?34?
‘””” വിട്….. എന്നോട് മിണ്ടണ്ട…….'”””
‘”” ശേ….. പിണങ്ങല്ലേടി…… ഞാൻ ചുമ്മാ പറഞ്ഞതല്ലേ…..
ന്നാ….. നീ പറഞ്ഞ സാനം……'””..
അതും പറഞ്ഞുകൊണ്ട് ഇന്ദ്രൻ തന്റെ പോക്കറ്റിൽ നിന്നും ഒരു വലിയ പാക്കറ്റ് ഡയറി മിൽക്ക് എടുത്ത് അവളുടെ കയ്യിൽ വച്ചികൊടുത്തു…..
ഉള്ളത് പറയാമല്ലോ…..
കടന്നാൽ കുത്തി ചുവന്ന അവളുടെ മുഖം വളരെ പെട്ടെന്നാണ് തെളിഞ്ഞത്….
ഓന്ത് നിറം മാറും പോലെ…..
അവളപ്പൊ തന്നെ അത് വാങ്ങി പാക്കറ്റ് പൊട്ടിച്ച് ഒരു കഷ്ണം വായിലാക്കി….
ശേഷം അവനെ നോക്കി ഒരു ഇളിയും….
ചോക്ലേറ്റ് ഒട്ടിയ ആ പല്ലുകൾ കാണാൻ നല്ല ചേലായിരുന്നു…. ഇന്ദ്രനത് കണ്ടപ്പോ ചിരിയേക്കാൾ ഏറെ വാത്സല്യമാണ് തോന്നിയത്…..
ഇന്ദ്രൻ അവളുടെ തലയിൽ തലോടിയ ശേഷം നെറുകിൽ ഒരു സ്നേഹ ചുംബനം നൽകി…..
‘””” മ്മ്…….. നട്ടപ്പാതിരക്ക് മുറ്റന്ന് നിന്ന് ഇങ്ങനെ ഉമ്മ വക്കല്ലേ മനുഷ്യാ…. നാട്ടുകാര് കാണും…….'”””
ഇന്ദു പറഞ്ഞു…..
‘””” വോ…. കാണുന്നോർ കാണട്ടെ…..
എന്റെ പെണ്ണിനെ അല്ലെ ഞാൻ ഉമ്മ വെക്കുന്നെ……'””
ഇന്ദ്രൻ അവളെ നോക്കി മീശ പിരിച്ചുകൊണ്ട് പറഞ്ഞു…..
‘””” അയ്യടാ…… ഉമ്മയും വാപ്പയും ഒക്കെ കല്യാണം കഴിഞ്ഞിട്ട് മതി ട്ടാ…..'”””
ഇന്ദു അവനെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് പറഞ്ഞു…..
‘””” വോ…..
ആദ്യം നീ ഈ തീറ്റ ഒന്ന് നിർത്ത്……
കെട്ടാറാവുമ്പോ പെണ്ണിന് പല്ലില്ല എന്ന് പറഞ്ഞാ നാണക്കേട് എനിക്കാ…….'”””
ഇന്ദ്രൻ തമാശ രൂപേണ പറഞ്ഞു…..
‘””” അച്ചോടാ……
അങ്ങനെ പെട്ടെന്ന് പോകുന്ന പല്ലൊന്നും അല്ല എന്റെ……'”””
ഇന്ദു ഇളിച്ചുകൊണ്ട് പറഞ്ഞു…. ഇന്ദ്രൻ മറുത്തൊന്നും പറയാതെ അവളുടെ തോളിൽ കയ്യിട്ട് അകത്തേക്ക് നടന്നു…..
‘””” ഏട്ടാ….. പിന്നെ ഒരു കാര്യം പറയാൻ വിട്ടു….. “”
‘”” എന്താടി…….????'””
‘”” രുദ്രേട്ടൻ വന്നിട്ടുണ്ട്…….'””
ഇന്ദു പറഞ്ഞു….. അപ്പോഴാണ് അവൻ കാർ പോർച്ചിലേക്ക് എത്തി വലിഞ്ഞു നോക്കിയത്…..
ആ കാഴ്ച കണ്ട വന്ന അവന്റെ നെഞ്ചോന്ന് കാളി…..
നല്ല കറുകറുത്ത് സുന്ദരിയായിരുന്ന തന്റെ റോയൽ എൻഫീൽഡ് ദേ ചെളിയും പിടിച്ച് കാർ പോർച്ചിൽ കിടക്കുന്നു…..
‘””” ഇവനിത് ഓടിക്കാൻ തന്നെ ആണോ കൊണ്ടുപോയത്…….'”””
Waiting for next one
Adipoli❤❤❤❤
next part enn idum
Dk kuttaa….Next part evide monee….????