?11?
മദ്യത്തിന്റെ ആസക്തിയിൽ നിന്നും മോചനം നേടുവാനായി ഇന്ദ്രൻ തന്റെ യാത്ര തുടങ്ങിയിരുന്നു…… എന്നാൽ അപ്പോളും ദേവരാജവർമ്മ അവനോട് സംസാരിക്കുകയോ സഹായിക്കുകയോ ചെയ്യുവാൻ തയ്യാറായില്ല……
തന്റെ മുത്തശ്ശൻ കാണിക്കുന്ന അകൽച്ച ഇന്ദ്രന് വല്ലാതെ വിഷമം ഉളവാക്കിയിരുന്നു…..
എന്നാലും ലക്ഷ്മിയമ്മയുടെയും ബാക്കി ഉള്ളവരുടെയും സ്നേഹം അവനു ആശ്വാസം നൽകി……
ഒപ്പം ആത്മവിശ്വാസം നൽകുന്നതിനായി പാറുവും ഇന്ദുവും കൂടെ തന്നെ ഉണ്ടായിരുന്നു……
ദിവസങ്ങൾ കഴിയുംതോറും അവനിൽ ആൽക്കഹോളിക് റിയാക്ഷന്റെ തീവ്രത അധികമായി വന്നു……
ഇന്ദുവും പാറുവും അവനു വളരെ കുറച്ചു മാത്രം മദ്യം നൽകി അതിന്റെ തീവ്രത കുറച്ചു…..
എന്നാൽ കയ്യിലെ മരവിപ്പും വിറയും അത്ര പെട്ടെന്ന് മാറ്റുവാൻ സാധിച്ചില്ല…..
അതിന് തീ കായുക മാത്രമായിരുന്നു അവനു മുന്നിലുള്ള ഏക വഴി……
ഇതിനിടെ അവർ ഇന്ദ്രനെ ഒരു ഡോക്ടറെ കൂടി കാണിച്ചു……
ഡോക്ടർ അപ്പോൾ തന്നെ അവനിലെ സിഗരറ്റിന്റെയും മദ്യത്തിന്റെയും ആസക്തി കുറക്കുവാനുള്ള മരുന്നുകൾ കൊടുത്തു…..
അതും അവനെ നല്ല രീതിയിൽ സഹായിച്ചു എന്നതാണ് സത്യം…….
പതിയെ പതിയെ അവൻ ലഹരിയുടെ പിടിയിൽ നിന്നും പുറത്തേക്ക് വരുവാൻ തുടങ്ങി…….
>>?????????
നാളുകൾ പിന്നെയും കടന്നുപോയി……
രുദ്രനിപ്പോഴും യാത്രയിൽ തന്നെ ആണ്…..
അവൻ അടുത്തതായി ചെന്നത് നേപ്പാളിൽ ഹിമാലയ് എന്ന സ്ഥലത്തെ ഒരു ശിവ ക്ഷേത്രത്തിൽ ആണ്……
ആ കൊടൂര തണുപ്പിലും ഭഗവാനെ കാണാൻ ഒത്തിരി ഭക്ത ജനങ്ങൾ അവിടെ ഒഴുകിയെത്തിയിരുന്നു…..
ആ ക്ഷേത്രത്തിൽ കയറുവാനോ പ്രാർത്ഥിക്കുവാനോ അവന്റെ മനസ്സ് അനുവദിച്ചില്ല…….
രുദ്രൻ അവിടെ ഒരു മരച്ചുവട്ടിൽ പോയിരുന്നു……
അതൊരു വലിയ ആൽമരം ആയിരുന്നു….
അതിന്റെ ചില്ലകളിലും ഇലകളിലുമെല്ലാം മഞ്ഞു കൂടി കിടക്കുന്നു….
ഒപ്പം അതിൽ ചെറു ചെറു മണികളും കെട്ടി തൂകി വച്ചിട്ടുണ്ട്……
കൂടെ തന്നെ ആൽ തറക്ക് സമീപം ഒരു കൂട്ടം ത്രിശൂലവും തറച്ചു വച്ചിരിക്കുന്നു…..
ശിവ ക്ഷേത്രത്തിൽ നിന്നും ഉയരുന്ന പൂജാ മന്ത്ര ശബ്ദങ്ങളും സുഖന്ത മണങ്ങളും അവന്റെ മനസ്സിന് ഒരു വല്ലാത്ത കുളിർമയാണ് നൽകിയത്…….
എന്നിരുന്നാലും അവിടെ വരുന്ന പല ഭക്തരും അവനെ അതിശയത്തോടെ തന്നെ നോക്കുന്നത് രുദ്രൻ കണ്ടു…..
കാരണം ഈ തണുപ്പുള്ള സ്ഥലത്ത് ഇങ്ങനെ വെറുമൊരു ഷർട്ടും പാന്റും ധരിച്ച് ഇങ്ങനെ വരുവാൻ ആരാലും സാധിക്കില്ല……
അത് ഇവിടെ ജീവിക്കുന്ന ചില ചണ്ടാല സന്യാസികൾക്ക് മാത്രമേ സാധിക്കുമായിരുന്നള്ളൂ……
Waiting for next one
Adipoli❤❤❤❤
next part enn idum
Dk kuttaa….Next part evide monee….????