സഹയാത്രിക [ജോ] 115

Views : 16966

രണ്ടു മൂന്ന് ദിവസങ്ങൾ കൂടി കടന്നപ്പോൾ അഞ്ജലിക്ക്‌ ബോധ്യമായിത്തുടങ്ങി. ഇനിയങ്ങോട്ട് തന്റെ ഒരു ദിവസം സ്കൂളും അടുക്കളയും അപഹരിക്കാൻ തുടങ്ങുകയാണെന്ന്. പഴയത് പോലെ സ്വരൂപുമായി കളിക്കാനോ തമാശ പറയാനോ ഒന്നും തന്നെ അനുവദിക്കില്ലെന്ന്.

ഒപ്പം ആദ്യമായി തനിക്കൊരു ധൗത്യം കൂടി ലഭിച്ചിരിക്കുന്നു.

കാവിൽ, ഗന്ധർവ്വൻ പാലയ്ക്ക് താഴെ വിളക്ക് വയ്ക്കാൻ!

 

ഇപ്പോഴവൾക്ക് ബോധ്യമുണ്ട്, ഗന്ധർവ്വൻ എത്തരക്കാരനാണെന്ന്. ശാപമോക്ഷത്തിനായി കന്യകമാരായ പെൺകുട്ടികളെ വശീകരിച്ച് അവരുടെ കന്യകാത്വം കവരുന്ന സ്വാർത്ഥന്മാർ!

 

അതുകൊണ്ട് തന്നെ വിറച്ചു വിറച്ചാണ് കാവിൽ വിളക്ക് വയ്ക്കാൻ അവൾ പോയത്. മഴ വരാൻ പോകുന്നുവെന്ന് വിളിച്ചറിയിച്ചുള്ള കാറ്റിന്റെ ഹുങ്കാരം ചെവിയിൽ ആഞ്ഞടിക്കുമ്പോൾ മൂന്ന് വശവും മേൽ ഭാഗവും മൂടി നിൽക്കുന്ന കരി പുരണ്ട വിളക്കിൽ അവൾ തിരി തെളിയിച്ചു. കണ്ണുകളടച്ച് കൈകൂപ്പി നിൽക്കുമ്പോൾ പിന്നിൽ കരിയിലകളുടെ എല്ലൊടിയുന്ന ശബ്ദം കേൾക്കുന്നതുപോലെ അഞ്ജലിക്ക്‌ തോന്നിത്തുടങ്ങി.

 

ഞെട്ടി കണ്ണുകൾ തുറക്കുമ്പോൾ ഒരു ബലിഷ്ടമായ കൈ അരയ്ക്ക് കുറുകെ  വരിഞ്ഞു ചുറ്റി. ഒപ്പം ഇടം കൈ കൊണ്ട് വായയും പൊത്തിക്കളഞ്ഞു.

ഒരു നിമിഷം കണ്ണുകളിൽ ഇരുട്ട് മൂടുന്നത് പോലെ തോന്നിപ്പോയി.

 

കുതറാൻ നോക്കിയെങ്കിലും അണുവിടചലിക്കാനോ നിലവിളിക്കാനോ കഴിഞ്ഞില്ല. ഇരയെ ദഹിപ്പിക്കാൻ പെരുമ്പാമ്പ് മരത്തിൽ വരിഞ്ഞു മുറുക്കുന്നത് പോലെ ആ കൈകൾ അവളെ മുറുക്കിക്കളഞ്ഞു.

 

കത്തിച്ച വിളക്കണഞ്ഞു.

വൃശ്ചികക്കാറ്റിനൊപ്പം മഴത്തുള്ളികൾ കൂടി നിലംപൊത്തിത്തുടങ്ങി.

മുന്നിൽ പാലയുടെ വലിയൊരു ശിഖരം കനത്ത ശബ്ദത്തോടെ ഒടിഞ്ഞു വീണു.

 

ശ്രദ്ധ പാളിയ അര നിമിഷസമയം മുതലെടുത്ത് അഞ്ജലി നിലവിളിച്ചു കൊണ്ട് കുതറിയോടി.

ആ പതിനാല്കാരി ജീവിതത്തിൽ ഏറ്റവും സംഘർഷം അനുഭവിച്ച, പലർക്കും അതിജീവിക്കാൻ കഴിയാത്തൊരു നിമിഷമായിരുന്നു അത്.

 

പിന്തിരിഞ്ഞു നോക്കുമ്പോൾ  ചുവന്ന കണ്ണോടെ നോക്കുന്ന അയാളെയവൾ കണ്ടിരുന്നു.

 

പെരിയപ്പ!

 

അവൾക്ക് സങ്കടം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

ഇലഞ്ഞിത്തറയിലെ ‘ഗന്ധർവ്വനെ’ താൻ തിരിച്ചറിഞ്ഞിരിക്കുന്നു!

എത്രയോ കൂട്ടുകുടുംബങ്ങളിൽ ഇതുപോലുള്ള ഗന്ധർവ്വന്മാർ ഉണ്ടായിരിക്കും! അവരോരോരുത്തരും അന്തി മയങ്ങുന്ന നേരങ്ങളിൽ പുരാണത്തിലെ ഗന്ധർവന്മാരെ കൂട്ടുപിടിച്ച് പെണ്ണിന്റെ ചൂട് തേടിയിറങ്ങും!

 

അവളോടിയെത്തിയത് ശോഭയുടെ അരികിലേക്കാണ്. അവരോട്

ഏങ്ങലടിച്ചു കൊണ്ട് നടന്ന സംഭവങ്ങൾ പറയുമ്പോൾ  ആ സംഭവം എല്ലാവരും മറച്ചു വയ്ക്കാൻ നോക്കുമെന്നും തന്നെ നാട് കടത്തുമെന്നും അവൾ സ്വപ്നേപി ചിന്തിച്ചിരുന്നില്ല.

Recent Stories

The Author

ജോ

18 Comments

  1. Enthina nirthiye☹️

  2. ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…

  3. Wonderful as always from you..
    Congrats

  4. Super

  5. kadha nannaayittundu.

  6. നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? 🤔🤔🤔

  7. “മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???

    ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.

  8. Superb mann ❤️❤️

  9. ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.

    നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.

    1. അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ

      1. എല്ലാരും പോകുന്നു…
        ഇനി ഞാനും പോകുന്നു..

        എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
        എങ്ങോട്ടെന്നറിയില്ലലോ 🤗

    2. എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.

  10. രുദ്ര ദേവൻ

    Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0

  11. ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് 💯💯

  12. 🥺❤️

  13. നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം

  14. ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ 👀

    ‘നവവധു’ എഴുതിയ ???

    1. 🦋 നിതീഷേട്ടൻ 🦋

      അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് 😖😖😖😖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com