?32?
രുദ്രൻ തന്റെ ബെഡിൽ ഇരുന്ന് കണ്ണ് മുറുകെ അടച്ചു പിടിച്ചു…… കണ്ണടച്ചാൽ അവൻ കാണുന്നത് തന്റെ ദേവൂവിനെ ഇല്ലാതെ ആക്കിയ ഒരു കൂട്ടം ചെന്നായ്ക്കളുടെ രൂപം ആയിരുന്നു……
രുദ്രനാ ഷെൽഫിൽ നിന്നും ഒരു കുപ്പി JD എടുത്ത് ടെറസ്സിലേക്ക് നടന്നു…..
സമയം വല്ലാതെ ഇരുട്ടാത്തതിനാൽ ചെറിയ വെളിച്ചം ഒക്കെ ഉണ്ടായിരുന്നു…..
രുദ്രൻ പതിയെ നിലത്തേക്ക് ഇരുന്ന ശേഷം അതിലെ കയ്പ്പേകും ലഹരി നുകരുവാനായി തുടങ്ങി……
അതിന്റെ നീറ്റൽ ഇല്ലാതെ ആക്കാൻ ഒരു തുള്ളി വെള്ളം പോലും അവൻ ചേർത്തിരുന്നില്ല……
>>>>?????????
രാത്രി ഒരു 8 മണിയോടെ ശ്രീകുലം തറവാട്ടിനു മുന്നിൽ ഒരു ബെൻസ് കാർ വന്നുനിന്നു…..
അതിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇന്ദ്രനും തൊട്ടപ്പുറത്തെ സീറ്റിൽ നിന്നും ശങ്കര മേനോനും പുറത്തേക്ക് ഇറങ്ങി…..
അവരുടെ വരവ് കാത്തു നിന്ന ഇന്ദു വണ്ടിയുടെ ശബ്ദം കേട്ടതും ഓടിച്ചാടി പുറത്തേക്ക് വന്നു……
‘””” ആഹാ…… മോള് ഞങ്ങളെ കാത്തിരിക്കായിരുന്നോ കുറുമ്പി പെണ്ണെ നീ………..'”””
ഇന്ദുവിന്റെ വരവ് കണ്ടപ്പോ മേനോൻ ചോദിച്ചു……
‘””” പിന്നല്ലാതെ……
ആറു മണിക്ക് വരാമെന്നു പറഞ്ഞതാ…..
ഇപ്പൊ സമയം ഒന്ന് നോക്കിക്കേ……'””
ഇന്ദു പരിഭവത്തോടെ പറഞ്ഞു….
‘””” ഓഹ്….. ഒന്ന് ക്ഷമിക്കെന്റെ മോളെ……
ഓഫീസിലെ കണക്കുകൾ നോക്കി തീർന്നപ്പോഴേക്കും സമയം പോയത് അറിഞ്ഞില്ല…. ഒരു സഹായത്തിനാണ് ഈ മടയനെ കൂട്ടിയത്…… അപ്പൊ ഇവനവിടെ ഓഫീസിലെ മിഷേലിനോട് കിന്നാരം വിളമ്പിക്കൊണ്ട് നിൽക്കുന്നു……'”””
മേനോൻ അവനെ ആക്കും പോലെ പറഞ്ഞു…. അത് കേട്ടതും ഇന്ദുവിന്റെ കുശുമ്പ് നിറഞ്ഞ കണ്ണുകൾ അവനു നേരെ പോയി…. അവനാണേൽ ഒരുമാതിരി പന്തം കണ്ട പേരുചാഴിയെ അവരിരുവരെയും നോക്കി നിൽപ്പാണ്……
മേനോൻ വെല്യച്ഛൻ ഇതൊന്നും അധികം ശ്രദ്ധിക്കാതെ പെട്ടെന്ന് അവിടുന്ന് വലിഞ്ഞു….
ഇപ്പൊ അവിടെ ഇന്ദുവും ഇന്ദ്രനും മാത്രം….
അവൾ അവനരികിലേക്ക് ചെന്നു…..
ആ കണ്ണ് ഭദ്രകാളിയുടെ ആണോ ചുടല യക്ഷിയുടെ ആണോ എന്ന് അവനു തന്നെ മനസ്സിലാക്കുവാൻ സാധിച്ചില്ല…..
ഇന്ദു അവനടുത്തുപോയി ഇന്ദ്രൻ ധരിച്ചിരുന്ന ഷർട്ടിന്റെ കോളറിൽ മുറുകെ പിടിച്ചു…..
‘”” സത്യം പറ മനുഷ്യാ……
ഏതാ ഈ മിസൈൽ……..'”””
ഇന്ദു ചോദിച്ചു……
Waiting for next one
Adipoli❤❤❤❤
next part enn idum
Dk kuttaa….Next part evide monee….????