?28?
‘””” എന്നാലും അമ്മേ……
ഇതിത്തിരി കൂടുതലാണ്….. സ്വന്തം അമ്മയോടും കുടുംബത്തോടും ഇങ്ങനെ വെറുപ്പ് കാണിക്കാൻ മാത്രം എന്ത് പാവമാണ് നിങ്ങൾ ചെയ്തേ……
എനിക്ക് അയാളെ ഉൾക്കൊള്ളുവാൻ തീരെ പറ്റുന്നില്ല…….'”””
പാറു തന്റെ ഉള്ളിലെ അമർഷം മറച്ചു വക്കാതെ അവരോട് പറഞ്ഞു…….
ശേഷം ഉമ്മറത്തേക്കും നോക്കി മിണ്ടാതെ ഇരുന്നു…….
എന്തുകൊണ്ടോ….
അവന്റെ മുഖം കണ്ടപ്പോൾ മുതൽ അവൾ വല്ലാതെ അസ്വസ്ഥത ആയിരുന്നു…… അതത്ര പെട്ടെന്നൊന്നും അവളിൽ നിന്നും മാറിയിരുന്നില്ല…..
ആ സമയമാണ് രാധമ്മ അവളുടെ തോളിൽ കൈ വച്ചത്….. പാറു അവരെ നോക്കി…..
‘””” മോളെ പാറു………
അവൻ കാണിക്കുന്ന ദേഷ്യത്തിന് ചില കാരണങ്ങൾ ഉണ്ട്…….
അത് എന്താണെന്ന് ചോദിച്ചാൽ ഞങ്ങൾ പറയില്ല…….
അത് ഈ കുടുംബവുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങൾ ആണ്…..
പക്ഷെ നിങ്ങൾ ഇപ്പൊ കണ്ട രുദ്രന് മറ്റൊരു മുഖം കൂടി ഉണ്ട്…….
സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കരുണയുടെയും മറ്റൊരു മുഖം….. അതിപ്പോൾ കാണുന്നില്ല എങ്കിലും അതവനുള്ളിൽ തന്നെ ഉറങ്ങിക്കിടപ്പുണ്ട്……. ഒരു നാൾ ഈ ദേഷ്യമെല്ലാം മാറി ഞങ്ങടെ പഴയ രുദ്രനായി അവൻ തിരിച്ചുവരും……
മോളു നോക്കിക്കോ…….'”””
രാധമ്മ അത് പറയുമ്പോൾ ആ കണ്ണിൽ മാങ്ങാതെ കിടക്കുന്ന ഒരു പ്രതീക്ഷയുടെ തീ നാളം ഉണ്ടായിരുന്നു…..
അത് പാറു കാണുകയും ചെയ്തു…. ആ പ്രതീക്ഷക്ക് മുന്നിൽ അവൾക്ക് മറ്റൊന്നും ചോദിക്കുവാനോ പറയുവാനോ സാധിച്ചില്ല….
എന്നാലും അവൾക്കുള്ളിൽ അപ്പോഴും ഉത്തരം തേടുന്ന ഒരു ചോദ്യം ഉണ്ടായിരുന്നു……..
———“”ഈ രുദ്രൻ ശരിക്കും ആരാണ് …..??? ‘””——–
>>>????????????
Waiting for next one
Adipoli❤❤❤❤
next part enn idum
Dk kuttaa….Next part evide monee….????