?13?
ചെറിയ രണ്ട് മൂന്ന് കുന്നുകൾ കയറിയപ്പോൾ തന്നെ അവൻ കയറിയ ആ മലയുടെ ഉച്ച സ്ഥായിയിൽ എത്തിയിരുന്നു…….
രുദ്രൻ അവിടെ നിന്ന് ദൂരങ്ങളിൽ നിറഞ്ഞു നിൽക്കുന്ന മഞ്ഞു പ്രദേശങ്ങളെ നോക്കി…..
എല്ലാം വരെ ശാന്തമാണ്…..
ഒപ്പം മനോഹരവും……
അവിടെ നിന്നും താഴേക്ക് ചാടിയാൽ ആരും ജീവനോടെ തിരികെ വരില്ല….. അത്രക്ക് വലിയ കൊക്കയാണ് അവന് മുന്നിൽ ഇപ്പോൾ ഉയർന്നു നിൽക്കുന്നത്…….
അവൻ ഒന്നും ഉരിയാടാതെ അവിടെ ഇരുന്ന് താഴേക്ക് തന്നെ നോക്കിയിരുന്നു…..
അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി വന്നിരുന്നു……
ഒന്ന് അലറി കരയുവാൻ അവനു തോന്നി…..
പക്ഷെ മനസ്സ് അതിന് അനുവാദം നൽകിയില്ല……
കാറ്റ് പാറി പറത്തികൊണ്ട് വരുന്ന മഞ്ഞു പൊടികൾ അവന്റെ മുഖത്ത് വന്ന് കൂടി നിറഞ്ഞു……
അതൊന്നും അവൻ ശ്രദ്ധയിൽ പെടുത്തുക കൂടി ചെയ്തിരുന്നില്ല….
കണ്ണിൽ നിന്നും ഒഴുകി വീണ ആ കണ്ണുനീർ വരെ അവിടുള്ള തണുപ്പേറ്റ് മഞ്ഞു കട്ടയായി മാറിയിരുന്നു
‘””” രുദ്രാ……….'”””
പെട്ടെന്ന് അവന്റെ വലത് ഭാഗത്ത് നിന്ന് തൻറെ നാമം ആരോ വളരെ അടുത്ത് നിന്നും ഉച്ചരിക്കുന്ന പോൽ രുദ്രന് തോന്നി……
പക്ഷെ അവിടം ഇപ്പോഴും ഏകാന്തമാണ്…..
‘”” രുദ്രാ……….'””
വീണ്ടും അവന്റെ ഇടത് ഭാഗത്തെ ചെവിയിൽ ആരോ അവനെ പേര് വിളിച്ചു……
രുദ്രൻ വേഗം അവിടേക്ക് തിരിഞ്ഞു നോക്കി…. പക്ഷെ ആരുമില്ല….
പെട്ടെന്ന് ഒരു ഐസ് കട്ട വന്ന് അവന്റെ തലക്ക് പുറകിൽ അടിച്ചു……
അവൻ വേഗം തിരിഞ്ഞു നോക്കി….
പക്ഷെ അവിടെ ആരെയും കാണുവാൻ അവനു സാധിച്ചിരുന്നില്ല……
ആരോ എറിഞ്ഞതാണെന്ന് രുദ്രന് മനസ്സിലായിരുന്നു…..
ഒപ്പം തന്നെ അവനിൽ കോപവും നിറയുവാൻ തുടങ്ങിയിരുന്നു………..
അവൻ തന്റെ കണ്ണുകളും ചെവിയും ഏകാകൃതമാക്കി……..
പെട്ടെന്ന് രുദ്രൻ ഒരടി പുറകോട്ട് വച്ചതും ഒരുമഞ്ഞു കട്ട തന്റെ മുന്നിൽ വന്ന് വീണതും ഒരെ സമയം ആയിരുന്നു…..
രുദ്രന്റെ മൂക്കിൽ ഭസ്മത്തിന്റെ ഒരു തരം മണം വരുവാൻ തുടങ്ങി….. അതോടെ അവൻ വീണ്ടും ഏകാഗ്രതനായി…..
പെട്ടെന്ന് അവൻ ഇടത്തോട്ട് മാറി തനിക്ക് നേരെ വന്ന ഒരു ചെറു കാറ്റിനെ കയ്യിലാക്കുവാൻ നോക്കി….
പക്ഷെ അകപ്പെട്ടത് ഒരു മനുഷ്യൻ ആയിരുന്നു………
രുദ്രൻ അവനെ നോക്കി…..
അതെ……
ആ അമ്പലത്തിൽ വച്ച് കണ്ട അതെ ചണ്ടാള സ്വാമി…….
അയാൾ ഒരു ഭ്രാന്തനെ പോലെ അവനെ നോക്കി ചിരിക്കുകയാണ്……
രുദ്രന് കോപം അധികമായി…..
അവൻ അയാളുടെ കഴുത്ത് പിടിച്ച് മുകളിലേക്കു ഉയർത്തി……
അപ്പോഴും ശ്വാസം കിട്ടാതെ പിടയുന്നതിന് പകരം അയാൾ ചിരിക്കുകയായിരുന്നു…..
Waiting for next one
Adipoli❤❤❤❤
next part enn idum
Dk kuttaa….Next part evide monee….????