സഹയാത്രിക [ജോ] 115

Views : 16966

തലയ്ക്കുള്ള ഓപ്പറേഷന് പിന്നാലെ നീണ്ടു നിൽക്കുന്ന വെജിറ്റേറ്റീവ് സ്റ്റേറ്റ്. ബോധം തെളിഞ്ഞാലുള്ള ന്യൂറോ അസ്സസ്മെന്റ് ടെസ്റ്റുകൾ.. എല്ലാം കഴിഞ്ഞു ഞാനവനെ കാണാൻ കയറുമ്പോൾ ഏസിയുടെ തണുപ്പേൽക്കും മുന്നേ എന്റെ ശരീരം മരവിച്ചു പോയി.

 

ദേഹത്ത് വയറുകൾ ഘടിപ്പിച്ച് ബീപ് ശബ്ദം കേൾക്കുന്ന മെഷീനുകൾക്ക് കാതോർത്ത് കിടന്നവൻ അനക്കമറിഞ്ഞ് കണ്ണുകൾ തുറന്നു.

 

തലയിലെ കെട്ടിന്റെ  വേദനയ്ക്കിടയിലും അവൻ പുഞ്ചിരിച്ചു കാണിച്ചു. അടുത്തേക്ക് നടക്കുന്ന എന്നെ തന്നെ നോക്കി അവൻ ചിരി മായ്ക്കാതെ കിടന്നു. പക്ഷെ, കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണുനീർ അവനെ തോൽപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

 

എല്ലാം കൂടി കണ്ടപ്പോൾ എനിക്ക് സങ്കടത്തേക്കാൾ ഏറെ ദേഷ്യമാണ് വന്നത്.

 

“ചത്തില്ലെടി.”

 

“പോടാ.. പന്നീ.. ഇനി നീ ഇളിച്ചാ സ്റ്റാന്റ് കൊണ്ട് ഞാൻ തലയ്ക്കടിക്കും.” ഞാൻ അമർത്തിയ സ്വരത്തിൽ മുരണ്ടു.

 

അവൻ എന്നിട്ടും അതേ ചിരി തന്നെയാണ്.

 

“രണ്ടും കൂടി എന്നെ ചതിച്ചു കളഞ്ഞല്ലോടി.”

 

“അതിന് ഇങ്ങനാണോ.. അമ്മയെ ഓർത്തോ നീ? അച്ഛൻ ഇല്ലാഞ്ഞിട്ടും എന്ത് കഷ്ടപ്പെട്ടാണ് അവര് നിന്നെ വളർത്തിയതെന്ന് ഓർത്തോ നീ?”

 

“ഓർമ വന്നില്ല. രണ്ടും എന്നെ ചതിച്ചത് മാത്രം ഓർമ വന്നു. അവള് പോട്ടെ.. കിരൺ… അവൻ… അവനെങ്ങനെ തോന്നി… കാണുന്ന വണ്ടിയിലൊക്കെ ഇടിച്ചു കേറ്റാൻ തോന്നിപ്പോയി.” വീണ്ടുമവന്റെ കണ്ണുനിറയുന്നത് കണ്ടതും ഞാൻ കയ്യിൽ അമർത്തിപ്പിടിച്ചു.

 

“ഒന്നും ഓർക്കേണ്ട… പോട്ടെ… നമ്മടെ ഉമറിനൊപ്പം അവനും മരിച്ചു പോയെന്ന് കരുതാം..” തൊലി പോയി ഉരഞ്ഞു മുറിഞ്ഞ കയ്യിലേക്ക് ഞാനൊന്ന് നോക്കി.

 

എന്റെ കണ്ണുകൾ നിറഞ്ഞു വന്നു.

 

“വേദനിക്കുന്നില്ലേഡാ…?” ഒരു സൂചി കുത്തിയാലും വേദന സഹിക്കാത്തവനാണ്.

Recent Stories

The Author

ജോ

18 Comments

  1. Enthina nirthiye☹️

  2. ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…

  3. Wonderful as always from you..
    Congrats

  4. Super

  5. kadha nannaayittundu.

  6. നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? 🤔🤔🤔

  7. “മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???

    ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.

  8. Superb mann ❤️❤️

  9. ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.

    നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.

    1. അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ

      1. എല്ലാരും പോകുന്നു…
        ഇനി ഞാനും പോകുന്നു..

        എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
        എങ്ങോട്ടെന്നറിയില്ലലോ 🤗

    2. എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.

  10. രുദ്ര ദേവൻ

    Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0

  11. ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് 💯💯

  12. 🥺❤️

  13. നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം

  14. ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ 👀

    ‘നവവധു’ എഴുതിയ ???

    1. 🦋 നിതീഷേട്ടൻ 🦋

      അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് 😖😖😖😖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com