⚔️ദേവാസുരൻ⚒️s2 ep6(Demon king dk ) 3249

?31?

മുത്തശ്ശൻ അൽപ സമയം അവനു ഉത്തരം ഒന്നും തന്നെ നൽകുവാനായി തയ്യാറായിരുന്നില്ല…..

അദ്ദേഹം പതിയെ ആ പീഠത്തിൽ നിന്നും എഴുന്നേറ്റു നിന്നു……

ശേഷം ഒരു ചുരുട്ട് ബീഡി എടുത്ത് ചുണ്ടിൽ വച്ച് തിരി കൊളുത്തി…….
അതിലെ ആദ്യ പുക അകത്തേക്ക് എടുത്ത ശേഷം അദ്ദേഹം അവനെ ഉറ്റു നോക്കി……..

‘”” ദേവാസുരൻ……..
ആ വാക്കിനു പല അർഥങ്ങൾ ഉണ്ട്……
നാശം…….
സന്തോഷമായിരിക്കുന്നവരുടെ സമാധാനവും കണ്ണുനീരും വീഴ്ത്തുന്ന പിശാച്…….
അത് പോലെ സംരക്ഷണം…..
പല ജീവനുകളുടെയും കൂടെ ഉണ്ടെന്ന ധൈര്യം…….
ഇത് രണ്ടുമാണ് ദേവാസുരൻ…..
അവൻ നശിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യും……'”””

മുത്തശ്ശൻ പറഞ്ഞു……

‘””” അങ്ങനെ എങ്കിൽ എന്തിനാണ് എന്നെ അങ്ങനെ വിളിക്കുന്നത്……..'””

രുദ്രൻ ചോദിച്ചു……

‘””” കാരണം നീയാണ് ആ ദേവാസുരൻ…….'””

മുത്തശ്ശൻ പറഞ്ഞു……

‘””” ഞാനോ…..????'”””

രുദ്രൻ സംശയത്തോടെ ചോദിച്ചു……

‘””” അതെ രുദ്രാ…… കാലം കാത്തുവച്ച ആ നാമത്തിന് ഉടമ നീ തന്നെയാണ്……
അതാണ് നിന്റെ വിധിയും……'”””

‘””” എനിക്കൊന്നും മനസ്സിലാവുന്നില്ല…….'””

രുദ്രൻ പറഞ്ഞു…..

‘”””” മനസ്സിലാക്കാൻ ഒരുപാട് ഉണ്ട് രുദ്രാ……
അതിന് ഇനിയും സമയമുണ്ട്……
അതൊന്നും പറയേണ്ടതും ഞാനല്ല…….
എന്നാൽ നിനക്കുള്ളിലെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുക തന്നെ ചെയ്യും……'”””

മുത്തശ്ശൻ പറഞ്ഞു….. ആ സന്യാസി പറഞ്ഞ അതെ വാക്കുകൾ…..ഇവയെല്ലാം തമ്മിൽ എന്തെല്ലാമോ കണക്ഷൻസ് ഉണ്ടെന്ന് രുദ്രന് തോന്നി….. പക്ഷെ അവനു അറിയാമായിരുന്നു…… ഇവരൊന്നും തന്നെ തന്റെ ചോദ്യത്തിന് ഉത്തരം നൽകില്ല എന്ന്…..

അവനൊന്നും തന്നെ ഉരിയാടാതെ ആ മുറിയിൽ നിന്നും ഇറങ്ങിപ്പോയി….. ഒരായിരം ചോദ്യങ്ങളുമായി…..

അവൻ നേരെ ചെന്നത് തന്റെ മുറിയിലേക്ക് തന്നെ ആയിരുന്നു……
ആ മുറിയിൽ കയറിയതും അവന് ഒരു തരം അസ്വസ്ഥത വരുവാൻ തുടങ്ങി……

227 Comments

  1. Waiting for next one

  2. Adipoli❤❤❤❤
    next part enn idum

  3. Dk kuttaa….Next part evide monee….????

Comments are closed.