?16?
— തൃശൂർ —
ക്ലാസ്സ് എല്ലാം കഴിഞ്ഞ ശേഷം അച്ചു കോളേജിൽ നിന്നും ഇറങ്ങിയതേ ഉണ്ടായിട്ടുന്നള്ളൂ…….
അവൾ നേരെ തന്റെ സ്കൂട്ടി പാർക്ക് ചെയ്ത ഇടത്തേക്ക് നടന്നു…..
അവൾക്കൊപ്പം തന്റെ ഫ്രണ്ട് വിദ്യയും ഉണ്ടായിരുന്നു…..
അവർ ഓരോന്ന് സംസാരിച്ചുകൊണ്ട് മുന്നോട്ട് പോയപ്പോഴാണ് പെട്ടെന്ന് ഒരു ജീപ്പ് വന്ന് അവൾക്ക് മുന്നിൽ നിന്നത്…..
അപ്രതീക്ഷിതമായി വന്നതിനാൽ അവർ ഇരുവരും നന്നേ പേടിച്ചിരുന്നു……
അതിൽ ഇരിക്കുന്ന ആളെ കണ്ടതും അച്ചുവിന്റെ നാവ് സ്വയം അവന്റെ പേര് ഉരുവിട്ടു…..
‘””” അരുണേട്ടൻ………'””
ഒപ്പം തന്നെ അല്പം പേടിയും അമർഷവും….
അവനൊപ്പം വേറെയും മൂന്നുപേരും ഉണ്ടായിരുന്നു……
എല്ലാവരുടെയും നോട്ടം തന്നെ ഒരു മാതിരി പെണ്ണുങ്ങളെ കാണാത്തത് പോലെ ആയിരുന്നു…..
അരുൺ വേഗം ആ വണ്ടിയിൽ നിന്നും വെളിയിൽ ഇറങ്ങി അവൾക്ക് മുന്നിൽ വന്നുനിന്നു…….
‘””” കൊറേ നേരം ആയല്ലോടി ഞാനിവിടെ കാക്കുന്നു……
നീ എന്താ പഠിക്കാൻ ആണോ അതോ സാറുമ്മാർക്ക് കിടന്ന് കൊടുക്കുവാനാണോ പോയത്……….'”””
അരുൺ അവൾക്കടുത്ത് വന്നുകൊണ്ട് ചോദിച്ചു…..
അവന്റെ വായിൽ നിന്നും നല്ല രീതിയിൽ മദ്യത്തിന്റെ മണവും വന്നിരുന്നു……
ഒപ്പം അവന്റെയാ സംസാരവും കേട്ടപ്പോ അച്ചുവിന് ആകെ ദേഷ്യമാണ് വന്നത്…..
പക്ഷെ കൂടെ നിന്നിരുന്ന വിദ്യ എന്ന പെൺകുട്ടി പേടിച്ചുകൊണ്ട് അച്ചുവിന്റെ പുറകിൽ പതുങ്ങി നിന്നു…..
അരുണിന്റെ കൂടെ വന്നവരുടെയും അവന്റെയും ഒക്കെ കഴുകൻ കണ്ണുകൾ ആ രണ്ട് പെണ്ണുങ്ങളുടെ ദേഹത്ത് ആയിരുന്നു………
‘””” ഹാ……
ഇതേതാ അച്ചു മോളെ പുതിയ ഒരു കൊച്ച്…..
നല്ല സ്വയമ്പൻ ഉരുപ്പടി ആണല്ലോ…..'””
Waiting for next one
Adipoli❤❤❤❤
next part enn idum
Dk kuttaa….Next part evide monee….????