാത്രമേ ചെയ്തൊള്ളൂ……
‘”””ദേ നോക്ക് മോളെ……
അയാൾ ഇന്ദ്രന്റെ കൂടപ്പിറപ്പും നിന്റെ ഏട്ടനും ഒക്കെ ആയി വരും….
പക്ഷെ യഥാർഥ്യത്തിൽ അയാൾ ഒരു അസുരനാണ്….ഒരു കൊലപാതകി…. സൂക്ഷിക്കണം…. മനസ്സിലായോ……'”””
പാറു അവളോട് പേടിയോടെ പറഞ്ഞു….
ഇന്ദു അതിന് ഒന്നും തന്നെ പറയാതെ തലയാട്ടുക മാത്രം ചെയ്തു…..
>>>>_____?_____<<<<
ഇന്ദ്രൻ അവന്റെ മുറിക്കടുത്ത് പോയപ്പോൾ അത് അടഞ്ഞു തന്നെയാണ് കിടന്നിരുന്നത്…. അവനതിൽ രണ്ടുമൂന്നു തവണ തട്ടി നോക്കി…. പക്ഷെ ആരും തന്നെ വാതിൽ തുറക്കുവാൻ ഇല്ലായിരുന്നു…..
എന്തോ ഉൾപ്രേരണ മൂലം ഇന്ദ്രന് ടെറസ്സിലേക്ക് പോയി നോക്കുവാൻ തോന്നി….
അതിനിടെ അവനു മറ്റൊരു കാര്യം കൂടി ഓർമ വന്നു…..
അച്ചുവിന്റെ കാര്യം…..
രുദ്രൻ വേഗം ഫോൺ എടുത്ത് അവളുടെ നമ്പറിലേക്ക് കാൾ ചെയ്തു…..
രണ്ട് റിങ്ങിൽ തന്നെ അച്ചു ഫോൺ എടുത്തിരുന്നു…..
? ഹലോ…….
‘”” ഡീ അച്ചു……..'””
? ഹാ…. എന്താടാ…….???
‘”” ഒരു ദേശാടന പക്ഷി വീട്ടിൽ വന്ന് കേറീട്ടുണ്ട്…. നാളെ കാലത്ത് വന്നാ എങ്ങും പറന്നു പോകാതെ കൂട്ടിലാക്കാം…..'””
ഇന്ദ്രൻ തമാശ രൂപേണ …
അപ്പുറത്ത് അൽപ നേരത്തേക്ക് മൗനം ആയിരുന്നു…..
? അവൻ ശരിക്കും വന്നോ…….
— അച്ചു ചോദിച്ചു…….–
‘”” ആഹ്…. വന്നിട്ടുണ്ട്…….. “”
?എന്നാ ഞാനിപ്പോ വരാ…….
‘””” ഈ രാത്രിയിലോ…. വേണ്ട വേണ്ട….
നാളെ കാലത്ത് വന്നാ മതി…….'”
? അപ്പൊ അവൻ മുങ്ങിയാലോ……..???
‘””” അത് ഞാൻ നോക്കാം….
കൊറേ ആയില്ലേ അവനെ കാണാൻ നടക്കുന്നു…. അതുകൊണ്ട് ഒരു പരോപകാരം ആയി കരുതിയാൽ മതി…….'””
? അയ്യോടാ…
ഒരു പരോപകാരി….. ഹും…….'””
അത്രയും പറഞ്ഞ ശേഷം അച്ചു അപ്പുറത്ത് നിന്നും ഫോൺ വച്ചു…..
ഇന്ദ്രൻ നേരെ മുകളിലേ നിലയിലേക്ക് പോയി….
വിചാരിച്ച പോലെ രുദ്രൻ അവിടെ തന്നെ ഉണ്ടായിരുന്നു…..
Waiting for next one
Adipoli
next part enn idum
Dk kuttaa….Next part evide monee….????