?18?
ആ വലിയ മല മുകളിൽ നിന്നും അവൻ പൂർണ്ണമായും അടിയിലേക്ക് എത്തിയിരുന്നു…..
അവനവസാനം വന്ന് വീണ ആ പാറ രണ്ടായി പിളർന്നു കിടക്കുന്നു……
രുദ്രന് ബോധം ഉണ്ടായിരുന്നില്ല……
അവൻ കണ്ണ് പോലും തുറക്കാതെ അവിടെ വീണു കിടക്കുകയാണ്……
പെട്ടെന്ന് വായുവിൽ നിന്നും എവിടെ നിന്നോ ആ ചണ്ടാളൻ അവനു മുന്നിൽ വീണ്ടും പ്രത്യക്ഷനായി…….
അയാൾ ബോധമറ്റ് കിടക്കുന്ന രുദ്രനെ തന്നെ നോക്കി……
തന്റെ കയ്യിലുള്ള ത്രിശൂലം അവിടെ കുത്തി വച്ച ശേഷം അയാൾ അവനെ തന്നെ സൂക്ഷ്മം നോക്കി നിന്നു…….
പതിയെ അയാളുടെ ചൂടിൽ ഒരു ഭ്രാന്തമായ ചിരി വിടർന്നു…..
‘””” മു….. ഹ ഹ ഹ ഹ ഹ ഹ ഹ……….
സത്തത് പോൽ നടിക്കറായ മുട്ടാൽ പയലേ……
ഇന്ത ശിവനേ ഏമാത്ത പാക്കിറായ…….
ആംബുലെയ് ആണാ എഴുന്ത് വാടാ………'”””
അയാൾ അതും പറഞ്ഞുകൊണ്ട് ഉറക്കെ ചിരിക്കുവാൻ തുടങ്ങി……
പെട്ടെന്ന് അടഞ്ഞു കിടന്ന രുദ്രന്റെ കണ്ണുകൾ തുടന്നു…..
അവൻ കൊടും കാറ്റിന്റെ വേഗത്തിൽ അയാളുടെ കാലിൽ ചവിട്ടി നിലത്തേക്ക് വീഴ്ത്തിയ ശേഷം കഴുത്തിൽ പിടിത്തമിട്ടു…
അപ്പോളും അയാൾ പ്രാന്തനെ പോലെ ചിരിക്കുകയാണ്……
‘”””” എന്താടാ നായെ നീ ചിരിക്കുന്നത്…….
ഈ പിടി ഒന്ന് മുറുക്കിയാൽ നിന്റെ തല എന്റെ കയ്യിൽ കിടന്ന് ചതഞ്ഞരയും…..'”””
രുദ്രൻ അയാളുടെ കണ്ണിലേക്കു നോക്ക് വന്യമായി പറഞ്ഞു…..
അയാളുടെ മുഖത്തെ ചിരി മാഞ്ഞു…..
ആ രക്തവർണ്ണമായ കണ്ണുകൾ രുദ്രനെ തന്നെ നോക്കി…….
പിന്നെ പെട്ടെന്ന് ആ മുഖത്ത് വീണ്ടും ഒരു ഭ്രാന്തമായ ചിരി വിടർന്നു……..
“”””ഉന്നാൽ എന്നെ കൊല്ല മൂടിയത് ദേവാസുരാ……..'””
അയാളാ പേര് ഉച്ചരിച്ചതും രുദ്രൻ അത്ഭുതത്തോടെ അയാളുടെ കഴുത്തിൽ നിന്നും പിടി വിട്ടു…….
Waiting for next one
Adipoli❤❤❤❤
next part enn idum
Dk kuttaa….Next part evide monee….????