⚔️ദേവാസുരൻ⚒️s2 ep6(Demon king dk ) 3249

?30?

‘””” ഹ്മ്മ്………'””

‘””” എന്നാൽ ഇനി അധികം ദൂര യാത്രകൾ വേണ്ടാ…….
നീ ഇവിടെ വേണം……..'””

‘””” ഹാ….. നോക്കാം…….'”””

‘””” നോക്കലും കേൾക്കലും ഒന്നുമില്ല…..
നീ അനുസരിക്കണം……
നിനക്ക് അറിയാല്ലോ…..
നീയും ഇന്ദ്രനും അടക്കം ഈ കുടുംബത്തിലെ എല്ലാവർക്കും ഓരോ ദൗത്യം ഉണ്ട്……. അത് നിറവേറ്റാൻ നീ ഇവിടെ വേണം….. നമ്മുടെ കടമയാണ് അത്…..'””

മുത്തശ്ശൻ പറഞ്ഞു…….

‘””” എനിക്ക് അതിനെ പറ്റി ഒരു ചിന്തയുമില്ല…..
I don’t care……
എന്തെന്ന് അറിയാത്ത ആ ലക്ഷ്യം നിറവേറ്റാൻ രുദ്രൻ എന്നും തയ്യാറായിരുന്നു…..
പക്ഷെ ഇപ്പോൾ രുദ്രൻ മരിച്ചു…… നിങ്ങളുടെ മുന്നിൽ നിൽക്കുന്നത് അവന്റെ വെറുമൊരു ജഡം മാത്രമാണ്………'”””

രുദ്രൻ മുത്തശ്ശന്റെ കണ്ണിലേക്കു കോപത്തോടെ നോക്കികൊണ്ട് പറഞ്ഞു…..

‘”””രുദ്രാ…….
നീ ഇപ്പോഴും ജീവനോടെ ഇവിടെ ഇരിക്കുന്നു എങ്കിൽ അത് നിനക്കായ്‌ ഒരു വിധി കാത്തിരിപ്പുള്ളതിനാൽ ആണ്…….'””

മുത്തശ്ശൻ പറഞ്ഞു…..

‘””” എങ്കിൽ മുത്തശ്ശൻ പറ….. എന്താണ് എനിക്കായ് കാത്തിരിക്കുന്ന എന്നിൽ നിന്നും നിങ്ങൾ എല്ലാവരും മറച്ചു വച്ചിരിക്കുന്ന ആ വിധി….'””

രുദ്രൻ ചോദിച്ചു……
മുത്തശ്ശൻ അവനെ തന്നെ നോക്കിയിരുന്നു….
ആ മുഖത്ത് ഒരു ചെറു ചിരിയും ഉണ്ടായിരുന്നു………

‘””” നിന്റെ വിധിയിലേക്കുള്ള യാത്ര നീ തുടങ്ങിക്കഴിഞ്ഞു ദേവാസുരാ………'”””

പെട്ടെന്ന് ആ വാക്കുകൾ കേട്ടതും അവന്റെ മുഖത്തെ ക്രോധം മാറി….. അവനു അത് വലിയൊരു ഞെട്ടൽ തന്നെ ആയിരുന്നു….
സ്വപ്നങ്ങളിലും ചില വ്യക്തികളിലും നിന്നും കേട്ട ആ നിഗൂഢതകൾ നിറഞ്ഞ നാമം…….

ദേവാസുരൻ…..

അതിന്ന് തന്റെ മുത്തശ്ശന്റെ വായിൽ നിന്നും കേട്ടിരിക്കുന്നു……
രുദ്രന്റെ ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു വന്നു….. അത് ഉത്തരം നൽകാനുള്ള ഉപാധിയായി അവന്റെ മുന്നിൽ മുത്തശ്ശനും…..
രുദ്രൻ തനിക്കുള്ളിലെ ചോദ്യം അദ്ദേഹത്തോട് ചോദിച്ചു…….

‘””” ദേവാസുരൻ………
അതാരാണ്…… എന്തിനാണ് എന്നെ അങ്ങനെ വിളിച്ചത്…….'”””

അവൻ പറഞ്ഞത് കേട്ട മുത്തശ്ശന്റെ മുഖത്ത് ആ ഒരു ചെറു ചിരി അല്ലാതെ മറ്റൊന്നും തന്നെ ഇല്ലായിരുന്നു…..

‘””” മുത്തശ്ശൻ എന്താ ഒന്നും പറയാത്തത്……
ആ പേര് എങ്ങനെ നിങ്ങൾക്ക് അറിയാ…..
എനിക്കറിയണം….
ആരാണ് ദേവാസുരൻ……..
ആ പേര് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്….. “”’

രുദ്രൻ ആധിയോടെ ചോദിച്ചു….

227 Comments

  1. Waiting for next one

  2. Adipoli❤❤❤❤
    next part enn idum

  3. Dk kuttaa….Next part evide monee….????

Comments are closed.