സഹയാത്രിക [ജോ] 115

Views : 16794

 

“അതൊന്നും പറ്റൂല. ഞാൻ മാത്രം ഉള്ളപ്പോഴേ സൂപ്പർ പവർ കിട്ടൂ.”

 

അവളുടെ കീഴച്ചുണ്ട് പരിഭവം കൊണ്ട് മലർന്നു.

 

“സത്യം.” വിശ്വസിപ്പിക്കാൻ സ്വരൂപ്‌ ഒന്നൂടെ പറഞ്ഞു.

 

“എനിക്ക് തര്വോ ആ വാച്ച്…” അവളുടെ കണ്ണുകൾ ആ വാച്ചിൽ തന്നെ തറഞ്ഞു നിന്നു.

 

“ഇല്ല.. അമ്മ പറഞ്ഞു ആർക്കും കൊടുക്കരുതെന്ന്.. ഞാൻ തരൂല്ല.” സ്വരൂപ് ഇടം കൈ പിന്നിലേക്ക് ഒളിപ്പിച്ചു വച്ചു.

 

കിട്ടില്ലെന്ന്‌ മനസ്സിലായതും അവൾ മുഖം വീർപ്പിച്ചുകൊണ്ട് എഴുന്നേറ്റു.

“പുളു പറയുവാ നീ. നിനക്ക് സൂപ്പർ പവറൊന്നും കിട്ടീല. നൊണയൻ.”

 

“അത് നീയാ. ഗന്തറൻ ഒണ്ടെന്ന് പറഞ്ഞ നൊണച്ചി.” അവൻ തിരിച്ചടിച്ചു.

 

കുഞ്ഞു അഞ്ജലിയുടെ മുഖത്ത് ദേഷ്യം മൊട്ടിട്ടു.

 

“ഞാൻ അപ്പായോടു പറയും എനിക്കും ബെൻടന്റെ വാച്ച് വാങ്ങിച്ച് തരാൻ. അപ്പോൾ എനിക്കും സൂപ്പർ പവറ് കിട്ടും.

എന്നിട്ട് ഞാനും ഗന്തറനും കൂടി പറക്കും. നിന്നെ കൊണ്ടോവത്തില്ല.” വെല്ലുവിളികളോടെ തിരിഞ്ഞോടുമ്പോൾ ആ കുഞ്ഞു മനസ്സിൽ ആശയായിരുന്നു.

 

ബെൻടന്റെ ഒരു വാച്ച്.

 

ഇന്ന് രാത്രി അപ്പ വിളിക്കുമ്പോൾ പറയണം.

 

അന്നും പിറ്റേന്നുമൊക്കെ അവൾ കാത്തിരുന്നു. അയാളുടെ സ്വരമൊന്ന് കേൾക്കാൻ. തന്റെ ആവശ്യം പറയാൻ.

 

മൂന്നാം നാളാണ് അയാളുടെ ഫോൺ കാളെത്തുന്നത്. ഭാര്യയുമായുള്ള ഡിവോഴ്സിന് ശേഷം മകളെ സ്വന്തം കുടുംബവീട്ടിൽ വിട്ട് തിരക്കിട്ട കോർപ്പറേറ്റ് ജീവിതം ജീവിച്ചു തീർക്കുകയായിരുന്നു അയാൾ.

 

അവളുടെ പെരിയപ്പയോടും ചിറ്റപ്പയോടും അവൾ ആത്ത എന്ന് വിളിക്കുന്ന അച്ഛമ്മയോടും സംസാരിച്ചു തീർന്നപ്പോഴും ഫോൺ കയ്യിലെത്താതെ നിലത്ത് ചാടിക്കൊണ്ട് അവൾ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

 

“അപ്പാ… എനിക്ക് വാച്ച്… ബെൻടന്റെ വാച്ച്…”

 

അന്നത്തെ രാത്രി മുഴുവനും ആ ഏഴു വയസ്സുകാരി മച്ചിൽ നോക്കി മിഴികൾ വാർത്തു കിടന്നു.

താൻ പറഞ്ഞത് അപ്പാ കേട്ടു കാണുമോ?

വരുന്ന ബർത്ത്ഡേയ്ക്ക് ബെൻടന്റെ വാച്ചുമായി വരുമോ?

എന്നേം ഗന്തറനേം പറക്കാൻ വിടുമോ?

ആ കുഞ്ഞു മനസ്സിൽ സംശയങ്ങൾ ഒരുപാടായിയുന്നു.

 

അന്ന് സ്വപ്നത്തിൽ ഗന്ധർവ്വനുമൊത്ത് ഇടം കൈയിലെ വാച്ചിൽ വലം കൈ അമർത്തി അവൾ ആകാശം കണ്ടു. ഉള്ളിൽ കുഞ്ഞൊരു പരിഭവമുണ്ടായിരുന്നുവെങ്കിലും അവളുടെ വലതു വശത്ത് സ്വരൂപുമുണ്ടായിരുന്നു.

Recent Stories

The Author

ജോ

18 Comments

  1. Enthina nirthiye☹️

  2. ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…

  3. Wonderful as always from you..
    Congrats

  4. Super

  5. kadha nannaayittundu.

  6. നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? 🤔🤔🤔

  7. “മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???

    ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.

  8. Superb mann ❤️❤️

  9. ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.

    നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.

    1. അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ

      1. എല്ലാരും പോകുന്നു…
        ഇനി ഞാനും പോകുന്നു..

        എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
        എങ്ങോട്ടെന്നറിയില്ലലോ 🤗

    2. എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.

  10. രുദ്ര ദേവൻ

    Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0

  11. ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് 💯💯

  12. 🥺❤️

  13. നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം

  14. ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ 👀

    ‘നവവധു’ എഴുതിയ ???

    1. 🦋 നിതീഷേട്ടൻ 🦋

      അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് 😖😖😖😖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com