?12?
പെട്ടെന്ന് രുദ്രന്റെ മുക്കിലേക്ക് ഭസ്മത്തിന്റെ ഗന്ധം ഉയർന്നുവന്നു…..
അവൻ തന്റെ സൈഡിലേക്ക് നോക്കി….
അവിടെ അവനോട് ചേർന്ന് ഒരു ശിവ സന്യാസി ഇരുന്നിരുന്നു ……
അയാളുടെ ആ രക്തവർണ്ണമായ കണ്ണുകൾ അവനെ തന്നെയാണ് നോക്കി നിൽക്കുന്നത്….
അതെന്തിന് എന്ന് മാത്രം രുദ്രന് മനസ്സിലാക്കുവാൻ സാധിച്ചില്ല……
അവൻ ഒന്നും തന്നെ പറയാതെ അവിടെ നിന്നും എഴുന്നേറ്റ് നടന്നു……
പോകും വഴി എന്തുകൊണ്ടോ അവൻ അയാളെ തിരിഞ്ഞു നോക്കുവാൻ ഇടയായി….
അയാൾ ഇപ്പോഴും അവനെ തന്നെയാണ് നോക്കിയിരിക്കുന്നത്…..
രുദ്രൻ അയാളെ വെറുമൊരു ഭ്രാന്തന്റെ കൺകളാൽ കണ്ട് മുന്നോട്ട് നടന്നു….
അമ്പലത്തേക്ക് ഉള്ള വഴി അല്പം കഠിനമായതിനാൽ വണ്ടി അല്പം മാറ്റിയാണ് വച്ചിരുന്നത്……
രുദ്രനതെടുത്തുകൊണ്ട് വീണ്ടും യാത്ര തുടർന്നു……..
ഹിമ കനങ്ങളിലൂടെ ഏറെ നേരത്തെ കഠിന യാത്ര…….
അവന്റെ ബുള്ളറ്റ് ഏതൊരാളും പോകുവാൻ മടിക്കുന്ന ‘ സാരോ ‘ എന്ന പാർവ്വത ഭാഗത്തേക്ക് ചലിച്ചു….
അതൊരു മഞ്ഞുമല തന്നെ ആയുയരുന്നു…..
വഴിയെല്ലാം വളരെ മോശമാണ്…..
റോഡ് പാതി പൊട്ടി പൊളിഞ്ഞു കിടക്കുന്നു….
ഒപ്പം ചിലയിടങ്ങളിൽ മഞ്ഞു കട്ടകൾ കൂടി കിടക്കുന്നു……
നല്ല രീതിയിൽ മഞ്ഞു കാറ്റ് ഉള്ളതിനാൽ മുന്നിൽ ഉള്ളത് ഒന്നും തന്നെ വ്യക്തമായി കാണുവാനും അവനു സാധിച്ചില്ല……
എന്നാൽ മുന്നോട്ട് പോകുന്ന വഴിയിലാണ് ഒരു ത്രിശൂലവും ഏന്തി ഒരാൾ നിൽക്കുന്നത് അവൻ കണ്ടത്…..
അതാ അമ്പലത്തിൽ വച്ചു കണ്ട ആ സന്യാസി ആയിരുന്നു…..
അവൻ വേഗം വണ്ടി നിർത്തി അയാൾ നിന്നിരുന്ന ഭാഗത്തേക്ക് തിരിഞ്ഞു നോക്കി….
പക്ഷെ അവിടെ ആരെയും കാണുവാൻ അവനു സാധിച്ചില്ല……
രുദ്രൻ വീണ്ടും തന്റെ യാത്ര തുടർന്നു……
അല്പം കൂടി മുകളിലേക്ക് പോയപ്പോ വീണ്ടും അവനാ സന്യാസിയെ കാണുവാൻ ഇടയായി…..
വണ്ടി നിർത്തിയ ശേഷം അയാളെ നോക്കിയപ്പോ വീണ്ടും അവിടെ ഒന്നുമില്ലായിരുന്നു……..
രുദ്രൻ വീണ്ടും തന്റെ യാത്ര തുടർന്നു……
ഇത്തവണ അവന്റെ യാത്ര അവസാനിച്ചത് ആ വഴിയുടെ അവസാന ഭാഗത്ത് ആയിരുന്നു……
ബാക്കി മുന്നിട്ട് പോകും വഴി കല്ല് കൂട്ടി ഇട്ടിരിക്കുന്നത് അവൻ കണ്ടു….
അവിടേക്ക് ഒരു വഴി ഇല്ലായിരുന്നു…..
രുദ്രൻ വണ്ടി അവിടെ വച്ച് സ്റ്റാൻഡ് തട്ടിയ ശേഷം മുന്നോട്ട് നടന്നു…..
Waiting for next one
Adipoli❤❤❤❤
next part enn idum
Dk kuttaa….Next part evide monee….????