സഹയാത്രിക [ജോ] 115

സഹയാത്രിക

Author :ജോ

 

“എന്തെങ്കിലും പ്രയോരിറ്റീസ് ഉണ്ടോ?” മുന്നിലിരുന്നവളുടെ ചോദ്യത്തിന്, താഴ്ന്ന മിഴികളുയർത്തി ഞാൻ നോക്കി.

“ഉണ്ട്.”

 

“എങ്കിൽ പറ!” വല്യ താല്പര്യമില്ലാതെയുള്ള അവളുടെ ആജ്ഞ.

 

ഞാൻ തെല്ലുനേരം നിശബ്ദയായി.

 

അവളുടെ വലം കയ്യിലെ ചൂണ്ടു വിരലിനും നടുവിരലിനും ഇടയ്ക്ക് കോർത്ത് പിടിച്ച പേന ടേബിളിൽ തട്ടുന്ന ശബ്ദം മാത്രം ആ ഏസി മുറിയിൽ കേട്ടു കൊണ്ടിരുന്നു. അതവളുടെ നീരസവും അസഹിഷ്ണുതയും വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

 

എന്തോ ഓർമകളിലൂടെ മേഞ്ഞു നടന്ന മനസ്സിനെ അടക്കിപ്പിടിച്ചു കൊണ്ട് ഞാൻ സംസാരിച്ചു തുടങ്ങി.

 

“മലയാളിയായിരിക്കണം. വയസ്സ് ഇരുപത്തിയെട്ട് മുതൽ മുപ്പത്തിയഞ്ച് വരെയാവാം.

അത്യാവശ്യം വിദ്യാഭ്യാസം വേണം. ഇരുനിറത്തിൽ ആവശ്യത്തിന് ഉയരവും വണ്ണവും ഉള്ള ആരെങ്കിലും മതി.”

 

“ഹ്മ്മ്….” അവളൊന്ന് അമർത്തി മൂളി.

 

“പിന്നെ…” ഞാനൊന്ന് മടിച്ചു.

 

“എന്താ?” അവളെന്നെ നെറ്റി ചുളിച്ചു നോക്കി.

 

“പിന്നെ… ചുരുണ്ട മുടിയുള്ള ആളാണേൽ കൊള്ളാം.”

 

“അയ്യോ! അത് മാത്രം ആക്കുന്നത് എന്തിനാ… സ്വരൂപിനെത്തന്നെ ഞാൻ മുന്നിൽ നിർത്തിത്തരാം.” കയ്യിലെ പേന അവൾ ദേഷ്യത്തിൽ ടേബിളിലേക്ക് വച്ചടിച്ചു.

 

എനിക്കെന്തോ ചിരി വന്നു.

 

“സ്വരൂപ് തന്നെയായാൽ അത്രയും സന്തോഷം.” ഞാൻ സ്വരത്തിൽ കുസൃതി കലർത്തി.

 

“ദേ…അഞ്ജലീ… എനിക്കാകെ പൊളിഞ്ഞിരിക്കുകയാണ്. അതിനിടയിൽ…” അവൾ മുഖം ചുവപ്പിച്ച് പല്ലുഞെരിച്ചു നിർത്തി.

പിന്നെ ശ്വാസം വലിച്ചു വിട്ടിട്ട് കണ്ണുകളിൽ പ്രതീക്ഷ നിറച്ച് എന്നെ നോക്കി.

 

“അഞ്ചൂ… ഒന്നാലോചിച്ചിട്ട് പോരേടി?” ഞാൻ പുഞ്ചിരിയോടെ ടേബിളിലിരുന്ന പേനയെടുത്ത് മുന്നിലെ ഫോം പൂരിപ്പിക്കാൻ തുടങ്ങി.

 

ആ കണ്ണുകളിലെ പ്രതീക്ഷ വറ്റുന്നത് കാണാതെ തന്നെ എനിക്കറിയാം. പൂരിപ്പിച്ചു കഴിഞ്ഞ ഫോം അവളുടെ മുന്നിലേക്ക് നീക്കി വച്ചിട്ട്  എഴുന്നേറ്റു.

 

“പറ്റിയൊരു ഡോണറിനെ കിട്ടുമ്പോൾ വിളിക്കണം.”

 

അവളെന്തോ പിറുപിറുക്കുന്നത് കണ്ടു.

18 Comments

  1. Enthina nirthiye☹️

  2. ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…

  3. Wonderful as always from you..
    Congrats

  4. Super

  5. kadha nannaayittundu.

  6. നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? ???

  7. “മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???

    ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.

  8. Superb mann ❤️❤️

  9. ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.

    നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.

    1. അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ

      1. എല്ലാരും പോകുന്നു…
        ഇനി ഞാനും പോകുന്നു..

        എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
        എങ്ങോട്ടെന്നറിയില്ലലോ ?

    2. എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.

  10. രുദ്ര ദേവൻ

    Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0

  11. ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് ??

  12. ?❤️

  13. നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം

  14. ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ ?

    ‘നവവധു’ എഴുതിയ ???

    1. ? നിതീഷേട്ടൻ ?

      അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് ????

Comments are closed.