?21?
അടുത്ത ചാട്ടത്തിൽ അവനാ മലയുടെ ഉച്ചസ്ഥായിയിൽ എത്തിയിരുന്നു…….
തനിക്കുള്ളിലെ അമാനുഷിക ശക്തികൾ കണ്ട് രുദ്രൻ സ്വയം അത്ഭുതപ്പെട്ടു…..
അവനു മുന്നിൽ നിരന്നു നിൽക്കുന്ന ഈ ലോകം ഒന്നുമല്ലാത്ത പോൽ തോന്നി…..
രുദ്രൻ തന്റെ ദേഹത്തേക്ക് നോക്കി……
വീണ്ടും ആ എരിയുന്ന അഗ്നി അവന്റെ ദേഹമാസകലം ഉണ്ടായിരുന്നു….
ആ അഗ്നിയാണ് അവന്റെ ശക്തി എന്ന് രുദ്രൻ സ്വയം മനസ്സിലാക്കി……
ഒട്ടും വൈകാതെ തന്നെ രുദ്രൻ വണ്ടി എടുത്ത് ആ മല ഇറങ്ങുവാൻ തുടങ്ങി…..
>>>???????????
ദിവസങ്ങൾ കടന്നുപോയി…..
ശ്രീകുലത്തിൽ എങ്ങോ നഷ്ടമായ ആ സന്തോഷവും സമാധാനവും തിരിച്ചു വരുവാൻ തുടങ്ങിയിരുന്നു…..
ആ രണ്ട് പെൺകുട്ടികൾ കാരണം…..
പാറുവും ഇന്ദുവും ഇപ്പോൾ പുറത്തുനിന്നു വന്ന രണ്ടുപേർ അല്ല…..
ആ വീട്ടിലെ രണ്ട് അംഗങ്ങൾ തന്നെയാണ്…..
ഒപ്പം ഇന്ദ്രനും ഒരുപാട് മാറി…..
ലഹരിയുടെ ആസക്തി അവനിൽ നിന്നും നല്ല രീതിയിൽ വിട്ടു മാറിയിരുന്നു……
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു……
വൈകുന്നേരം ആറു മണിയായപ്പോൾ ശ്രീകുലത്ത് വീട്ടിലെ ഗെയ്റ്റിനു മുന്നിൽ ഒരു ബുള്ളെറ്റ് വന്നു നിന്നു…..
ശബ്ദം കേട്ട വാച്ച്മാൻ തന്റെ സെക്യൂരിറ്റി മുറിയിൽ നിന്നും തലയിൽ തൊപ്പിയും ഇട്ടുകൊണ്ട് പുറത്തേക്ക് വന്നു……
Waiting for next one
Adipoli❤❤❤❤
next part enn idum
Dk kuttaa….Next part evide monee….????