⚔️ദേവാസുരൻ⚒️s2 ep6(Demon king dk ) 3249

?35?

ഇന്ദ്രൻ ആ വണ്ടി നോക്കി നെഞ്ചത്ത് കയ്യും വച്ച് അത് പറഞ്ഞപ്പോ ഇന്ദു അറിയാതെ പൊട്ടിച്ചിരിച്ചു പോയി…..

‘”” ചിരിക്കല്ലേ കുരുപ്പേ……
നിന്നെ ഊര് ചുറ്റാൻ കൊണ്ടുപോകാൻ ആ ഒരു വണ്ടിയെ ഉള്ളു…..'”””

ഇന്ദുവിന്റെ തലയിൽ ഒരു കിഴി വച്ചുകൊടുത്ത് അവൻ പറഞ്ഞു…. ശേഷം അവർ ഇരുവരും അകത്തേക്ക് കയറി…..

‘””‘ ഏട്ടാ….. ഞാൻ പാമ്പും കോണീം കളിക്കുമ്പോ ആണ് രുദ്രേട്ടൻ കേറി വന്നേ…..
ഞാൻ ആദ്യം കരുതിയത് ഏട്ടൻ ആണെന്നാ…. പിന്നെ കൊലം കണ്ടപ്പോ രുദ്രേട്ടൻ ആണെന്ന് മനസ്സിലായി…. ഭാഗ്യത്തിന് ഓടി പോയി കെട്ടിപിടിച്ചില്ല……'”””

ഇന്ദു ഒരു കള്ള ചിരിയോടെ പറഞ്ഞു…..

‘”” ആണോ……..??? “”’

‘””” ആഹ്….. ന്നെ…….'”””

‘””” ഹ ഹ ഹ ഹ…… എന്നാ പാറുനെ പോലെ കുറച്ചു ദിവസം ബെൽറ്റ്‌ ഇട്ട് കാണാമായിരുന്നു……'””

ഇന്ദ്രൻ ചിരിച്ചുകൊണ്ട് പറഞ്ഞു…. ഒപ്പം തന്നെ ഇന്ദു അവന്റെ വയറിലേക്ക് നല്ലൊരു കുത്ത് വച്ചുകൊടുത്തു……
ഈ സമയമാണ് അകത്തുനിന്ന്  പാറു അവിടേക്ക് വന്നത്…….

‘””” എന്താടി…. അവനെ കുത്തി കുത്തി ഇല്ലാതാക്കോ നീ………'”””

അത് കണ്ടുകൊണ്ട് വന്ന പാറു ചോദിച്ചു……

‘””” നോക്ക് ചേച്ചി….. ഈ ഏട്ടൻ പറയാ…. രുദ്രൻ ചേട്ടൻ എന്റെ കഴുത്ത് ഒടിക്കുമെന്ന്……'”””

ഇന്ദു പറഞ്ഞു……

‘”””” ആഹ്……
എന്റെ കൊച്ചിനെ തൊട്ടാ അയാൾ വിവരമറിയും……..'”””

പാറു ദേഷ്യത്തോടെ പറഞ്ഞു…..

‘””” എന്റെ പൊന്ന് പാറു…. ഞാൻ വെറുതെ പറഞ്ഞതാ….. അത് അന്ന് ഒരു തെറ്റ്ധാരണ മൂലം ഉണ്ടായതല്ലേ….. നീ ഇനിയും മറന്നില്ലേ അത്……..'””.

ഇന്ദ്രൻ ചിരിച്ചുകൊണ്ട് പറഞ്ഞു……
പക്ഷെ അതിന് ഒരു മറുപടിയും പറയുവാൻ പാറു തയ്യാറായിരുന്നില്ല……

‘””” എന്നാ ഞാൻ അവനെ ഒന്ന് കണ്ടേച്ചും വരാം …..'””

ഇന്ദ്രൻ പറഞ്ഞു……

‘””” ഡാ…. കാണുന്നത് ഒക്കെ കൊള്ളാം…..
കള്ള് കുടിക്കാൻ ഒന്നും പോയേക്കരുത്…..'”””

പാറു അവനെ നോക്കി പറഞ്ഞു…..

‘”” ഞാനങ്ങനെ പോവോ…..
നിങ്ങൾ പേടിക്കണ്ട…….'”””

അവനത്ര മാത്രം പറഞ്ഞുകൊണ്ട് അകത്തേക്ക് കയറിപ്പോയി…. പുറകെ ഇന്ദുവും……

എന്നാൽ അവൾ പോകും മുന്നേ പാറു തടഞ്ഞിരുന്നു…..

‘””” ഡീ…. നീ ഇത് എങ്ങോട്ടാ…..'””

പാറു ചോദിച്ചു…..

227 Comments

  1. Waiting for next one

  2. Adipoli❤❤❤❤
    next part enn idum

  3. Dk kuttaa….Next part evide monee….????

Comments are closed.