?26?
ആ നീണ്ട മുടിയിഴകൾ അവളുടെ നിതബത്തിന്റെ താളത്തിനൊത്ത് നൃത്തമാടുന്നത് അവൻ കണ്ണെടുക്കാതെ നോക്കി നിന്നു…….
അവൾ പോയിക്കഴിഞ്ഞപ്പോഴാണ് അവന് തന്റെ സ്വബോധം തിരികെ ലഭിച്ചത് തന്നെ…..
ഉള്ളിൽ എന്തോ കുറ്റബോധം പോലെ അവന് തോന്നി…….
‘”” ഛെ……..'”””
അവൻ തലക്ക് സ്വയമൊരു കൊട്ട് കൊടുത്ത ശേഷം പറഞ്ഞു…..
താഴെ വീണ ബാഗ് എടുത്ത് തോളിൽ വച്ച ശേഷം രുദ്രൻ ഉള്ളിലേക്ക് നടന്നകന്നു……
അകത്ത് കയറിയപ്പോൾ ശങ്കര മേനോൻ ഒഴികെ എല്ലാവരും അവിടെ തന്നെ ഉണ്ടായിരുന്നു…..
ലക്ഷ്മിയമ്മയും ശോഭ വല്യമ്മയും രാധമ്മയും എല്ലാം നിലത്ത് വട്ടം കൂടി ഇരിക്കുകയാണ്…..
കൂടെ ഇന്ദുവും ഉണ്ട്….. അവൾക്കടുത്തായി പാറുവും……
എല്ലാവരുടെയും ശ്രദ്ധ അവനിൽ തന്നെ ആയിരുന്നു…… രുദ്രൻ അവർ എന്താണ് അവിടെ ഇരുന്ന് ചെയ്യുന്നത് എന്ന് എത്തി വലിഞ്ഞു നോക്കി…….
അവർ ഇരിക്കുന്നതിന്റെ നടുക്കായി ഒരു പാമ്പും കോണിയുടെ ബോർഡ് ഉണ്ടായിരുന്നു……
അവനത് കണ്ടതും അവിടെ ഇരുന്ന ഇന്ദുവിനെ നോക്കി….. അവൾ അവനെയൊന്ന് നോക്കി ചമ്മിയ പോലെ ചിരിച്ചു….. ശേഷം തല താഴ്ത്തി ഇരുന്നു…..
ഇന്ദുവിന്റെ ആ നിഷ്കളങ്കതയും അവരുടെ എല്ലാവരുടെയും കുട്ടിക്കളിയും കണ്ടപ്പോ അവന് ചിരിയാണ് വന്നത്….. പക്ഷെ മനസ്സിൽ ഉള്ള സന്തോഷം അവനു മുഖത്ത് വരുത്തുവാൻ സാധിച്ചില്ല……
രുദ്രാനൊന്നും തന്നെ മിണ്ടാതെ തന്റെ മുറിയിലേക്ക് പോകുവാൻ തിരിഞ്ഞു……
‘””” മോനെ രുദ്രാ………..'”””
ലക്ഷ്മിയമ്മയുടെ വിളി കേട്ടപ്പോ അവനു പതിവ് പോലെ മുഖം തിരിച്ചു നടക്കുവാൻ സാധിച്ചില്ല….. അവന്റെ കാൽ അവിടെ നിശ്ചലമായി നിന്നു……..
ലക്ഷ്മിയമ്മ വേഗം എഴുന്നേറ്റ് അവനടുത്തേക് നടന്നുവന്നു……
‘””” രുദ്രാ……..
നീ എവിടെ ആയിരുന്നു ന്റെ മോനെ…..
നീ പോയിട്ട് എത്ര ദിവസായി എന്ന് അറിയോ……. ഒരു മാസം ആവാറായി…….
ഇടക്കൊന്നു വിളിക്കുവെങ്കിലും ചെയ്തൂടെ നിനക്ക്…….'””
ലക്ഷ്മിയമ്മ പരിഭവത്തോടെ ചോദിച്ചു….. പതിവ് പോലെ അവനിൽ നിന്നും കുറച്ചു മോശപ്പെട്ട വാക്കുകൾ കേൾക്കുമെന്നാണ് ലക്ഷ്മിയമ്മ കരുതിയിരുന്നത്…… പക്ഷെ അവൻ ഒന്നും തന്നെ പറഞ്ഞില്ല……
Waiting for next one
Adipoli❤❤❤❤
next part enn idum
Dk kuttaa….Next part evide monee….????