⚔️ദേവാസുരൻ⚒️s2 ep6(Demon king dk ) 3249

?29?

രുദ്രൻ തന്റെ മുറിയിലേക്ക് പോകുവാൻ സ്റ്റൈയർകേസിന്റെ അടുക്കൽ എത്തിയപ്പോഴാണ് ഒരു ശബ്ദം അവന്റെ കാതിൽ മുഴങ്ങിയത്…….

‘””” രുദ്രാ…………….'””

ആ സിംഹ ഗർജനം പോൽ ഗാഭീര്യം നിറഞ്ഞ ശബ്ദം കേട്ടപ്പോൾ അവന്റെ കണ്ണ് ആദ്യം പോയത് അവിടെ അടുത്തുള്ള മുത്തശ്ശന്റെ മുറിയിലേക്ക് ആയിരുന്നു…….

ആ വാതിൽ ചെറുതായി തുറന്നുകിടക്കുക തന്നെയാണ്……. രുദ്രൻ അദ്ദേഹത്തിന് അധികം ചെവി കൊടുക്കാതെ മുകളിലേക്ക് പോകുവാൻ തുടങ്ങി…….

‘”””” എന്താടാ……. എന്റെ വാക്ക് ധിക്കരിക്കാൻ ആയോ നീ…….. നീ ഇങ്ങോട്ട് വരുന്നോ അതോ ഞാൻ അങ്ങോട്ട് വരണോ…….'””

മുത്തശ്ശന്റെ ശബ്ദം വീണ്ടും അവിടെ മുഴങ്ങി…….
ആ ചോദ്യം അവഗണിച്ച് അവനു പോകുവാൻ സാധിച്ചിരുന്നില്ല….. രുദ്രൻ നേരെ അദ്ദേഹത്തിന്റെ മുറിയിലേക്ക് നടന്നു…….

രുദ്രനാ വലിയ മുറിയിൽ പ്രവേശിച്ചപ്പോൾ കണ്ടത് ഒരു പീഠത്തിൽ ധ്യാനമുഖനായി ഇരിക്കുന്ന തന്റെ മുത്തശ്ശനെ ആണ്……

അദ്ദേഹത്തിന്റെ കണ്ണുകൾ അടഞ്ഞാണ് കിടന്നിരുന്നത്. എങ്കിലും ഇന്ദ്രിയങ്ങൾ എപ്പോളും ഉണർന്നു തന്നെയാണ് ഇരുന്നിരുന്നത്…..

രുദ്രൻ കാലടി ശബ്ദം പോലും അദ്ദേഹത്തിന്റെ കാതിൽ മുഴങ്ങി കേട്ടു……

‘””” ആ വാതിൽ അടയ്ക്ക്……….'”””

മുറിക്കകത്ത് കയറിയ രുദ്രനെ ഒന്ന് നോക്കുക കൂടി ചെയ്യാതെ മുത്തശ്ശൻ ഉത്തരവിട്ടു……

രുദ്രൻ വേഗമാ വാതിൽ അടച്ച് അദ്ദേഹത്തിന്റെ മുന്നിൽ വന്നുനിന്നു…..

മുത്തശ്ശൻ പതിയെ തന്റെ കണ്ണുകൾ തുറന്നു……

‘”” ഇരിക്ക്……..'””

ദേവാരാജവർമ്മ അവനോട് പറഞ്ഞു…..

‘””” എന്താ കാര്യം…… അത് പറ……..'”””

രുദ്രൻ വലിയ ഭാവഭേദം ഒന്നും തന്നെ കാണിക്കാതെ ചോദിച്ചു……

‘””” ഞാൻ നിന്നോട് പറഞ്ഞത് ഇവിടെ ഇരിക്കാനാണ്…… മറ്റുള്ളവരോട് കാണിക്കുന്ന അഭ്യാസം എന്നോട് വേണ്ടാ…….'””

മുത്തശ്ശൻ കോപത്താൽ മുരണ്ടുകൊണ്ട് പറഞ്ഞു…. ആ വാക്കുകൾക്ക് മുന്നേ ഒന്നും തന്നെ ഉരിയാടാൻ അവനു സാധിച്ചില്ല…. കാരണം അദ്ദേഹത്തിന്റെ വാക്ക് ആരാലും ധിക്കരിക്കുവാൻ സാധിക്കില്ലയിരുന്നു …..
രുദ്രൻ അദ്ദേഹത്തിന് മുന്നിൽ ഇരുന്നു……

‘””” യാത്രയൊക്കെ കഴിഞ്ഞോ……..'”””

അദ്ദേഹം ചോദിച്ചു……

227 Comments

  1. Waiting for next one

  2. Adipoli❤❤❤❤
    next part enn idum

  3. Dk kuttaa….Next part evide monee….????

Comments are closed.