സഹയാത്രിക [ജോ] 115

Views : 16966

ഇടയ്ക്ക് രണ്ട് വയസ്സുകാരി സുരഭിയുടെ വാശിയും ചിണുങ്ങലും ബഹളവുമൊക്കെ അവളുടെ കണ്ണുകൾ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. ചക്ക പുഴുങ്ങിയത് കയ്യിൽ വച്ച് ഞെവിടിയുടച്ച് അവളുടെ വായിലേക്ക് ശോഭ വച്ചു കൊടുക്കുന്നതൊക്കെ സസൂക്ഷ്മം വീക്ഷിച്ചു കൊണ്ടിരുന്നു.

 

കയ്യിലെ സഞ്ചി അവളൊന്ന് കൂടി അടക്കിപ്പിടിച്ചു. അതിലവളുടെ ഒറ്റക്കണ്ണ് മാത്രമുള്ള പാവക്കുട്ടിയുണ്ട്.

ഓർമകളിൽ അമ്മയെത്തേടി.

അങ്ങനൊരു സ്ത്രീയുടെ മങ്ങിയ ക്ലാവ് പിടിച്ച ഓർമ്മകൾ മാത്രം.

 

അവരോടൊപ്പം കളിച്ചു ചിരിച്ച് ഉല്ലസിച്ച് നിറഞ്ഞ വയറോടെയും മനസ്സോടെയുമാണ് അവൾ തിരികെ ഇലഞ്ഞിത്തറയിൽ എത്തിയത്.

 

അന്ന് തുടങ്ങി വച്ച സൗഹൃദം ദൃഡമാകുമ്പോൾ എപ്പോഴോ ആത്തയറിഞ്ഞു. കുളിച്ചു ‘ശുദ്ധി’ വരുത്തിയിട്ട് മാത്രം വീടിനുള്ളിലേക്ക് പ്രവേശിച്ചാൽ മതിയെന്ന് ശട്ടം കെട്ടിയതല്ലാതെ അവളെ ബന്ദിയാക്കാൻ അവർ തുനിഞ്ഞില്ല.

 

അതുകൊണ്ട് വൈകുന്നേരങ്ങളിലെ കളികൾ കഴിഞ്ഞ ശേഷം കിണറ്റിൻ കരയിൽ കോരി വച്ച വെള്ളത്തിൽ നിന്നും രണ്ട് കപ്പ് വെള്ളം തല വഴി വീഴ്ത്തി അടുക്കള വഴി അകത്തേക്ക് ഓടുന്ന പതിവ് കൂടി പിന്നീട് തുടങ്ങി.

 

ബാല്യം കൗമാരത്തിലേക്ക് വഴി മാറിയപ്പോഴും അഞ്ച് ആൺകുട്ടികൾക്കൊപ്പമുള്ള കൂട്ട് അവളുപേക്ഷിച്ചിരുന്നില്ല. പകരം വർഷങ്ങളുടെ കുതിച്ചു പായലിനിടയ്ക്ക് എപ്പോഴോ അവരിലേക്ക് അവളിഴുകിച്ചേർന്നു എന്നല്ലാതെ.

 

കാതുകളിൽ ജിമിക്കി കമ്മലുകൾക്ക് പകരം ചെറിയ സ്റ്റഡുകൾ സ്ഥാനം പിടിച്ചു, കയ്യും കഴുത്തും ശൂന്യമാക്കിയിട്ടു, ഇടയ്ക്ക് മാത്രം ഏതോ പിറന്നാളിന് അപ്പാ കൊണ്ടു വന്ന വിലകൂടിയ വാച്ച് ഇടം കൈയിൽ സ്ഥാനം പിടിക്കും. മുടി തോളിന് താഴേക്ക് വളരാൻ അനുവദിക്കാതെയായി. ജീൻസും ഷർട്ടും ഷൂസുമൊക്കെയായി മിക്കപ്പോഴുള്ള വേഷവും.

 

ആത്ത ഇടയ്ക്കൊക്കെ പിറുപിറുക്കാറുണ്ടെങ്കിലും അവളെയതൊന്നും ഏശിയത് പോലുമില്ല.

 

ഒറ്റ നോട്ടത്തിൽ ആറ് ആൺകുട്ടികൾ എന്നേ ആരും പറയുകയുള്ളൂ. അതായിരുന്നു അവളാഗ്രഹിച്ചിരുന്നതും.

 

പക്ഷെ, മഹത്തായ പ്രത്യുൽപാദനത്തിൽ പങ്ക് വഹിക്കേണ്ട ഒരു സ്ത്രീയാണ് താനെന്ന് പ്രകൃതിക്ക്‌ ഓർമ്മപ്പെടുത്താതിരിക്കാൻ ആയില്ല.

 

ആദ്യമായി ഋതുമതിയായപ്പോൾ തനിക്കും അമ്മയാവാൻ കഴിയുമെന്നതിന്റെ തിരിച്ചറിവ് അവളെ ആ പ്രായത്തിലും സന്തോഷിപ്പിച്ചിരുന്നു. അതവൾ പ്രകടിപ്പിച്ചത് പണ്ട് മുതലേ കൂടെയുള്ള ഒറ്റക്കണ്ണുള്ള പാവക്കുട്ടിയെ നെഞ്ചോട് ചേർത്ത് ഓമനിച്ചു കൊണ്ടാണ്. ബാല്യത്തിലും കൗമാരത്തിലും പല ഭാവത്തിൽ ‘അമ്മ’യെന്ന വേഷം കെട്ടിയിട്ടുണ്ട്. ചിലപ്പോഴൊക്കെ പാവക്കുട്ടിയെ താരാട്ട് പാടിയുറക്കിയാണെങ്കിൽ മറ്റു ചിലപ്പോൾ തോർത്ത് തലയിൽ മുറുക്കെ കെട്ടി ചോറും കറികളും വച്ച് കളിയോടെ ഊട്ടിക്കൊണ്ട്.

 

വിലക്കുകൾ വീണു തുടങ്ങുമെന്ന് അഞ്ജലി അറിഞ്ഞു തുടങ്ങിയത് ഏഴാം ദിനത്തിലെ മഞ്ഞളും രക്തചന്ദനവും തേച്ചുള്ള കുളി കഴിഞ്ഞ് കയ്യിൽ ക്രിക്കറ്റ് ബാറ്റെടുത്തപ്പോഴാണ്.

 

“വലിയ പെണ്ണായി. ഇനി ആണ്പിള്ളേരോടൊപ്പം ഒന്നും പോവരുത്. നിന്റെ അക്കാമാരൊക്കെ നിന്നെപ്പോലെയാണോ നടക്കുന്നത്?

നിനക്ക് കൂടാൻ പെൺപിള്ളേർ ഒന്നുമില്ലേ?

ദേ അഞ്ജലീ… നിന്നെ സൂക്ഷിച്ചാൽ നിനക്ക് കൊള്ളാം. അവന്മാർ കാര്യോം കഴിഞ്ഞ് മൂട്ടിലെ പൊടിയും തട്ടിപ്പോവും.”

 

ആത്ത ഉപദേശത്തിനൊപ്പം അവളെ വലിച്ച് അടുക്കളയിലേക്ക് കൊണ്ട് പോയി.

Recent Stories

The Author

ജോ

18 Comments

  1. Enthina nirthiye☹️

  2. ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…

  3. Wonderful as always from you..
    Congrats

  4. Super

  5. kadha nannaayittundu.

  6. നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? 🤔🤔🤔

  7. “മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???

    ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.

  8. Superb mann ❤️❤️

  9. ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.

    നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.

    1. അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ

      1. എല്ലാരും പോകുന്നു…
        ഇനി ഞാനും പോകുന്നു..

        എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
        എങ്ങോട്ടെന്നറിയില്ലലോ 🤗

    2. എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.

  10. രുദ്ര ദേവൻ

    Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0

  11. ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് 💯💯

  12. 🥺❤️

  13. നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം

  14. ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ 👀

    ‘നവവധു’ എഴുതിയ ???

    1. 🦋 നിതീഷേട്ടൻ 🦋

      അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് 😖😖😖😖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com