?23?
‘””” അവർക്ക് പൈസ ഒന്നും വേണ്ടെന്നാ പറഞ്ഞെ…..എന്റെ മോളെ മാത്രം അങ്ങ് കൊടുത്താൽ മതി…. പൊന്ന് പോലെ നോക്കാം എന്ന് ചെക്കന്റെ അമ്മച്ചി എന്നോട് പറഞ്ഞു…..
ഒരു അച്ഛന് ഇതിൽപ്പരം സന്തോഷം ഇനി എന്താ സാറെ…..
എന്റെ മോളിനീ സന്തോഷായി ജീവിക്കും….'””
ആ വാക്കുകൾ പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണും അല്പം നിറഞ്ഞിരുന്നു……
‘”” എന്തായാലും ജോസേട്ടൻ ഹാപ്പിയല്ലേ…..
അത് മതി……
മനസ്സമാധാനവും കെട്ടും ഒക്കെ നമുക്ക് പൊടി പൊടിക്കണം….. അവളെ കാശിന് പെണ്ണ് ചോദിക്കാൻ വന്നവന്മാർ ഒക്കെ ഒന്ന് കാണട്ടെ…….'”””
രുദ്രൻ സന്തോഷത്തോടെ പറഞ്ഞു……
അദ്ദേഹം ആ വാക്കുകൾക്ക് മുന്നേ കൈകൂപ്പി നിൽക്കുക മാത്രമേ ചെയ്തള്ളൂ…
രുദ്രൻ അദ്ദേഹത്തിന്റെ തോളിൽ കൈവച്ച് ആശ്വസിപ്പിച്ചു…..
‘””” ആഹ്….. ജോസേട്ടാ……
എന്താ ഇവിടത്തെ വിശേഷങ്ങൾ……'””
രുദ്രൻ ചോദിച്ചു……
‘””” അത് സാറ് അകത്ത് ഉള്ളവരോട് ചോദിക്കുന്നതല്ലേ നല്ലത്……'”””
‘”” ഹാ…..
പറ എന്റെ ജോസ് ഏട്ടാ…….
നിങ്ങളും ഇവിടത്തെ അംഗം തന്നെ അല്ലെ…..'””
രുദ്രൻ പറഞ്ഞു……
‘””” ഹ ഹ ഹ ഹ…… ശരി ശരി….
പറയാം…… എന്നാലും സാറിപ്പോ എന്നെ ഒരു ചാരൻ ആക്കാൻ തുടങ്ങിയോ എന്നൊരു സംശയം ഉണ്ട്…….'””
ജോസേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു…..
‘””” ശേ……
ജോസേട്ടനെ ഞാൻ അങ്ങനെ ഒക്കെ ആക്കോ…….
ചുമ്മാ സെന്റി അടിക്കാതെ കാര്യം പറ ജോസൂട്ടാ……'”””
രുദ്രൻ പറഞ്ഞു……
‘”” വിശേഷം എന്ന് പറഞ്ഞാ എല്ലാർക്കും സുഖമാണ്…….
വീടൊന്ന് ഉണർന്ന പോലെ ഉണ്ട്…..
ലക്ഷ്മി കൊച്ചമ്മ മുമ്പത്തെ പോലെ വാടിയല്ല നടക്കുന്നെ…..
പിന്നെ ഇന്ദ്രൻ സാറും ഏറെ കുറെ പഴയ പോലെ ആയി…..
ചുരുക്കം പറഞ്ഞാ എല്ലാർക്കും പരമ സുഖമാണ്……'”””””
ജോസേട്ടൻ പറഞ്ഞു…..
‘”””ഹ്മ്മ്……
പിന്നെ ആ പെണ്ണുങ്ങളോ…….'”””…
രുദ്രൻ ചോദിച്ചു……
‘””” എന്റെ പൊന്ന് സാറെ……
സാറന്ന് പിശാച്ചുകൾ എന്നൊക്കെ പറഞ്ഞപ്പോ ഞാൻ അവരെ നന്നായി തെറ്റുധരിച്ചു…….
പാവങ്ങളാ….. അവർ ഉള്ളതുകൊണ്ടാ ഇതൊരു വീട് പോലെ എനിക്ക് തോന്നി തുടങ്ങിയത്…….'”””
Waiting for next one
Adipoli❤❤❤❤
next part enn idum
Dk kuttaa….Next part evide monee….????