?10?
പെട്ടെന്ന് രുദ്രനാ സ്വപ്ന ലോകത്തിൽ നിന്നും ഞെട്ടി ഉണർന്നു……
അവന്റെ തന്റെ ശരീരത്തേക്ക് ഒന്ന് നോക്കി…..
ഒരു തുണ്ട് തുണി പോലും അവന്റെ ദേഹത്ത് ഉണ്ടായിരുന്നില്ല…..
ഒപ്പം ശരീരം തീ പോലെ എരിയുന്നു…..
അവന്റെ ദേഹത്ത് കുത്തിയിരിക്കുന്ന ആ അപരിചിതമായ ലിപിയിൽ നിന്നാണ് ഈ താപം പുറത്ത് വന്നിരുന്നത്…..
ആ താപത്താൽ അവൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ എല്ലാം കത്തി നശിച്ചു….
ഒപ്പം അവനെ മറ്റൊരു കാര്യം കൂടെ അതിശയപ്പെടുത്തി…..
താൻ നിന്ന ഇടത്ത് ഒരു വലിയ ചുറ്റളവിൽ ഉള്ള ഐസുകൾ ഒരുകി ഇല്ലാതെ ആയിരിക്കുന്നു…..
അവൻ കിടന്നിരുന്ന മഞ്ഞു മൂടിയ ആ പാറയെല്ലാം ഇപ്പോൾ ചുട്ടു പൊള്ളുകയാണ്…..
പതിയെ പതിയെ അവന്റെ ദേഹത്തെ ആ കനൽ അണഞ്ഞു……
അവനു ഇതിൽ വലിയ അതിശയോക്തി ഒന്നും തന്നെ തോന്നിയില്ല…..
കാരണം ഇപ്പോൾ നടന്നത് ഇതിനു മുന്നേയും അവനു നടന്നത് തന്നെ ആയിരുന്നു….
രുദ്രൻ വേഗം ബൈക്കിന്റെ അടുക്കലേക്ക് പോയി തന്റെ ബാഗിൽ നിന്നും ഒരു ഷർട്ടും പാന്റും എടുത്ത് ധരിച്ചു……
ശേഷം വീണ്ടും യാത്ര തുടർന്നു…….
>>>????????
Waiting for next one
Adipoli❤❤❤❤
next part enn idum
Dk kuttaa….Next part evide monee….????