⚔️ദേവാസുരൻ⚒️s2 ep6(Demon king dk ) 3249

?27?

“”” ഇന്ദ്രൻ എവിടെ……….????'””

രുദ്രൻ ലക്ഷ്‌മിയമ്മയോട് ചോദിച്ചു……

‘”””” അവൻ ഏട്ടന്റെ കൂടെ കമ്പനിയിൽ പോയതാ….. കുറച്ചു കഴിഞ്ഞ് വരും……'”””

ലക്ഷ്മിയമ്മ പറഞ്ഞു……

‘”””” ഹ്മ്മ്…..
എന്നാ അമ്മ പോയി കളിച്ചോ….
ഞാൻ മുകളിൽ ഉണ്ടാവും…………'””

രുദ്രൻ അവരെ നോക്കി അത്രയും പറഞ്ഞുകൊണ്ട് മുറിയിലേക്ക് നടന്നു……

ലക്ഷ്മിയമ്മയുടെ കണ്ണെല്ലാം നിറയുകയായിരുന്നു ആ സമയം…..
അവരാ കണ്ണ് തുടച്ചുകൊണ്ട് അവർക്കൊപ്പം പോയിരുന്നു……

‘””” എന്താ ലച്ചു…….
രുദ്രൻ വഴക്ക് പറഞ്ഞോ…..'””

ലക്ഷ്മിയമ്മയുടെ തോളിൽ കൈ വച്ചുകൊണ്ട് ശോഭ ചോദിച്ചു……

‘””” നമ്മുടെ രുദ്രൻ അല്ലെ……
വിട്ട് കള ഏട്ടത്തി……
ഒരു നാൾ എല്ലാം ശരിയാവും…….'”””

ശോഭമ്മക്ക്  പുറകെ രാധമ്മയും അവരോട് സ്നേഹത്തോടെ പറഞ്ഞു…..
ശരിക്കും അവരുടെ ആ വാക്കുകൾ കേൾക്കുമ്പോൾ പാറുവിന് രുദ്രനോട് ദേഷ്യമാണ് വന്നത്……

എന്നാൽ ലക്ഷ്മിയമ്മ പറയാൻ തുടങ്ങിയത് പിന്നീട് ആയിരുന്നു…..

‘””” ന്റെ കുട്ടി ന്നെ ചീത്തയൊന്നും പറഞ്ഞില്ല ശോഭേ……..'””

ലക്ഷ്മിയമ്മ സന്തോഷത്തോടെ പറഞ്ഞു……

‘””” ഏഹ് ….. പിന്നെ എന്തിനാ നീ കരഞ്ഞേ……'”””

ശോഭ അത്ഭുതത്തോടെ ചോദിച്ചു……

‘””” ഇത് വിഷമം കൊണ്ടല്ല…… സന്തോഷം കൊണ്ടാ…….
കൊറേ ദിവസങ്ങൾക്ക് ശേഷം അവന്റെ വായിൽ നിന്നും അമ്മേ എന്ന വിളി ഞാൻ കേട്ടു……….
ചിലപ്പോ ഓർക്കപ്പുറത്ത് വിളിച്ചതാവും….
എന്നാലും ആ വിളി കേൾക്കുമ്പോ ഒരു വല്ലാത്ത സന്തോഷമാ……'”””

ലക്ഷ്മിയമ്മ തന്റെ നിറഞ്ഞ കണ്ണുകൾ ഒരിക്കൽ കൂടി തുടച്ചുകൊണ്ട് പറഞ്ഞു….

‘”” രുദ്രേട്ടൻ അമ്മയെ അങ്ങനെ തന്നെയല്ലേ വിളിക്കേണ്ടേ….. പിന്നെ എന്തിനാ ഇങ്ങനെ വെറുപ്പ് കാണിക്കുന്നത്…..'”

ഇന്ദു ഒന്നും മനസ്സിലാവാതെ അവരോട് ചോദിച്ചു….

‘”” അതൊക്കെ ഒരു കാരണം കൊണ്ടാണ് മോളെ….. സമയമാകുമ്പോൾ മോളു എല്ലാം അറിയും….'””

ശോഭാമ്മ അവളോട് പറഞ്ഞു……

227 Comments

  1. Waiting for next one

  2. Adipoli❤❤❤❤
    next part enn idum

  3. Dk kuttaa….Next part evide monee….????

Comments are closed.