സഹയാത്രിക [ജോ] 115

Views : 16966

 

അഞ്ജലി ഇലഞ്ഞിത്തറയിൽ നിന്നും പറിച്ചു മാറ്റപ്പെട്ടു.

ബോർഡിങ്‌ സ്കൂളിലേക്ക് അവളെ നട്ടു പിടിപ്പിച്ചു.

മാസത്തിൽ ഒന്നെന്ന കണക്കിൽ ഓടിയെത്തുമ്പോൾ കാരണവർ ചമഞ്ഞു നടക്കുന്ന പെരിയപ്പയെ കൊല്ലാനുള്ള ദേഷ്യം അവൾക്ക് തോന്നിത്തുടങ്ങി.

 

അഞ്ചംഗസംഘം പ്രിയപ്പെട്ട കൂട്ടുകാരിയെ കാണാൻ എത്തുമ്പോൾ അവരവൾക്കൊരു തെറ്റാലി സമ്മാനിച്ചു.

 

അമ്പരപ്പോടെ നോക്കുന്നവൾക്ക് നേരെ കണ്ണു ചിമ്മി.

 

വൈകുന്നേരം കാവിലെ പൊന്തയ്ക്ക് പിന്നിൽ സ്വരൂപിനൊപ്പം അവളും ഒളിച്ചിരുന്നു. പെരിയപ്പ നടന്നു വരുന്ന നേരം അഞ്ജലിക്ക്‌ പിന്നിൽ സ്വരൂപ്‌ വന്നു നിന്നു. മുന്നിലേക്ക് കൈ നീട്ടി അവളുടെ ഇടം കൈയിൽ തെറ്റാലിയുടെ പിടിയുറപ്പിച്ച് കൈയുയർത്തി. തെറ്റാലിയുടെ ലക്ഷ്യസ്ഥാനം പെരിയപ്പയിൽ ഉറപ്പിച്ചു. അവളുടെ വലം കൈയിലെ കൂർത്ത പാറക്കല്ല് തന്റെ കൈ കൊണ്ട് തെറ്റാലിയുടെ വലിയുന്ന നാടയിൽ വയ്പ്പിച്ചു.

ശേഷം വലിച്ചു പിടിച്ചു.

 

“അയാളുടെ നെറ്റിയിൽ തന്നെ ഉന്നം പിടിക്ക്.” ഇടം ചെവിയിൽ കാറ്റു പോലെ പതിഞ്ഞ അവന്റെ ശബ്ദവും നിശ്വാസവും അവളെ ഇക്കിളിപ്പെടുത്തി.

 

“വിടാൻ പോകുവാ…” അവൻ പറഞ്ഞതും നാടയിൽ കോർത്തിരുന്ന കല്ല് മുന്നിലേക്ക് ശരവേഗത്തിൽ പാഞ്ഞു.

 

“അയ്യോ…” ഒരു അലർച്ചയ്ക്ക് ഒപ്പം പെരിയപ്പ നിലത്തോട്ട് മലർന്നടിച്ചു വീഴുന്നത് കണ്ടതും അവളുടെ കയ്യിൽ പിടിച്ച് സ്വരൂപ്‌ പിന്തിരിഞ്ഞോടി.

 

ഗന്ധർവ്വൻ പാലയും ഇലഞ്ഞികളും ചെമ്പകവും കടന്ന് കാവിന്റെ മറുവശത്തെത്തി ഇരുവരും കിതച്ചു കൊണ്ട് നിന്നു.

പിന്നെ പരസ്പരം നോക്കി ചിരിച്ചു.

 

ആഹ്ലാദത്തിന്റെ പാരമ്യത്തിൽ അവൾ സ്വരൂപിന്റെ നെഞ്ചോട് ചേർന്നു. ഓടിയതിനാൽ ഉയർന്നു മിടിക്കുന്ന ഹൃദയത്തിന്റെ താളം കേട്ടു കിതപ്പടങ്ങും വരെ നിന്നു. ഇരു കൈകളും കൊണ്ട് അവനെ ഒന്നുകൂടി തന്നിലേക്ക് ചേർത്തു.

 

ആദ്യമായി ഒരു കൗമാരക്കാരിയുടെ ചേർത്തുപിടിക്കലിൽ പകച്ചു പോയവൻ അവളെ അടർത്തിമാറ്റാനോ തിരികെ പുണരാനോ കഴിയാതെ ഞെട്ടി നിന്നു പോയി. ദേഹത്ത് വസന്തം മൊട്ടിട്ട് വിരിയും മുന്നേ അവളടർന്നു മാറി.

 

“രൂപാ…” ഹൃദയം നിറഞ്ഞ സ്നേഹത്തോടെയവൾ അവനെ വിളിച്ചു.

 

“എന്തെടി…”

 

“എനിക്കൊരുപാട് സന്തോഷം തോന്നുന്നു…”

 

അവൾ നിലത്തെ പുല്ലിൽ ചമ്രം പടിഞ്ഞിരുന്നു. അവൾക്കൊപ്പം അവനും.

 

“അന്ന് മുതൽ അയാളെ എന്തേലും ചെയ്യണമെന്ന് എനിക്കുണ്ടായിരുന്നു രൂപാ…

നിങ്ങളതും സാധിച്ചു തന്നല്ലോ…”

Recent Stories

The Author

ജോ

18 Comments

  1. Enthina nirthiye☹️

  2. ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…

  3. Wonderful as always from you..
    Congrats

  4. Super

  5. kadha nannaayittundu.

  6. നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? 🤔🤔🤔

  7. “മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???

    ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.

  8. Superb mann ❤️❤️

  9. ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.

    നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.

    1. അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ

      1. എല്ലാരും പോകുന്നു…
        ഇനി ഞാനും പോകുന്നു..

        എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
        എങ്ങോട്ടെന്നറിയില്ലലോ 🤗

    2. എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.

  10. രുദ്ര ദേവൻ

    Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0

  11. ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് 💯💯

  12. 🥺❤️

  13. നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം

  14. ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ 👀

    ‘നവവധു’ എഴുതിയ ???

    1. 🦋 നിതീഷേട്ടൻ 🦋

      അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് 😖😖😖😖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com