⚔️ദേവാസുരൻ⚒️s2 ep6(Demon king dk ) 3249

?24?

ജോസേട്ടൻ പറഞ്ഞു നിർത്തി…..

‘””” അതെന്താ ജോസേട്ട……
ഇതൊരു വീടായി തോന്നുന്നില്ലേ……'””

രുദ്രൻ ഒരു പരിഹാസ ചിരിയോടെ ചോദിച്ചു…..

‘”” അങ്ങനെ ഒക്കെ ചോദിച്ചാ….. കാഴ്ച്ചയിൽ ഇത് വീടല്ല…… ഒരു കൊട്ടാരം ആണ്….
പക്ഷെ സന്തോഷവും സമാധാനവും ഇല്ലെങ്കിൽ ഈ ആഡംബരവും ഭംഗിയും എല്ലാം മങ്ങിപ്പോവും……
ദേവൂ കുഞ്ഞിന്റെ മരണ ശേഷം ഈ വീട് അങ്ങനെ ആയിരുന്നു…..
ഇപ്പോളാണ് അതിന് മാറ്റം വന്ന് തുടങ്ങിയത്…..
അതാ പെൺകുട്ടികൾ കാരണമാ….. ഒരു സെക്യൂരിറ്റി ആണെന്ന് പോലും നോക്കാതെ എന്നോട് ബഹുമാനത്തോടെയും സ്നേഹത്തോടെയും സംസാരിക്കുന്നുണ്ടേൽ അതവരുടെ ഉള്ളിലെ നന്മ തന്നെയാണ്….,'””””

ജോസേട്ടൻ പറഞ്ഞു…..
രുദ്രൻ അതെല്ലാം കേട്ട് ഒന്നും തന്നെ ഉരിയാടാതെയാണ് ഇരുന്നത്….

‘””” ജോസേട്ടാ….
എന്നാ ഞാൻ അകത്തേക്ക് പോകട്ടെ…..'”””

രുദ്രൻ അയാളെ നോക്കി പറഞ്ഞു….

‘””” ശരി സാറെ….
അല്ല….. ഇനി എപ്പോളാ അടുത്ത യാത്ര……'”””

ജോസേട്ടൻ ഒരു തമാശ രൂപേണ ചോദിച്ചു….

‘””” ഹ ഹ ഹ ഹ ഹ……
അതൊക്കെ തോന്നുമ്പോൾ പോണം ജോസേട്ടാ…… യാത്രകൾ ഒരു തരം മരുന്നാണ്…..മനസ്സിന്റെ മുറിവിന്റെ കട്ടി നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു കൊച്ചു മരുന്ന്…..
പക്ഷെ ഇനിയെന്തായാകും ഞാൻ കുറച്ചു നാൾ ഇവിടെ തന്നെ കാണും…..'”””

അത്രയും പറഞ്ഞുകൊണ്ട് അവൻ ബൈക്കിനെ അകത്തേക്ക് എടുത്തു……

കാർ പോർച്ചിന്റെ ഉള്ളിലേക്ക് ബൈക്ക് കേറ്റിയ ശേഷം അവൻ വീട്ടിലേക്ക് നടന്നു….

വീട്ടിലേക്ക് കയറും മുന്നേ അവൻ ചുറ്റുമൊന്ന് നന്നായി വീക്ഷിച്ചു……

ജോസേട്ടൻ പറഞ്ഞത് ശരിയായിരുന്നു…..
എല്ലായിടത്തും അല്പം വെളിച്ചം വന്ന പോലെ ഉണ്ട്….. ഒപ്പം നല്ലൊരു പോസിറ്റീവ് എനർജിയും…..

മുറ്റത്തോട് ചേർന്ന് നിൽക്കുന്ന മാവിൽ നിന്നും ഒരു ഇളം തണുപ്പ് കാറ്റ് അവന്റെ മുഖത്തേക്ക് അടിച്ചു…..

227 Comments

  1. Waiting for next one

  2. Adipoli❤❤❤❤
    next part enn idum

  3. Dk kuttaa….Next part evide monee….????

Comments are closed.